»   » വശീകരിക്കാനോ, പണമില്ലാഞ്ഞിട്ടോ ഇങ്ങനെ അര്‍ധനഗ്നയാകുന്നു, തപ്‌സിക്കെതിരെ സോഷ്യല്‍ മീഡിയ

വശീകരിക്കാനോ, പണമില്ലാഞ്ഞിട്ടോ ഇങ്ങനെ അര്‍ധനഗ്നയാകുന്നു, തപ്‌സിക്കെതിരെ സോഷ്യല്‍ മീഡിയ

Posted By:
Subscribe to Filmibeat Malayalam

ഗ്ലാമറായി അഭിനയിക്കുന്നതും ഫോട്ടോ ഷൂട്ട് നടത്തുന്നതും ഒരു ധീര പ്രവൃത്തിയായിട്ടാണ് മിക്ക നടിമാരും കാണുന്നത്. എന്നാല്‍ അത്തരത്തില്‍ മേനി പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇരയാകാറുണ്ട്.

ഏറ്റവുമൊടുവില്‍ ഇതാ തപ്‌സി പന്നൂസും. തന്റെ ചിത്രത്തെ വിമര്‍ശിച്ചവരോട് പക്ഷെ തപ്‌സി പ്രതികരിക്കാതിരുന്നില്ല. ഫോട്ടോയ്ക്ക് മോശമായ കമന്റിട്ട ആള്‍ക്ക് തപ്‌സി മറുപടി കൊടുക്കാന്‍ തുടങ്ങിയതോടെ അതൊരു ട്വീറ്റ് യുദ്ധമായി.

ദുല്‍ഖറിന്‍റെ ആദ്യ സിനിമയ്ക്കൊപ്പം മത്സരിച്ച് മോഹന്‍ലാല്‍ തോറ്റു, പ്രണവിനൊപ്പം മമ്മൂട്ടിയെത്തിയാലോ?

ഇതാണ് ഫോട്ടോ

തപ്‌സി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ഈ ഫോട്ടോയാണ് ചിലരുടെ സദാചാര ബോധത്തെ ഉണര്‍ത്തിയത്. ചില നല്ല നിമിഷങ്ങള്‍ തൊടാനോ എഡിറ്റ് ചെയ്യാനോ ഉപയോഗിക്കാനോ കഴിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് തപ്‌സി ഈ ചിത്രം പോസ്റ്റ് ചെയ്തത്.

പണമില്ലേ..

എന്നാല്‍ ഫോട്ടോ തപ്‌സിയുടെ ചില ഫേസ്ബുക്ക് ഫോളോവേഴ്‌സിന് ബോധിച്ചില്ല. തുണി വാങ്ങാന്‍ പണമില്ലാത്തത് കൊണ്ടാണോ, മേനി പ്രദര്‍ശനം നടത്താന്‍ ഇഷ്ടപ്പെടുന്നത് കൊണ്ടാണോ ഇങ്ങനെ അര്‍ധനഗ്നയാകുന്നത് എന്നായിരുന്നു ഒരാളുടെ ചോദ്യം.

തപ്തിയുടെ മറുപടി

രണ്ടിനുമല്ല, സംസ്‌കാരത്തിന് വേണ്ടി പ്രതിഷേധിക്കുന്ന ആളെ കണ്ടെത്താന്‍ വേണ്ടിയായിരുന്നു എന്ന് തപ്‌സി അയാള്‍ക്ക് മറുപടി കൊടുത്തു. താങ്കളെ കണ്ടെത്തി. അല്ലായിരുന്നെങ്കില്‍ ഡയമണ്ട് പോലുള്ള താങ്കളെ കണ്ടെത്താന്‍ കഴിയില്ലായിരുന്നു. എന്നാണ് തപ്‌സി പറഞ്ഞത്.

വശീകരിക്കാനോ

വശീകരിക്കുന്ന സ്ത്രീ എന്നാണ് ഒരാള്‍ തപ്‌സിയെ വിശേഷിപ്പിച്ചത്. അതിന് വേണ്ടിയാണ് ഇത്തരത്തില്‍ അര്‍ധനഗ്നയാകുന്നതെന്ന് ആ ട്വിറ്റര്‍ ഫോളോവര്‍ പറയുന്നു. ഈ ഫോട്ടോയില്‍ തപ്‌സി ഒട്ടും ഭംഗിയില്ല. ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ല.. അങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍.

പിന്തുണയ്ക്കാന്‍ വരുണ്‍

ആദ്യമൊക്കെ കമന്റുകള്‍ക്ക് മറുപടി നല്‍കാന്‍ തപ്‌സി ശ്രമിച്ചെങ്കിലും പിന്നെ പിന്നെ അതുകൊണ്ട് പ്രയോജനം ഇല്ലെന്ന് തോന്നി. എന്നാല്‍ നടിയ്ക്ക് പിന്തുണയുമായി സഹതാരം വരുണ്‍ ധവാന്‍ എത്തി. സൂപ്പര്‍ തപ്‌സി എന്ന് ട്വീറ്റ് ചെയ്തു കൊണ്ടാണ് വരുണ്‍ തന്റെ പിന്തുണ അറിയിച്ചത്.

English summary
Actress Taapsee Pannu, a keen supporter of women's empowerment, on Saturday poked fun at a few social media users who trolled her online for wearing a short dress.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam