»   » പ്രിയന്റെ തേസിന് 3 ക്ലൈമാക്‌സ്

പ്രിയന്റെ തേസിന് 3 ക്ലൈമാക്‌സ്

Posted By:
Subscribe to Filmibeat Malayalam

പ്രിയദര്‍ശന്റെ പുതിയ ആക്ഷന്‍ ഫ്ലിക്ക് തേസ് കാണാന്‍ കാത്തിരിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഏപ്രില്‍ 27ന് തിയറ്ററുകളിലെത്തുന്ന ഈ ചിത്രം മുഴുവനായി നിങ്ങള്‍ക്ക് കാണാനാവില്ല. ഇതിന് സിനിമയുടെ ഡിവിഡി റിലീസാവുന്നത് വരെ നിങ്ങള്‍ കാത്തിരിയ്‌ക്കേണ്ടി വരും.

Tezz

തേസിനായി മൂന്ന് ക്ലൈമാക്‌സ് രംഗങ്ങളാണ് പ്രിയദര്‍ശന്‍ ചിത്രീകരിച്ചിരിയ്ക്കുന്നത്. ഇതിലൊന്ന് മാത്രമാണ് തിയറ്ററുകളിലെത്തുക. ആക്ഷന് പ്രധാന്യം നല്‍കിയൊരുക്കുന്ന സിനിമയ്ക്കായി മൂന്ന് ക്ലൈമാക്‌സുകളാണ് ആലോചിച്ചത്. ഇതിലേത് വേണമെന്ന് തീരുമാനിയ്ക്കാന്‍ സിനിമയുടെ അണിയറക്കാര്‍ക്ക് സാധിച്ചില്ലത്രേ. അതുകൊണ്ട് തന്നെ മൂന്ന് ക്ലൈമാക്‌സും ഷൂട്ട് ചെയ്തു.

പ്രിയദര്‍ശന്‍, അജയ് ദേവഗ്ണ്‍, അനില്‍ കപൂര്‍ നിര്‍മാതാവ് രത്തന്‍ ജെയിന്‍ എന്നിവര്‍ ചേര്‍ന്നാണ് മൂന്ന് ക്ലൈമാക്‌സുകളും ഷൂട്ട് ചെയ്യാന്‍ തീരുമാനമെടുത്തത്.

മൂന്ന് ക്ലൈമാക്‌സുകള്‍ ചിത്രീകരിയ്ക്കുക മാത്രമല്ല, ഇതുമൂന്നും പ്രദര്‍ശനസജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിലേതാവും തിയറ്ററുകിലലെത്തുകയെന്ന് സിനിമയുടെ പ്രധാന അണിയറക്കാര്‍ക്ക് മാത്രമേ അറിയൂ.

English summary
When Tezz releases in the theatres, you won’t be seeing the full story. For that you’ll have to wait for its DVD release, which features three alternative climax sequences that director Priyadarshan shot — of which only one will make it to the theatres this Friday

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam