Don't Miss!
- News
അമരീന്ദര്‍ സിംഗ് മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ ആയേക്കും; പുതിയ ചുമതല നല്കാന് ബിജെപി
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Lifestyle
ഈ ചട്നികള്‍ സ്വാദ് മാത്രമല്ല ആരോഗ്യവും നല്കുന്നു
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
പുതുവര്‍ഷത്തിലും സ്വൈര്യമില്ല! സ്വര ഭാസ്ക്കറിന്റെ പോസ്റ്റിന് കീഴില്‍ കേട്ടലാറയ്ക്കുന്ന അസഭ്യവര്‍ഷം
സിനിമയ്ക്കപ്പുറത്ത് മറ്റ് വിഷയങ്ങളിലും സജീവമായി പ്രതികരിക്കുന്ന താരങ്ങളേറെയാണ്. സോഷ്യല്‍ മീഡിയയിലൂടെ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുന്നവര്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നുവരാറുണ്ട്. ബോളിവുഡ് സിനിമയിലെ പേര് കേട്ട അഭിനേത്രികളിലൊരാളായ സ്വര ഭാസ്ക്കര്‍ ശക്തമായ നിലപാടുകളിലൂടെയും ശ്രദ്ധ നേടിയിട്ടുണ്ട്. ആര്‍ജ്ജവത്തോടെ സ്വന്തം അഭിപ്രായം തുറന്നുപറയാറുള്ള താരത്തെ വിമര്‍ശിച്ച് പലരും എത്താറുമുണ്ട്.
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് ഐക്യദാർഡ്യവുമായി താരം രംഗത്തെത്തിയിരുന്നു. ഭരണഘടനയ്ക്കെതിരായ നിയമമാണ് ഇതെന്നും അത് രാജ്യത്തെ ജനങ്ങൾക്കിടയിൽ വെറുപ്പ് പരത്താനാണ് ഉപകരിക്കുകയെന്നും താരം പറഞ്ഞിരുന്നു.
ഇതേത്തുടര്‍ന്ന് താരത്തെ വിമര്‍ശിച്ചും അനൂകുലിച്ചുമുള്ള പ്രതികരണങ്ങളായിരുന്നു പുറത്തുവന്നത്. പുതുവര്‍ഷ ആശംസ നേര്‍ന്നുള്ള ട്വീറ്റിന് ലഭിച്ച പ്രതികരണങ്ങളും അത്ര നല്ലതായിരുന്നില്ല. മോശം പദപ്രയോഗങ്ങളും അശ്ലീലച്ചുവയുള്ള കമന്റുകളുമൊക്കെയാണ് ട്വീറ്റിന് കീഴിലുള്ളത്. '2019ലെ സ്ഥായിയായ മുഖഭാവം! വിട 2019, നിന്നെ അത്രയ്ക്ക് എനിക്ക് മിസ് ചെയ്യില്ല. ഹലോ 2020! എന്നെ ഈ അവസ്ഥയിലാക്കുന്ന കാര്യങ്ങള്ചെയ്യരുത്. ഇങ്ങനെ പറഞ്ഞായിരുന്നു താരമെത്തിയത്. ഇമോജികളും ട്വീറ്റിലുണ്ടായിരുന്നു. ഇതിനൊപ്പമായി തന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു.

ആശംസയായെത്തിയ പോസ്റ്റിന് കീഴിലും മോശം കമന്റുകളായിരുന്നു ആദ്യം വന്നത്. അസഭ്യവര്‍ഷങ്ങള്‍ തുടരുന്നതിനിടയില്‍ താരത്തെ പിന്തുണച്ചുള്ള കമന്റുകളുമുണ്ടായിരുന്നു. ഇത്തരത്തിലുള്ള കമന്റുകള്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഭാവിയില്‍ സ്ത്രീപീഡനങ്ങള്‍ നടത്താന്‍ സാധ്യതയുള്ളവരാണ് ഇങ്ങനെ പറയുന്നത്. ഇവരുടെ കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞ് മാധ്യമപ്രവര്‍ത്തകയായ രോഹിണി സിംഗും എത്തിയിട്ടുണ്ട്.
-
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
-
'ഉണ്ണി മുകുന്ദൻ നന്നായി ഇരിക്കട്ടെ, ഉണ്ണി ടെൻഷനിൽ പറഞ്ഞതായിരിക്കാം, പക്ഷെ കൺട്രോൾ പോകാൻ പാടില്ല'; ബാല
-
ഞാൻ ശരിക്കും ഹണി റോസ് ആണ്! ധ്യാനിനൊപ്പമുള്ള അഭിമുഖം ട്രോളായത് ഒരുപാട് വിഷമിപ്പിച്ചു; മനസ്സുതുറന്ന് വൈഗ റോസ്