twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എഴുത്തിന്റെ പ്രിയകൂട്ടുകാരന്‍ തരക് മെഹ്ത അന്തരിച്ചു

    പ്രശസ്ത എഴുത്തുകാരനായ തരക് മെഹ്ത അസുഖബാധയെ തുടര്‍ന്ന് അഹമ്മാദബാദില്‍ വെച്ചാണ് അന്തരിച്ചത്

    |

    പ്രശസ്ത എഴുത്തുകാരാനും കോളമിസ്റ്റും നാടകകൃത്തുമായ തരക് മെഹ്ത അന്തരിച്ചു. 87 വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു.

    ഇന്ന് രാവിലെ അഹമ്മാദബാദില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. മോദിയുടെ സഹപ്രവര്‍ത്തകനാണ് ഒരു വെബ് പോര്‍ട്ടിലിലുടെ സംഭവം പുറത്തറിയിച്ചത്. അദ്ദേഹത്തിന്റെ നിര്യായാണത്തില്‍ നിരവധിപേര്‍ അനുശോധനം രേഖപ്പെടുത്തി.

     സോഷ്യല്‍ മീഡിയ

    സോഷ്യല്‍ മീഡിയ

    സോഷ്യല്‍ മീഡിയ വഴിയാണ് പലരും അനുശോധനം അറിയിച്ചത്. ഗുജാറത്തിലെ എഴുത്തുകാരന്‍ പത്മശ്രീ തരക് മെഹ്ത അന്തരിച്ചെന്നും അദ്ദേഹത്തിന് ആത്മശാന്തി നേരുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രേഖപ്പെടുത്തി.

     അമിത് ഷാ

    അമിത് ഷാ

    ബിജെപിയുടെ നാഷണല്‍ പ്രസിഡന്റ് അമിത് ഷായും അനുശോധനം രേഖപ്പെടുത്തി. തരക് മെഹ്ത്താജി അദ്ദേഹം നല്‍കിയിരിക്കുന്ന സംഭവനകള്‍ കൊണ്ട് എപ്പോഴും ഓര്‍മിക്കപ്പെടുമെന്നും അത്രയധികം സംഭവാനകള്‍ അദ്ദേഹം സമുഹത്തിന് വേണ്ടി നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. മാത്രമല്ല ഓം ശാന്തി ശാന്തി ശാന്തി എന്നും അദ്ദേഹം പറഞ്ഞു.

     മുന്നം ദത്ത

    മുന്നം ദത്ത

    വളരെയധികം വേദന നിറഞ്ഞ വാര്‍ത്തയാണിത്. തരക് മെഹ്ത സാറിനെ കഴിഞ്ഞ തവണ കണ്ടപ്പോള്‍ ആരോഗ്യം ക്ഷയിച്ചു തുടങ്ങിയിരുന്നതായും എന്നാല്‍ അദ്ദേഹം എന്നും തന്റെ ഓര്‍മകളില്‍ ഉണ്ടായിരിക്കുമെന്നും ജനങ്ങള്‍ അദ്ദേഹത്തെ ഓര്‍മിക്കുമെന്നും അദ്ദേഹത്തിന്റെ എഴുത്തുകള്‍ അത്രയധികം ആളുകളെ ചിരിപ്പിച്ചിട്ടുണ്ടെന്നും മുന്ന ട്വിറ്ററിലുടെ പറയുന്നു.

    ഷൈലേഷ് ലോധ

    ഷൈലേഷ് ലോധ

    തരക് മേത്ത സാറിന്റെ വര്‍ക്കുകളില്‍ ഭാഗമായിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണം നമ്മുടെ ജീവിതത്തില്‍ വലിയൊരു ശുന്യതയാണെന്നും ആ ശുന്യത മാറ്റാന്‍ വളരെ പ്രയാസമാണെന്നും സിനിമ നടനായ ഷൈലേഷ് ലോധ പറയുന്നു.

    റിച്ച ചൗധ

    റിച്ച ചൗധ

    ബോളിവുഡ് നടി റിച്ച ചൗധയും അദ്ദേഹത്തിനു അനുശോധനം രേഖപ്പെടുത്തി. താമാശകള്‍ക്ക് നന്ദി പറയുകയും നഷ്ടപ്പെടല്‍ അനുഭവിക്കുന്നതായും താരം പറയുന്നു.

    English summary
    Popular writer Tarak Mehta, who inspired the immensely popular Taarak Mehta Ka Ooltah Chashma, passes away at the age of 87. The celebrities and politicians took to social media to condole his death.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X