»   » ബോളിവുഡിലെ പൊട്ടിപ്പോയ റീമേക്കുകള്‍

ബോളിവുഡിലെ പൊട്ടിപ്പോയ റീമേക്കുകള്‍

Posted By:
Subscribe to Filmibeat Malayalam

പഴയസിനികള്‍ എല്ലാമൊന്നും റീമേക്ക് ചെയ്യപ്പെടാറില്ല.ചിത്രം സൃഷ്ടിച്ച സിനിമകളാണ് റീമേക്ക് ചെയ്യപ്പെടുന്നത്. പക്ഷേ ഇങ്ങനെ ഉണ്ടാകുന്ന സിനിമകള്‍ പലപ്പോഴും പഴയ സിനിമയോട് അല്‍പം പോലും നീതി പുലര്‍ത്താറില്ല. മലയാള സിനമ പോലും ഇടക്കാലത്ത് റീ മേക്കുകള്‍ കൊണ്ട് നിറഞ്ഞിരുന്നു.

എന്നാല്‍ ബോളിവുഡിലാണ് റീ മേക്കുകള്‍ ഏറെ ഉണ്ടാകുന്നത്. പക്ഷേ ചരിത്രം സൃഷ്ടിച്ച പഴയ സിനിമകള്‍ പലതും പുതിയ രൂപത്തിലും ഭാവത്തിലും എത്തുമ്പോള്‍ ജനം സ്വീകരിക്കാറില്ല എന്നതാണ് സത്യം.1973 ല്‍ ഇറങ്ങിയ സഞ്ജീറിന്റെ റീ മേക്ക് തന്നെ അതിന്റെ ഏറ്റവും വലിയ ഉദാഹരണം.

വീണ്ടും ചരിത്രം സൃഷ്ടിക്കാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച് പൊട്ടിപ്പോയ ചില ബോളിവുഡ് ചിത്രങ്ങളെ പരിചയപ്പെടാം.

ബോളിവുഡിലെ പൊട്ടിപ്പോയ റീമേക്കുകള്‍

1973 ല്‍ ഇറങ്ങിയ സഞ്ജീര്‍ ആണ് അമിതാഭ് ബച്ചനെ ക്ഷുഭിത യൗവ്വനത്തിന്റെ പ്രതീകമായി ഇന്ത്യന്‍ സിനിമയില്‍ അവരോധിച്ചത്. സമകാലീന നായകന്‍മാരെ എല്ലാം പിന്തള്ളി അമിതാഭിന് ഹോളിവുഡില്‍ സിംഹാസനം നല്‍കിയതും ഈ സിനിമ തന്നെ. പ്രാണ്‍, ജയ ഭാതുരി, ബിന്ദു തുടങ്ങിയവരുടെ കിടിലന്‍ പ്രകടത്തിനും സഞ്ജീര്‍ സാക്ഷിയായി.

2013 ല്‍ സഞ്ജീറിന്റെ റീമേക്ക് പുറത്തിറങ്ങി. അതേ പേരില്‍ തന്നെ. തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയുടെ മകന്‍ രാം ചരണിന്റെ ബോളിവുഡ് രംഗപ്രവേശനത്തിന് വേണ്ടി ഇറക്കിയതായിരുന്നു പുതിയ സഞ്ജീര്‍. പക്ഷേ എന്ത് ചെയ്യാന്‍... പ്രേക്ഷകര്‍ സ്വീകരിച്ചില്ല. പഴയ സിനിമയിലെ കഥാപാത്രങ്ങളോട് പുതിയ സിനിമയിലെ അഭിനേതാക്കള്‍ക്ക് നീതി പുലര്‍ത്താനായില്ല എന്നതാണ് ചിത്രം നേരിട്ട് ഏറ്റവും വലിയ വിമര്‍ശനം.

ബോളിവുഡിലെ പൊട്ടിപ്പോയ റീമേക്കുകള്‍

ഇന്ത്യന്‍ സിനിമ കണ്ട് ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു 1975 ല്‍ ഇറങ്ങിയ ഷോലെ. സൗഹൃദത്തിന്റെ കഥ പറഞ്ഞ ഷോലെയിലെ സംഭഷണങ്ങളും ഗാനങ്ങളും ഇന്നും സിനിമ പ്രേമികളുടെ മനസ്സില്‍ പതിഞ്ഞ് കിടപ്പുണ്ട്.
എന്നാല്‍ 2007 ല്‍ രാംഗോപാല്‍ വര്‍മയാണ് ഷോലെയുടെ റീ മേക്ക് എന്ന സാഹസം ചെയ്തത്. രാം ഗോപാല്‍ വര്‍മ കി ആഗ് എന്നായിരുന്നു ചിത്രത്തിന്റെ പേര്. സംഭവം എട്ട് നിലയില്‍ പൊട്ടി.

ബോളിവുഡിലെ പൊട്ടിപ്പോയ റീമേക്കുകള്‍

രാം ഗോപാല്‍ വര്‍മ എന്ന സംവിധായകന്റെ ആദ്യത്തെ ബോളിവുഡ് സംരംഭമായിരുന്നു ശിവ എന്ന സിനിമ. തെലുങ്കില്‍ സൂപ്പര്‍ ഹിറ്റ് ആയ സിനിമയെ ഹിന്ദിയിലേക്ക് പറിച്ച് നടുകയായിരുന്നു. നാഗാര്‍ജ്ജുനയും അമലയും ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. 1990 ല്‍ ആണ് സിനിമ റിലീസ് ചെയ്തത്.

2005 ല്‍ വര്‍മ തന്നെ ശിവയെ പേര് മാറ്റി ജെയിംസ് ആക്കി ഹിന്ദിയില്‍ ഇറക്കി നോക്കി.മോഹത് അഹ്ലാവതും നിഷ കോത്താരിയും ആയിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. പക്ഷേ സിനിമ എട്ട് നിലിയല്‍ പൊട്ടിപ്പോയി.

ബോളിവുഡിലെ പൊട്ടിപ്പോയ റീമേക്കുകള്‍

1980 ല്‍ പുറത്തിറങ്ങിയ കര്‍സ് എന്ന സിനിമ ഋഷി കപൂറിന്റെ മാസ്റ്റര്‍ പീസ് സിനിമകളില്‍ ഒന്നായിരുന്നു. സിമി ഗേര്‍വാള്‍ ആയിരുന്നു നായിക. ഋഷിയുടെ പെര്‍ഫോര്‍മന്‍സും മികച്ച ഗാനങ്ങളും ആയിരുന്നു സിനിമയുടെ ഹൈലൈറ്റസ്.

ഇതേ പ്രതീക്ഷയോടെ 2008 ല്‍ കര്‍സ് വീണ്ടും നിര്‍മിച്ചു. ഹിമേഷ് രേഷാമ്മിയ ആയിരുന്നു ഇത്തവണ ലീഡ് റോളില്‍. തനിക്ക് താങ്ങുന്നത് എടുത്താല്‍ പോരേ എന്നാണ് ഈ സിനിമയില്‍ ഹിമേഷിന്റെ പെര്‍ഫോര്‍മന്‍സിനെ കുറിച്ച് ചില നിരൂപകര്‍ വിലയിരുത്തിയത്. പടം എന്തായാലും ജനം സ്വീകരിച്ചില്ല.

ബോളിവുഡിലെ പൊട്ടിപ്പോയ റീമേക്കുകള്‍

ബോക്‌സ് ഓഫീസില്‍ വലിയ വിപ്ലവം ഒന്നും ഉണ്ടാക്കിയില്ലെങ്കിലും ഇന്ത്യന്‍ ക്ലാസിക്കല്‍ സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്ന സിനിമയായിരുന്നു മുസാഫര്‍ അലി സംവിധാനം ചെയ്ത ഉമ്‌റോ ജാന്‍. 1981 ല്‍ ആണ് ചിത്രം പുറത്തിറങ്ങിയത്. രേഖയുടെയും ഫാറൂഖ് ഷെയ്ക്കിന്റേയും അഭിനയ മികവായിരുന്നു സിനിമയുടെ പ്ലസ് പോയന്റുകളില്‍ പ്രധാനപ്പെട്ടത്.

2006 ല്‍ ഇതേ ഉമ്‌റോ ജാന്‍ വീണ്ടും പുതിയ രൂപത്തില്‍ തീയ്യറ്ററുകളില്‍ എത്തി. രേഖയുടെ വേഷം ചെയ്തത് ഐശ്വര്യ റായും. പക്ഷേ രേഖയപ്പോലെ കഥാപാത്രത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ ഐശ്വര്യക്ക് കഴിഞ്ഞില്ല. സിനിമ പൊട്ടുകയും ചെയ്തു.

ബോളിവുഡിലെ പൊട്ടിപ്പോയ റീമേക്കുകള്‍

ഒരു റീമേക്കിന് വീണ്ടും ഒരു റീമേക്ക് ഉണ്ടായാലോ... ആ കഥയാണ് ഇറ്റാലിയന്‍ ജോബ് എന്ന സിനിമക്ക് പറയാനുള്ളത്. ഒരു സംഘം കള്ളന്‍മാരുടെ കഥപറയുന്ന ബ്രിട്ടീഷ് സിനിമയായ ഇറ്റാലിയന്‍ ജോബ് അതേ പേരില്‍ തന്നെ പുറത്തിറക്കിയത് 2003 ല്‍ ആയിരുന്നു. സംഭവം നല്ല ഹിറ്റും ആയി. എന്നാല്‍ 2012 ല്‍ ഇതേ സിനിമ പേര് മാറ്റി ഹിന്ദിയില്‍ റീമേക്ക് നടത്തി. പ്ലയേഴ്‌സ് എന്നായിരുന്നു പേര്. അഭിഷേക് ബച്ചനും ബിപാഷ ബസുവും ഒക്കെ ഉണ്ടായിട്ടും പടം നിലം തൊട്ടില്ല.

ബോളിവുഡിലെ പൊട്ടിപ്പോയ റീമേക്കുകള്‍

ജിം കാരി എന്ന് ഹോളിവുഡ് നടന്‍ അനശ്വരമാക്കിയ സിനിമയായിരുന്നു 2003 ല്‍ പുറത്തിറങ്ങിയ ബ്രൂസ് ഓള്‍മൈറ്റി. സ്വന്തം ജോലി നന്നായി ചെയ്യാത്ത ആളാണ് ദൈവം എന്ന് എപ്പോഴും പഴി പറയുന്ന ഒരു ടിവി റിപ്പോര്‍ട്ടറുടെ വേഷമാണ് ജിം കാരി ഈ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ബ്രൂസ് നോലന്‍. ഒരിക്കല്‍ ദൈവം തന്റെ ജോലികള്‍ ബ്രൂസിനെ ഏര്‍പിച്ച് വിശ്രമിക്കുന്നതാണ് സിനിമയുടെ കഥ. ഹോളിവുഡിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച സിനിമയായിരുന്നു ബ്രൂസ് ഓള്‍മൈറ്റി.

2010 ല്‍ ഗോഡ് തൂസ്സി ഗ്രേറ്റ് ഹോ എന്ന് പേരില്‍ ബ്രൂസ് ഓള്‍മൈറ്റിയെ ഹിന്ദിയിലേക്ക് പറിച്ചുനടാന്‍ നടത്തിയ ശ്രമം അമ്പേ പാളിപ്പോയി. ജിം കാരി അവതരിപ്പിച്ച കഥാപാത്രത്തെ മസില്‍ ഖാന്‍ സല്‍മാന്‍ ഖാന്‍ ആണ് അവതരിപ്പിച്ചത്.

ബോളിവുഡിലെ പൊട്ടിപ്പോയ റീമേക്കുകള്‍

ലോക സിനിമകളില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ജൂലിയ റോബര്‍ട്‌സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സ്റ്റെപ് മോം. 1998 ലായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഔദ്യോഗികമായ ഒരു റീ മേക് തന്നെയായിരുന്നു ഹിന്ദിയിലും തയ്യാറാക്കപ്പെട്ടത്. വി ആര്‍ ഫാമിലി എന്നായിരുന്നു ഇന്ത്യന്‍ സിനിമയുടെ പേര്. പക്ഷേ ഒറ്റ പ്രശ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളൂ...സ്റ്റെപ് മോമിനെ അതേ പോലെ പകര്‍ത്തുകയാണ് സംവിധായകന്‍ ചെയ്തത്. സാംസ്‌കാരികമായി രണ്ട് ദേശങ്ങള്‍ക്കിടയിലുള്ള അന്തരം അണിയറ പ്രവര്‍ത്തകര്‍ മനസ്സിലാക്കാതെ പോയി. 2010 പുറത്തിറങ്ങിയ ചിത്രം അതോടെ ഫ്‌ളോപ് ആയി.

ബോളിവുഡിലെ പൊട്ടിപ്പോയ റീമേക്കുകള്‍

1996 ല്‍ ആണ് മലയാളത്തില്‍ മമ്മൂട്ടി നായകനായ ഹിറ്റ്‌ലര്‍ പുറത്തിറങ്ങിയത്. അന്നുവരെ മലയാള സിനിമയില്‍ ഉണ്ടായിരുന്ന കളക്ഷന്‍ റെക്കോര്‍ഡുകള്‍ മുഴുവന്‍ ഭേദിച്ച സിനിമയായിരുന്നു ഇത്. സിദ്ദിഖ് ആയിരുന്നു സംവിധാനം. മലയാളം ഹിറ്റുകളെ ഹിന്ദിയിലേക്ക് പറിച്ചു നടുന്ന ഒരു ഏര്‍പ്പാടുണ്ടല്ലോ...അത് തന്നെയായിരുന്നു ഇവിടേയും നടന്നത്. ക്രോധ് എന്ന പേരില്‍ 2000 ല്‍ ആണ് സിനിമ ഹിന്ദിയില്‍ ഇറങ്ങിയത്. സുനില്‍ ഷെട്ടിയായിരുന്നു മമ്മൂട്ടിയുടെ റോള്‍ ചെയ്തത്. ശേഷം ഒന്നും പറയേണ്ടി വന്നില്ല. പടം സ്‌ക്രീനില്‍ തന്നെ കളിച്ചു. പക്ഷേ കാണാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് മാത്രം.

ബോളിവുഡിലെ പൊട്ടിപ്പോയ റീമേക്കുകള്‍

2000ല്‍ പുറത്തിയ ഖുശി തമിഴില്‍ ശരിക്കും ഒരു ഓളം തന്നെ സൃഷ്ടിച്ചു. ഇളയദളപതി വിജയും ജ്യോതികയും ആയിരുന്നു നായികാനായകന്‍മാര്‍. തമിഴില്‍ മാത്രമല്ല ദക്ഷിണേന്ത്യയില്‍ മുഴുവന്‍ സിനിമ ഹിറ്റ് ആയി.

2003 ല്‍ ഖുശിയുടെ ബോളിവുഡ് പതിപ്പ് പുറത്തിറങ്ങി. വിജയ്ക്ക് പകരം ഫര്‍ദ്ദീന്‍ ഖാനും, ജ്യോതികക്ക് പകരം കരീന കപൂറും ആയിരുന്നു ഹിന്ദി ഖുശിയില്‍ അഭിനയിച്ചത്. പക്ഷേ സന്തോഷം പേരില്‍ മാത്രമേ ഉണ്ടായുള്ളൂ. പടം പൊട്ടി പാളീസായി. കരീനയുടെ സിനമാ ജീവിതത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമായിട്ടാണ് ഖുശി വിലയിരുത്തപ്പെടുന്നത്.

English summary
Not all films should be remade! The remake of 1973 classic Zanjeer was not only severely criticised by film reviewers, it was outrightly rejected by the audiences. We have a list of ten remake movies that should have never been attempted.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam