»   » തന്നെ സ്വാധീനിച്ചവരിലധികവും സ്ത്രീകളാണെന്ന വെളിപ്പെടുത്തലുമായി അജയ് ദേവ്ഗണ്‍!

തന്നെ സ്വാധീനിച്ചവരിലധികവും സ്ത്രീകളാണെന്ന വെളിപ്പെടുത്തലുമായി അജയ് ദേവ്ഗണ്‍!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രശസ്ത നടന്മാരിലൊരാളാണ് അജയ് ദേവ്ഗണ്‍. വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷകരെ കൈയ്യിലെടുത്ത അജയ് ദേവ്ഗണ്‍ സംവിധായകനായും തിളങ്ങിയിട്ടുണ്ട്.

ദില്‍വാലെ സുഹാഗ്,ജിഗര്‍ ,യു മി ഔര്‍ ഹം ,ഓംകാര ,കമ്പനി തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ അജയ് ദേവ്ഗണ്‍ അഭിനയിച്ചു. മുന്‍ ബോളിവുഡ് നടി കജോളിനെയാണ് നടന്‍ വിവാഹം കഴിച്ചത്. എന്നാല്‍ തന്നെ സ്വാധീനിച്ചവരിലധികവും സ്ത്രീകളാണെന്നു വെളിപ്പെടുത്തുകയാണ് അജയ് ദേവ്ഗണ്‍...

അജയ് ദേവ്ഗണ്‍

1991 ല്‍ ഫൂല്‍ ഔര്‍ കാണ്ഡേ എന്ന ചിത്രത്തിലൂടെയാണ് അജയ് ദേവ്ഗണ്‍ ബോളിവുഡിലെത്തിയത്. ആദ്യ ചിത്രത്തിലൂടെ ആ വര്‍ഷത്തെ പുതുമുഖ നടനുള്ള ഫിലീം ഫെയര്‍ അവാര്‍ഡ് അജയ്ക്കു ലഭിച്ചു.

സ്ത്രീകളുടെ മനസ്സറിയാം

ജീവിതത്തില്‍ തന്നെ സ്വാധീനിച്ചിവരിലധികവും സത്രീകളാണെന്നാണ് അജയ് ദേവ്ഗണ്‍ പറയുന്നത്. ''സ്ത്രീകളുടെ മനസ്സ് എനിക്ക് മനസ്സിലാവും. പണ്ടു മുതലേ എനിക്കു ചുറ്റും ആത്മാവിശ്വാസമുള്ള ,കരുത്തരായ സ്ത്രീകളായിരുന്നു'' -അജയ്‌ദേവ്ഗണ്‍ പറഞ്ഞു

അമ്മയെ കുറിച്ച്

എന്റെ അമ്മയും അമ്മായിയുമെല്ലാം വളരെ ധീരയായ യുവതികളായിരുന്നു. ഏതു പ്രശ്‌നങ്ങളെയും ബുദ്ധിപൂര്‍വ്വം തരണം ചെയ്യാനവര്‍ക്കു കഴിഞ്ഞിരുന്നു. കൂടാതെ തന്റെ സഹോദരിമാരില്‍ രണ്ടു പേരും വളരെ നിശ്ചയദാര്‍ഢ്യമുളളവരായിരുന്നെന്നും നടന്‍ പറയുന്നു

ആത്മവിശ്വാസമുള്ള ഭാര്യയും മകളും

തന്റെ മറ്റൊരു സമ്പാദ്യമെന്നു പറയുന്നത് ആത്മവിശ്വാസമുള്ള ഭാര്യയും മകളുമാണ്. എന്തെങ്കിലും പ്രശ്‌നം നേരിടുമ്പോള്‍ എല്ലാവരും പരസ്പരം തുറന്നുപറയും. തന്റെ ജീവിതത്തില്‍ തന്നെ വളരെയധികം സ്വാധീനിച്ചത് ഈ ആറു സ്ത്രീകളാണെന്നാണ് നടന്‍ പറയുന്നത്.

ഷീ കാന്‍ ഫ്‌ളൈ

സ്‌മൈല്‍ ഫൗണ്ടേഷന്‍ കാമ്പെയ്‌നായ ഷീ കാന്‍ ഫ്‌ളൈ യുടെ ബ്രാന്‍ഡ് അംബാസഡറാണ് അജയ് ദേവ്ഗണ്‍ന്റെ മകള്‍. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കണമെന്നും അതിലൂടെ മാത്രമേ സമൂഹം നല്ല രീതിയില്‍ വളരൂ എന്നും അജയ് വ്യക്തമാക്കുന്നു.

അജയ് ദേവ്ഗണിന്റെ ഫോട്ടോസിനായി...

English summary
Ajay Devgn recently revealed that he understands the mindset of a woman well as he has been surrounded by women all his life. 'The biggest influence in my life have been women

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam