»   »  ബലാത്സംഗ രംഗം കഴിഞ്ഞപ്പോള്‍ ഞാന്‍ വിതുമ്പിക്കരഞ്ഞു, ആ രാത്രി ഉറങ്ങിയിട്ടില്ല; തപ്‌സി

ബലാത്സംഗ രംഗം കഴിഞ്ഞപ്പോള്‍ ഞാന്‍ വിതുമ്പിക്കരഞ്ഞു, ആ രാത്രി ഉറങ്ങിയിട്ടില്ല; തപ്‌സി

By: Rohini
Subscribe to Filmibeat Malayalam

അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്ത പിങ്ക് എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അമിതാഭ് ബച്ചനും തപ്‌സി പന്നുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്.

നിരൂപണം: പെണ്ണിന്റെ നോ ..അതിനു വിലകൊടുക്കണമെന്ന് പിങ്ക് !!

ചിത്രത്തില്‍ ബലാത്സംഗത്തിന് ഇരയായ ഒരു പെണ്‍കുട്ടിയുടെ വേഷത്തിലാണ് തപ്‌സി എത്തുന്നത്. ചിത്രത്തില്‍ അഭിനയിച്ച അനുഭവത്തെ കുറിച്ചും സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന പീഡനങ്ങളെ കുറിച്ചും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ നടി സംസാരിക്കുകയുണ്ടായി.

പെണ്ണിന്റെ സ്വാതന്ത്രം

ബലാത്സംഗ ഭീതിയില്‍ നിന്ന് സ്ത്രീ എന്ന് മോചിതയാകുന്നുവോ അന്നേ അവള്‍ക്ക് സ്വാതന്ത്രം ലഭിയ്ക്കുന്നുള്ളൂ എന്ന് തപ്‌സി പറയുന്നു. പാതിരാത്രി ഒരു പെണ്ണ് ഒറ്റയ്ക്ക് സഞ്ചരിച്ച് നിശ്ചിത സ്ഥലത്ത് എത്തിക്കഴിഞ്ഞാല്‍ മാത്രമേ പെണ്ണുങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്രം കിട്ടിയതായി അംഗീകരിയ്ക്കാനാവൂ.

അന്നുരാത്രി ഉറങ്ങിയില്ല

പിങ്ക് എന്ന ചിത്രത്തില്‍ ബലാത്സംഗ രംഗത്ത് അഭിനയിച്ചപ്പോള്‍ യഥാര്‍ത്ഥ ബലാത്സംഗത്തിന് ഇരയാകുന്ന സ്ത്രീകളുടെ വേദന ഞാന്‍ അനുഭവിച്ചു, മനസ്സിലാക്കി. അന്ന് രാത്രി ഒരു പോള കണ്ണടയ്ക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല

വിതുമ്പിക്കരഞ്ഞു

ആ രംഗം ചിത്രീകരിച്ച് കഴിഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞാന്‍ വിതുമ്പി കരയുന്നുണ്ടായിരുന്നു. ഉടനെ സംവിധായകരും മറ്റും വന്നിട്ട് ഇത് സിനിമയാണെന്നും, വിഷമിക്കേണ്ട എന്നും പറഞ്ഞ് ആശ്വസിപ്പിച്ചു.

പിങ്ക് എന്ന ചിത്രത്തിലൂടെ

സ്ത്രീകളെ ബഹുമാനിക്കണം. പിങ്ക് കാണുന്നവര്‍ ബലാത്സംഗത്തിന് ഇരയായ ഒരു പെണ്ണിന്റെ വേദന മനസ്സിലാക്കും. ഈ സിനിമമൂലം 80 ശതമാനം ബലാത്സംഗം കുറഞ്ഞു കിട്ടുമെന്ന് തപ്‌സി പ്രത്യാശ പ്രകടിപ്പിച്ചു.

English summary
Taapsee Pannu, who is receiving appreciation for her role in 'Pink', says that working on a film was an emotionally draining experience for her. She said in a report that while shooting for a film she had to make herself believe that something bad had happened to her and prepare herself each day for the shoot.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam