»   » നടിമാരുടെ പൊക്കിളിനോടുള്ള പ്രത്യേക താത്പര്യം,പ്രമുഖ സംവിധായകന്റെ പേര് വെളിപ്പെടുത്തി!!

നടിമാരുടെ പൊക്കിളിനോടുള്ള പ്രത്യേക താത്പര്യം,പ്രമുഖ സംവിധായകന്റെ പേര് വെളിപ്പെടുത്തി!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

2010ലെ ജുമ്മാണ്ടി നാദം എന്ന ചിത്രത്തിലൂടെയാണ് തപ്‌സി തെലുങ്കില്‍ എത്തുന്നത്. പ്രമുഖ നടിമാരായ ശ്രീദേവിയെയും ജയസുധയെയും സിനിമയില്‍ എത്തിച്ച സംവിധായകന്‍ രാഘേവന്ദ്ര റാവുവാണ് തപ്‌സിയെയും തെലുങ്കിലേക്ക് കൊണ്ടുവന്നത്.

അടുത്തിടെ ഈസ്റ്റ് ഇന്ത്യന്‍ കോമഡി എന്ന ചാറ്റ് ഷോയില്‍ വെച്ച് നടി തപ്‌സിക്ക് സംവിധായകന്‍ രാഘവേന്ദ്ര റാവുവില്‍ നിന്നുണ്ടായ ചില മോശം അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയുണ്ടായി. തെലുങ്ക് ഇഡസ്ട്രിയില്‍ എല്ലാരും പറയാതെ പറയുന്ന രാഘവേന്ദ്ര റാവുവിന്റെ മോശം സ്വഭാവത്തെ കുറിച്ചാണ് നടി തുറന്ന് പറഞ്ഞത്.

ശ്രീദേവി, ജയസുധ

ശ്രീദേവി, ജയസുധ തുടങ്ങിയ പ്രമുഖ നടിമാരെ സിനിമയില്‍ എത്തിച്ച സംവിധായകന്റെ ചിത്രത്തിലൂടെയാണ് ഞാനും സിനിമയില്‍ എത്തിയത്. രാഘവേന്ദ്ര റാവുവിന്റെ 105ാമത്തെ ചിത്രത്തിലാണ് ഞാന്‍ അഭിനയിക്കുന്നത്.

പൊക്കിളിന് നേരെ എറിയുക

നടിമാരുടെ പൊക്കിളിന് നേരെ പഴങ്ങളും പൂവുകളും എറിഞ്ഞ് ആരാധകരില്‍ വികാരം കൂട്ടാനായി സംവിധായകന്‍ രാഘവേന്ദ്രന്‍ ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ഞാന്‍ മുമ്പും കേട്ടിട്ടുണ്ട്. അതുക്കൊണ്ട് ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് ഇത്തരത്തിലുള്ള വീഡിയോകള്‍ കാണുകയും ചെയ്തു.

എന്റെ ഊഴമെത്തി

സിനിമയില്‍ എന്റെ ഊഴം എത്തിയപ്പോള്‍ നാഭി റെഡിയായില്ലെന്ന് പറഞ്ഞ് നാളികേരമാണ് എറിഞ്ഞത്. നാഭിയില്‍ നാളികേരം എറിയുമ്പോള്‍ എന്തു വികാരമാണ് ഉണ്ടാകുക എന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല. എന്റെ നാഭിയില്‍ നാളികേരം എറിഞ്ഞപ്പോള്‍ സെറ്റില്‍ പലരും എന്നെ നോക്കി ചിരിക്കുകയായിരുന്നു.

ഗാനരംഗത്തില്‍

ചിത്രത്തിലെ ഗാനരംഗങ്ങള്‍ക്ക് വേണ്ടിയാണ് നടിയെ നാളികേരത്തിന് മേല്‍ കിടക്കുകയും നാളികേര വെള്ളത്തിന്റെ മുക്കുകയും ചെയ്യുന്നത്. ഇതിനെതിരെയെല്ലാം നടി രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു നടി.

ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം

ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി രാഘേവന്ദ്ര റാവുവിന്റെ നാഭിയോടും പൊക്കിളിനോടുമുള്ള അഭിനിവേശത്തെ കുറിച്ച് രൂക്ഷമായി വിമര്‍ശിച്ചത്.

English summary
Taapsee Pannu takes a dig at Raghavendra Rao.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam