»   »  ഐറ്റം നമ്പറിന്റെ രാജകുമാരി മലൈക അറോറ തന്നെ, പത്ത് തെളിവുകളിതാ..

ഐറ്റം നമ്പറിന്റെ രാജകുമാരി മലൈക അറോറ തന്നെ, പത്ത് തെളിവുകളിതാ..

By: Dhyuthi
Subscribe to Filmibeat Malayalam

നാല്‍പ്പതിന്റെ തുടക്കത്തിലും മലൈക അറോറ ബോളിവുഡിലെ നിറംമങ്ങാത്ത താരം തന്നെയാണ്. വിവാഹം കഴിഞ്ഞ നായികമാര്‍ അരങ്ങൊഴിയാത്ത
  ബോളിവുഡില്‍ മലൈകയും മലൈകയുടെ നൃത്തച്ചുവടുകളും ഇപ്പോഴും ഹരം പകരുന്നത് തന്നെയാണ്. ഐറ്റം നമ്പറില്‍ താരത്തെ വെല്ലുക അത്ര എളുപ്പമല്ല.

Read also: സല്‍മാന്‍ ഖാന്‍ മെയില്‍ഷോവനിസ്റ്റ്, ഡാന്‍സ് ചെയ്യുന്നത് കുരങ്ങനെപ്പോലെയെന്നും

സല്‍മാന്‍ഖാന്റെ സഹോദരനും ബോളിവുഡ് താരവുമായ അര്‍ബാസ് ഖാന്റെ ഭാര്യയായ മലൈക എംടിവിയുടെ അവതാരക വേഷത്തിലൂടെയാണ് ബോളിവുഡില്‍ രംഗപ്രവേശം നടത്തുന്നത്. ദില്‍സേയിലെ ചലേ ഛൈയ്യ ഛൈയ്യ എന്ന ഗാനമാണ് മലൈകയിലെ ഐറ്റം ഡാന്‍സറെ പുറത്തെടുത്തത്.

ഗുര്‍ നാല്‍ ഇഷ്‌ക് മീത്താ

1998ല്‍ പുറത്തിറങ്ങിയ ആചാ നച്‌ലേ എന്ന ആല്‍ബത്തിലെ 'ഗുര്‍ നാല്‍ ഇഷ്‌ക് മീത്താ' എന്ന ഗാനത്തിന് വേണ്ടി ജാസ് അറോയ്‌ക്കൊപ്പമുള്ള മലൈകയുടെ ഐറ്റം ഡാന്‍സ് ശ്രദ്ധിക്കപ്പെട്ടു.

ഛൈയ്യ ഛൈയ്യ

ദില്‍സേ എന്ന ചിത്രത്തിന് വേണ്ടി ഛൈയ്യ ഛൈയ്യ എന്ന ഗാനത്തില്‍ മലൈക ചുവടുവെച്ചത് മികച്ച ഐറ്റം നമ്പറായിത്തന്നെ ആരാധകരുടെ നെഞ്ചിലിടം പിടിച്ചു. ഗാനത്തിന്റെ വരികളും ഗാനരംഗത്തിന്റെ വസ്ത്രാലങ്കാരവും മലൈകയുടെ ചടുലതയും ചിത്രത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിച്ചു.

രംഗീലോ മാരോ ഡോല്‍ന


മലൈകയും അര്‍ബാസ് ഖാനും ഒരുമിച്ചഭിനയിച്ച രംഗീലോ മാരോ ഡോല്‍ന എന്ന ഗാനരംഗത്തില്‍ താരജോഡികളുടെ അഭിനയത്തേക്കാള്‍ മികച്ചുനിന്നത് മലൈകയുടെ ഐറ്റം നമ്പറായിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട മലൈകയുടെ ഐറ്റം നമ്പര്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

ഏക് വാരി ടാക് ലേ

2000ല്‍ പുറത്തിറങ്ങിയ ബിച്ചൂ എന്ന ചിത്രത്തിലെ ഏക് വാരി ടാക് ലേ എന്ന ഗാനത്തിന് വേണ്ടി ബോബി ഡിയോളിനൊപ്പമുള്ള മലൈകയുടെ ഐറ്റം ഡാന്‍സ് ചിത്രത്തിനും ആരാധകരെ സമ്മാനിച്ചു.

മാഹി വേ

2002ല്‍ പുറത്തിറങ്ങിയ മാഹി വേ എന്ന ഗാനത്തില്‍ സെക്‌സിയായി പ്രത്യക്ഷപ്പെട്ട മലൈക ഐറ്റം നമ്പറിലൂടേയും ആരാധകരുടെ മനം കവരുക തന്നെ ചെയ്തു.

കാല്‍ ധമാല്‍

നീണ്ട ഏഴ് വര്‍ഷത്തിന് ശേഷം മലൈകയും ഷാരൂഖും ഒരുമിച്ചഭിനയിച്ച കാല്‍ എന്ന ചിത്രത്തിലെ കാല്‍ ധമാല്‍ എന്ന ഗാനത്തിലെ ഐറ്റം നമ്പറില്‍ ഷാരൂഖിനൊപ്പമുള്ള മലൈകയുടെ
ഐറ്റം നമ്പര്‍ ഇരുവരുടേയും മികച്ച പ്രകടനമായി വിലയിരുത്തപ്പെട്ടു.

ചോരി ചോരി ദേഖേ മുച്‌കോ

മലൈകയുടെ എക്കാലത്തേയും ചൂടന്‍ പ്രകടനമെന്ന് വിലയിരുത്താവുന്ന ചോരി ചോരി ദേഖേ മുച്‌കോയിലെ ഐറ്റം നമ്പര്‍ അര്‍ജുന്‍ രാംപാലിനൊപ്പമുള്ള മികച്ച നൃത്തമായി പരിഗണിക്കപ്പെട്ടു.

മുന്നി ബാദം ഹൂയി

2010ല്‍ പുറത്തിറങ്ങിയ ദബാംഗിലെ മുന്നി ബാദം ഹൂയി എന്ന ഗാനത്തിലെ മലൈകയുടെ പ്രകടനം മുമ്പൊരിക്കലും കാണാത്ത ഐറ്റം നമ്പറുകളുടെ ലിസ്റ്റില്‍പ്പെടുകയായിരുന്നു.

അനാര്‍ക്കലി ഡിസ്‌കോ ചാലി

ഹൗസ് ഫുള്‍ 2വിന് വേണ്ടി അനാര്‍ക്കലി ഡിസ്‌കോ ചാലി എന്ന ഗാനം മലൈകയുടെ ഐറ്റം നമ്പര്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.

പാണ്ടെ ജീ

ദബാംഗ് 2വിലെ പാണ്ടെ ജി എന്ന ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ട മലൈക അറോറ അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഇളക്കിമറിയ്ക്കുക തന്നെ ചെയ്തു. ഗാനത്തില്‍ കാഴ്ചയുടെ ഉത്സവം തന്നെ തീര്‍ത്തു മലൈക.

English summary
Ten songs that Proved Malaika Arora will always be the queen of item numbers. Malaika first perform item dance for Chaiyya chaiyya for Dilse.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam