»   » ഒറ്റ ദിവസം കൊണ്ട് തമാശയ്ക്ക് കോടികളുടെ കളക്ഷനോ?

ഒറ്റ ദിവസം കൊണ്ട് തമാശയ്ക്ക് കോടികളുടെ കളക്ഷനോ?

Posted By:
Subscribe to Filmibeat Malayalam

രണ്‍ബീര്‍ കപൂര്‍ ദീപിക പദുകോണ്‍ ജോടികളുടെ തമാശയ്ക്ക് കോടികളുടെ കളക്ഷന്‍. റിലീസിങ്ങ് കഴിഞ്ഞ് ആദ്യ ദിവസത്തെ കളക്ഷന്‍ 10.8 കോടി രൂപയാണ്.

60 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. ഒരാഴ്ച കൊണ്ട് ഇതിന്റെ ഇരട്ടി കളക്ഷന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജബ് വി മെറ്റ് സംവിധായകനായ ഇംതിയാസ് അലിയാണ് തമാശയുടെയും സംവിധായകന്‍.

27-1448603063-thamasha2

യെ ജവാനി ഹേ ദിവാനിയ്ക്ക് ശേഷം രണ്‍വീറും ദീപികയും ഒന്നിക്കുന്ന ചിത്രമാണ് തമാശ. ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ വലിയ പ്രതികരണമായിരുന്നു ആരാധകര്‍ക്കിടയില്‍ നിന്നും ലഭിച്ചത്.

Read More: നിരൂപണം:ഈ തമാശ കണ്ടാല്‍ ആര്‍ക്കും ഒന്നു പ്രണയിക്കാന്‍ തോന്നും

വേദിന്റെയും(രണ്‍ബീര്‍ കപൂര്‍) താരയുടെയും(ദീപിക പദുകോണ്‍) കഥയാണ് തമാശ. വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളില്‍ നിന്നും എത്തുന്ന രണ്ട് പേര്‍ കണ്ടുമുട്ടുന്നത് ദ്വീപില്‍ വെച്ചാണ്. പരസ്പരം കള്ളങ്ങള്‍ മാത്രം പറഞ്ഞ് പരിചയപ്പെടുന്നവര്‍ പിന്നീട് വീണ്ടും കണ്ടുമുട്ടുന്നതിനായി പിരിയുകയാണ്.

English summary
Ranbir Kapoor and Deepika Padukone-starrer Tamasha opened up well at the box-office. The movie garnered a whooping Rs.10.8 crore on its opening day.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam