»   »  ഈ പ്രണയജോടികളുടെ 'തമാശ' റിലീസിനൊരുങ്ങുന്നു

ഈ പ്രണയജോടികളുടെ 'തമാശ' റിലീസിനൊരുങ്ങുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam


പ്രണയജോഡികളായ റണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും ഒന്നിക്കുന്ന തമശ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. ഹൈവേ എന്ന ചിത്രത്തിന് ശേഷം ഇംതിയാസ് അലി ഒരുക്കുന്ന ചിത്രമാണ് തമാശ.

ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി കഴിഞ്ഞിരിക്കുകയാണ്. നവംബര്‍ 17 നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഡല്‍ഹി, കല്‍ക്കട്ട മുബൈ, ഫ്രാന്‍സ് എന്നിവടങ്ങളിലായായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.

tamasha

ബച്ച്‌നാ ഏ ഹസീനോ, യേ ജവാനി ഹേ ദിവാനി എന്നീ ചിത്രങ്ങളില്‍ റണ്‍ബര്‍ കപൂറും ദീപിക പദുക്കോണും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ രണ്ട് ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ബോളിവുഡ് പ്രണയജോഡികളായ റണ്‍ബീറിന്റേയും ദീപികയുടേയും തമാശ ചിത്രത്തെ കാത്തിരിക്കുന്നത്.

എ ആര്‍ റഹമാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇംതിയാസിന്റെ ഹൈവേ എന്ന ചിത്രത്തിലേയും സംഗീതം നിര്‍വ്വഹിച്ചത് എ ആര്‍ റഹമാന്‍ തന്നെയായിരുന്നു. ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു.

English summary
thamasa is upcoming bollywood movie directed by imthiyas ali, stars ranbir kapoor and deepika padukone.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam