For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെയിഫ് അലി ഖാന്റെ ശാപം സല്‍മാന്‍ ഖാന് കിട്ടി! റേസ് 3 പരാജയപ്പെട്ടതിന്റെ കാരണം ഇതാണെന്ന് ആരാധകര്‍!!

  |

  ബോളിവുഡിലെ ഹിറ്റ് സിനിമയായ റേസിന്റെ മൂന്നാം ഭാഗം കഴിഞ്ഞ ദിവസമായിരുന്നു റിലീസിനെത്തിയത്. സല്‍മാന്‍ ഖാന്‍ നായകനായി അഭിനയിച്ച സിനിമ വലിയ പ്രതീക്ഷകളോടെയായിരുന്നു എത്തിയത്. റെമോ ഡിസൂസ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകൡ തരംഗമാവാനുള്ള വരവായിരുന്നു.

  അബ്ബാസ്-മസ്താന്‍ കൂട്ടുകെട്ടില്‍ 2008 ലായിരുന്നു റേസ് റിലീസിനെത്തിയത്. സെയിഫ് അലി ഖാന്‍, അനില്‍ കപൂര്‍, എന്നിവര്‍ നായകന്മാരായി അഭിനയിച്ച സിനിമയുടെ രണ്ടാം ഭാഗം 2013 ലായിരുന്നു പിറന്നത്. രണ്ട് സിനിമകളും ഹിറ്റായതോടെ മൂന്നാമതൊരു ഭാഗം കൂടി എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സിനിമയ്ക്ക് ശാപം കിട്ടിയെന്നാണ് ആരാധകര്‍ പറയുന്നത്.

   റേസ് 3

  റേസ് 3

  ബോളിവുഡില്‍ ഹിറ്റായ ആക്ഷന്‍ ത്രില്ലര്‍ സിനിമയായിരുന്നു റേസ്. അബ്ബാസ്-മസ്താന്‍ കുട്ടുകെട്ടിലായിരുന്നു ആദ്യ രണ്ട് സിനിമകള്‍ പിറന്നതെങ്കില്‍ മൂന്നാം ഭാഗം റെമോ ഡിസൂസയായിരുന്നു സംവിധാനം ചെയ്തത്. ടിപ്‌സ് മ്യൂസിക് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച സിനിമ രമേഷ് എസ് തരുണി, സല്‍മാന്‍ ഖാന്‍, കുമാര്‍ എസ് തരുണി എന്നിവര്‍ ചേര്‍ന്നായിരുന്നു നിര്‍മ്മിച്ചത്. ബോളിവുഡിലെ വമ്പന്‍ താരനിര ഒന്നിച്ച സിനിമയുടെ മൂന്നാം ഭാഗമായിട്ടാണ് റേസ് 3 ജൂണ്‍ പതിനഞ്ചിന് തിയറ്ററുകളിലേക്ക് എത്തിയത്.

  താരനിര

  താരനിര

  അനില്‍ കപൂര്‍, സെയിഫ് അലി ഖാന്‍ എന്നിവരായിരുന്നു റേസ് സീരിയസിലെ നായകന്മാര്‍. എന്നാല്‍ മൂന്നാം ഭാഗത്തില്‍ സെയിഫ് അലി ഖാന് പകരം സല്‍മാന്‍ ഖാന്‍ ആയിരുന്നു അഭിനയിച്ചത്. റേസ് 1, 2 ഭാഗങ്ങളുമായി മൂന്നാം ഭാഗത്തിന് ബന്ധമില്ലെന്ന് മനസിലായതോടെയായിരുന്നു സെയിഫ് അലി ഖാന്‍ ചിത്രത്തില്‍ നിന്നും പിന്മാറിയത്. അതോടെ സല്‍മാന്‍ ഖാന്‍ നായകനാവുകയായിരുന്നു. ഒപ്പം അനില്‍ കപൂര്‍, ജാക്വലീന്‍ ഫെര്‍ണാണ്ടസ്, ബോബി ഡിയോല്‍, അമിത് സാദ്, ഡെയ്‌സി ഷാ, സാദിബ് സലീം, തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ടായിരുന്നു.

   ആക്ഷന്‍ ത്രില്ലര്‍

  ആക്ഷന്‍ ത്രില്ലര്‍

  റേസ് എന്ന സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കാര്‍, ബൈക്ക് എന്നിവയുടെ റേസ് മറ്റും ഉള്‍കൊള്ളിച്ചൊരു ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ് റേസ് സീരിസ്. അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്ഷന്‍ രംഗങ്ങളും മാസ് ഡയലോഗുകളും സിനിമയെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാക്കിയിരുന്നു. എന്നാല്‍ മൂന്നാം ഭാഗം പൂര്‍ണ പരാജയമായി എന്നാണ് ആദ്യദിനം വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സല്‍മാന്‍ ഖാന്റെ കരിയറിലെ ഏറ്റവും ദുരന്ത ചിത്രം ഇതാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.

  സെയിഫിന്റെ ശാപമോ?

  സെയിഫിന്റെ ശാപമോ?

  റേസ് 3 യ്ക്ക് കിട്ടിയ നെഗറ്റീവ് റിവ്യൂവിന് പിന്നില്‍ സെയിഫ് അലി ഖാന്റെ ശാപമാണെന്നാണ് ചിലര്‍ പറയുന്നത്. റേസ് 3 യില്‍ ഇല്ലാത്തതില്‍ തനിക്ക് വിഷമമൊന്നുമില്ലെന്നും സല്‍മാന്‍ ഖാന്‍ വേഷം നന്നായി അവതരിപ്പിക്കുമെന്നുമായിരുന്നു റേസ് 3 യില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് സെയിഫ് അലി ഖാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാവരുടെയും പ്രതീക്ഷകള്‍ തെറ്റിച്ച് സിനിമ പരാജയമാവുകയായിരുന്നു.

  സിനിമ നിരാശപ്പെടുത്തി..

  സിനിമ നിരാശപ്പെടുത്തി..

  സല്‍മാന്‍ ഖാന്റെ റേസ് 3 തന്നെ നിരാശപ്പെടുത്തിയെന്ന് ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് പറഞ്ഞിരിക്കുകയാണ്. മിന്നുന്നതെല്ലാം പൊന്നല്ല എന്നും റെമോ ഡിസൂസയ്ക്ക് കിട്ടിയ സൂവര്‍ണാവസരം അദ്ദേഹം പാഴാക്കി കളഞ്ഞെന്നും തരണ്‍ ട്വിറ്ററിലൂടെ പറയുന്നു.

  കെ ആര്‍ കെ പറയുന്നതിങ്ങനെ..

  റേസ് 3 ഒരു കോമഡി ചിത്രമായിട്ടാണ് തോന്നിയത്. കോടികള്‍ മേടിച്ച് ഇങ്ങനെയുള്ള വൃത്തികെട്ട സിനിമകള്‍ ചെയ്യുന്ന സല്‍മാന്‍ ഖാന്‍ അഴിമതിക്കാരനാണെന്നുമാണ് കെആര്‍കെ പറയുന്നത്. സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ പാവപ്പെട്ടവരുടെ പൈസ കൊള്ളയടിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു. മാത്രമല്ല റേസ് 3 കണ്ട് കഴിഞ്ഞാല്‍ തിയറ്ററിലുള്ളവരെല്ലാം കൂട്ടത്തോടെ ഇറങ്ങി ഓടി കളയും എന്ന് സൂചിപ്പിച്ചിട്ടുള്ള വീഡിയോയും കെആര്‍കെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നുണ്ട്.

  English summary
  Taran Adarsh's tweet about Salman Khan's Race 3
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X