For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ കാര്യത്തിൽ തൈമൂറിനെ ഒരിക്കലും സഹായിക്കില്ലെന്ന് കരീന! അവന് സ്വന്തം വഴി, വായടപ്പിച്ച് നടി

  |

  ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിനോടൊപ്പം തന്റെ നിലപാടുകൾ കൊണ്ടും കരീന പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടാറുണ്ട്. ബോളിവുഡിലെ ബോൾഡ് ആൻഡ് പവർ ഫുൾ ലേഡിയെന്നാണ് കരീനയെ അറിയപ്പെടുന്നത്. വിവാഹ ശേഷം നടിമാരെ കൈവിടുന്ന ബോളിവുഡിൽ പഴയ പ്രൗഡിയിൽ തന്നെയാണ് കരീന ഇപ്പോഴും നിലനിൽക്കുന്നത്. സിനിമ കുടുംബത്തിൽ നിന്ന് വരുന്നത് കൊണ്ട് തന്നെ ജീവിതത്തിനും സിനിമക്കും തുല്യപ്രധാന്യമാണ് താരം നൽകുന്നത്. ഒന്നിന് വേണ്ടി മറ്റൊന്നിനെ ഉപേക്ഷിക്കാത്ത കരീനയുടെ ക്വാളിറ്റി ബോളിവുഡിൽ കയ്യടി നേടിയിരുന്നു.

  ബോളിവുഡിലെ സ്വജനപക്ഷപാതം വാർത്തകളിൽ വലിയ ചർച്ച വിഷയമായിരുന്നു. കരീനയ്ക്ക് നേരേയും വിരലുകൾ ഉയർന്നിരുന്നു. ഇപ്പോഴിത തന്റെ നിലപാട് വെളിപ്പെടുത്തി കരീന. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.

  ബോളിവു്ഡ് മാധ്യമങ്ങളിലും ഗോസിപ്പ് കോളങ്ങളിലും ഏറ്റവും കൂടുതൽ ചർച്ചയായ താരപുത്രനാണ് കരീന-സെയ്ഫ് ദമ്പതികളുടെ മകനായ തൈമൂർ അലിഖാൻ. തൈമൂർ ജനിച്ചപ്പോൾ മുതൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ബോളിവുഡിലെ ക്യൂഡ് സ്റ്റാർ കിഡ് എന്നാണ് ടിമ്മിനെ അറിയപ്പെടുന്നത്. തീരെ കുഞ്ഞായിരുന്നപ്പോൾ തന്നെ തൈമൂറിന് പിന്നാലെ ക്യാമറയുമായി പാപ്പരാസികൾ പാഞ്ഞ് അടുക്കുമായിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി കരീനയും സെയ്ഫും രംഗത്തെത്തിയിരുന്നു.

  വായടപ്പിക്കുന്ന മറുപടിയുമായി കരീന കപൂര്‍

  സിനിമയിൽ മുഖം കാണിക്കാതെ തന്നെ തൈമൂർ വളരെ ചെറുപ്പത്തിൽ തന്നെ സ്റ്റാർ ആകുകയായിരുന്നു.. ഇപ്പോഴിത മകന്റെ ഭാവിയെ കുറിച്ച് കരീന. എല്ലാവർക്കും അവരുടേതായ ആഗ്രഹങ്ങളുണ്ടാകും. അവർക്ക് അർഹമായത് ജീവിതത്തിൽ ലഭിക്കുകയും ചെയ്യും. രാജ്യത്ത് ഏറ്റവുമധികം ഫോട്ടോയിൽ ഇടം പിടിച്ച കുട്ടികളിലൊരാണ് തൈമൂർ. എന്ന് കരുതി അവൻ രാജ്യത്തെ ഏറ്റവും വലിയ താരമാകാൻ പോകുന്നു എന്നല്ല ഇതിന്റെ അർഥം . മകൻ സ്വന്തം കാലിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് താൻ. തൈനൂറിന്റെ ആഗ്രഹം പോലെയാണ് ഭാവിയെന്നും നടി കൂട്ടിച്ചേർത്തു.

  അച്ഛനമ്മരുടെ പ്രശസ്തിയും പേരും ഉപയോഗിച്ച് മാത്രം വിജയം നേടാൻ കഴിയില്ലെന്ന് കരീന അഭിമുഖത്തിൽ വ്യക്തമായി പറയുന്നുണ്ട്. ഒറ്റയ്ക്കുള്ള അവന്റെ യാത്ര തുടങ്ങുമ്പോൾ തന്നെ സ്വന്തം വഴി കണ്ടെത്തേണ്ടതുണ്ട്, മാതാപിതാക്കൾ എന്ന നിലയിൽ അവർ അവനെ ഒരു തരത്തിലും സഹായിക്കാൻ പോകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. കരീനയുടെ വാക്കുകൾ ബോളിവുഡ് കോളങ്ങളിൽ ചർച്ചയായിട്ടുണ്ട്. സ്വജനപക്ഷപാതത്തിനെ ഏറ്റവും കുടുതൽ വിമർശനം കേൾക്കേണ്ടി വന്ന താരമാണ് കരീന.

  രണ്ടാമതും അമ്മയാകാൻ തയ്യാറെടുക്കുകയാണ് കരീന. പുതിയ അതിഥിയെ കാത്തിരിക്കുകയാണ് കരീനയുടേയും സെയ്ഫ് അലിഖാന്റേയും കുടുംബാംഗങ്ങൾ.കരീനയുടെ പിതാവ് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് സെയ്ഫ് അലിഖാന്റെ 50ാം പിറന്നാൾ ദിനത്തിൽ പുതിയ അതിഥിയുടെ വരവ് ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കുകയായിരുന്നു. കരീനയ്ക്കും സെയ്ഫിനും ആശംസയുമായി ബോളിവുഡും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. സിനിമ ചിത്രീകരണ തിരക്കിലാണ് കരീന ഇപ്പോൾ.

  English summary
  Taimur Ali Khan find his own path Kareena Kapoor Khan opens up Son future
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X