»   » താരപുത്രന്മാരില്‍ പ്രധാനി ഇവനാണ്! ഏഴാം മാസത്തില്‍ ആര്‍ക്കും കിട്ടാത്ത അവസരം നേടി താരപുത്രന്‍ തൈമൂര്‍

താരപുത്രന്മാരില്‍ പ്രധാനി ഇവനാണ്! ഏഴാം മാസത്തില്‍ ആര്‍ക്കും കിട്ടാത്ത അവസരം നേടി താരപുത്രന്‍ തൈമൂര്‍

Posted By: Teresa John
Subscribe to Filmibeat Malayalam

ജനിച്ചത് മുതല്‍ വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരപുത്രനാണ് കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും മകന്‍ തൈമൂര്‍ അലി ഖാന്‍. തൈമൂര്‍ എന്ന പേരായിരുന്നു വിവാദങ്ങള്‍ക്കും വലിയ വിമര്‍ശനങ്ങള്‍ക്കും കാരണമായിരുന്നത്. എന്നാല്‍ അതിനെയെല്ലാം മറികടന്ന് കുഞ്ഞു തൈമൂര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റത്തിന് തയ്യാറെടുക്കാന്‍ പോവുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

മോഹന്‍ലാലിന്റെ മാസ് ലുക്കിനെ തോല്‍പ്പിക്കാന്‍ തെന്നിന്ത്യയില്‍ മറ്റൊരു താരം ഉണ്ടെന്ന് തോന്നുന്നുണ്ടോ

കഴിഞ്ഞ ഡിസംബറിലായിരുന്നു കരീന സെയ്ഫ് താരദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. അന്ന് മുതല്‍ വാര്‍ത്തയില്‍ തിളങ്ങി നിന്ന തൈമൂര്‍ വെറും ഏഴ് മാസം പ്രായമായപ്പോള്‍ തന്നെ കരീനയുടെ പുതിയ സിനിമയില്‍ തൈമൂറിനും ഒരു വേഷം കൊടുത്തിരിക്കുയാണ്. ബോളിവുഡില്‍ ആര്‍ക്കും കിട്ടാത്ത ഭാഗ്യമാണ് ഇപ്പോള്‍ കുഞ്ഞു താരത്തെ തേടി എത്തിയിരിക്കുന്നത്.

തൈമൂര്‍ അലി ഖാന്‍

ജനനം മുതല്‍ വാര്‍ത്തകളില്‍ കുടുങ്ങിയ താരപുത്രനായിരുന്നു സെയ്ഫ് അലി ഖാന്‍ കരീന കപൂര്‍ ദമ്പതികളുടെ മകന്‍ തൈമൂര്‍ അലി ഖാന്‍. തൈമൂര്‍ എന്ന പേര് മകനിട്ടതായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണം.

സൂപ്പര്‍ സ്റ്റാറായി തൈമൂര്‍

മകന്‍ ജനിച്ചത് മുതലെ ഉള്ള ചിത്രങ്ങള്‍ കരീന ആരാധകര്‍ക്കായി പങ്കുവെക്കുമായിരുന്നു. ആര്‍ക്കുമൊന്ന് വാരിയെടുത്ത് ഉമ്മ കൊടുക്കാന്‍ തോന്നുന്ന തരത്തില്‍ അത്രയും ക്യൂട്ടായിരുന്നു തൈമൂര്‍.

സിനിമയിലേക്ക്


ജനിച്ച് എട്ട് മാസം പൂര്‍ത്തിയാവുന്നതെ ഉള്ളു. അതിനുള്ളില്‍ തൈമൂര്‍ ബോളിവുഡിലേകക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. പ്രസവത്തിന് ശേഷം കരീന അഭിനയിക്കുന്ന സിനിമയില്‍ തന്നെയാണ് തൈമൂറിനും വേഷം കിട്ടിയിരിക്കുന്നത്.

അമ്മയുടെ കൂടെ

കരീനയുടെ പുതിയ സിനിമ വീരെ ദി വെഡിങ്ങ് എന്ന സിനിമയിലാണ് തൈമൂര്‍ മുഖം കാണിക്കുന്നത്. കരീന ഗര്‍ഭിണിയായിരുന്നതിനാല്‍ ചിത്രത്തിന്റെ തരിക്കഥയില്‍ മാറ്റം വരുത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കരീനയുടെ ചിത്രങ്ങള്‍

ഗര്‍ഭിണിയായിരുന്ന കരീനയുടെ ചിത്രങ്ങള്‍ അന്ന് സിനിമയ്ക്ക് വേണ്ടി എടുത്തിരുന്നു. അതു കൊണ്ടാണ് ചിത്രത്തില്‍ തൈമൂറിനെയും ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പേരിലെ വിവാദം


തൈമൂർ എന്ന പേരിലായിരുന്നു താരകുടുംബത്തിന് നേരെ വിമർശനങ്ങള്‍ തലപൊക്കിയിരുന്നത്. തീമൂർ ചക്രവർത്തിയുടെ കഥ തിരഞ്ഞ് പിടിച്ച് തൈമൂർ എന്ന പേരിലേക്ക് എത്തിയിക്കുകയായിരുന്നു.

കരീനയുടെ ഗർഭകാലം

മറ്റുള്ള സ്ത്രീകളെ പോലെ പ്രസവം ഒരു അസുഖമായി കാണനൊന്നും കരീനയ്ക്ക് ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട് പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കരീന പൊതു പരിപാടികളില്‍ പങ്കെടുത്തിരുന്നു.

English summary
Taimur make his Bollywood debut in Kareena Kapoor Khan's Veere Di Wedding!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam