twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോളിവുഡിലെ മികച്ച തീവ്രവാദികള്‍

    By Super
    |

    രാജ്യസ്‌നേഹം ഉണര്‍ത്തുന്ന എത്രയോ ചിത്രങ്ങള്‍ ബോളിവുഡില്‍ ഇറങ്ങിയിട്ടുണ്ട്. ഇത്തരം പലചിത്രങ്ങളിലും ഭീകരവാദമാണ് വിഷയമായി വരാറുള്ളത്. ഭീകരവാദികളെ തകര്‍ത്ത് രാജ്യത്തെ വലിയ ആപത്തില്‍ നിന്നും രക്ഷിക്കുന്ന നായകന്മാരാണ് ചിത്രങ്ങളില്‍ ഹൈലൈറ്റാവുക പതിവ്. എന്നാല്‍ നായകന്മാര്‍ക്കൊപ്പം അഭിനയിച്ച തകര്‍ക്കുന്ന വില്ലന്മാര്‍ എത്രയോ ഉണ്ടായിരിക്കുന്നു.

    പഴയകാലത്ത് ഇറങ്ങിയ ഇത്തരം പലചിത്രങ്ങളിലും നായകനെ വെല്ലുന്ന അഭിനയത്തികവ് പ്രതിഫലിച്ച തീവ്രവാദികള്‍(പ്രതിനായകര്‍) എത്രയോ പിറന്നിരിക്കുന്നു. ഇത്തരക്കാരെല്ലാം നശിപ്പിക്കപ്പെടേണ്ട തീവ്രവാദികളാണെങ്കിലും ഇത്തരം കഥാപാത്രങ്ങളെ പൂര്‍ണതയിലെത്തിച്ച നടന്മാരെ മറക്കാനാകില്ല.

    1980ലാണ് തീവ്രവാദം വിഷയമായിക്കൊണ്ട് കൂടുതല്‍ ചിത്രങ്ങള്‍ വരാന്‍ തുടങ്ങിയത്. ഈ നിര കഴിഞ്ഞ ദിവസം റിലീസ് ചെയ്ത രാംഗോപാല്‍ വര്‍മ്മയുടെ ദി അറ്റാക്ക്‌സ് ഓഫ് 29 11ല്‍ എത്തിനില്‍ക്കുന്നു. 2008ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. സഞ്ജീവ് ജയ്‌സ്വാള്‍ എന്ന പുതുമുഖമാണ് ഈ ചിത്രത്തില്‍ പാക് ഭീകരനായ അജ്മല്‍ കസബ് ആയി വേഷമിട്ടിരിക്കുന്നത്. ബോളിവുഡില്‍ വിലസിയ തീവ്രവാദി നേതാക്കള്‍ ഇവരൊക്കെയാണ്.

    അനുപം ഖേര്‍

    ബോളിവുഡിലെ മികച്ച തീവ്രവാദികള്‍

    1986ല്‍ ഇറങ്ങിയ കര്‍മ്മയെന്ന ചിത്രത്തില്‍ അനുപം ഖേറാണ് പ്രതിനായക സ്ഥാനത്ത് തിളങ്ങിയത്. സുഭാഷ് ഖായ് ഒരുക്കിയ ചിത്രത്തില്‍ ഡോക്ടര്‍ ഡാങ് എന്ന കഥാപാത്രത്തെയാണ് അനുപം അവതരിപ്പിച്ചത്.

    അമരീഷ് പുരി

    ബോളിവുഡിലെ മികച്ച തീവ്രവാദികള്‍


    മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തില്‍ പ്രമുഖ നടനായ അമരീഷ് പുരി അവതരിപ്പിച്ച മുംഗാംബോയോട് കിടപിടിയ്ക്കാന്‍ ആരുണ്ട്. അത്രയേറെ പൂര്‍ണതയോടെയാണ്, അമരീഷ് മുഗാംബോ എന്ന ഭീകരവാദിയെ അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നത്. ദുഷ്ടതയും നര്‍മ്മവും കലര്‍ത്തി അമരീഷ് അവതരിപ്പിച്ച ആ കഥാപാത്രം എന്നും പ്രതിനായക കഥാപാത്രങ്ങളില്‍ ഓര്‍മ്മിക്കപ്പെടുന്ന ഒന്നാണ്.

    പങ്കജ് കപൂര്‍

    ബോളിവുഡിലെ മികച്ച തീവ്രവാദികള്‍

    1992ല്‍ പുറത്തിറങ്ങിയ റോജയെന്ന ചിത്രത്തിലെ തീവ്രവാദിയെ ഓര്‍ക്കുന്നില്ലേ, പങ്കജ് കപൂറായിരുന്നു ഈ മണിരത്‌നം ചിത്രത്തില്‍ കശ്മീരിലെ ഒരു തീവ്രവാദി സംഘത്തിന്റെ നേതാവായ ലിയാക്വത് എന്ന ഭീകരനെ അവതരിപ്പിച്ചത്.

    ആശിഷ് വിദ്യാര്‍ഥി

    ബോളിവുഡിലെ മികച്ച തീവ്രവാദികള്‍

    1994ല്‍ പുറത്തിറങ്ങിയ ദ്രോഹ്കാല്‍ എന്ന ചിത്രത്തിലെ പ്രതിനായകനെ അവിസ്മരണീയമാക്കിയത് ബഹുഭാഷാ നടനായ ആശിഷ് വിദ്യാര്‍ഥിയായിരുന്നു. കമാന്റര്‍ ഭദ്രയെന്ന കഥാപാത്രത്തെയാണ് ആശിഷ് ഗോവിന്ദ് നിഹലാനിയുടെ ചിത്രത്തില്‍ അവതരിപ്പിച്ചത്.

    ചന്ദ്രചൂര്‍ സിങ്

    ബോളിവുഡിലെ മികച്ച തീവ്രവാദികള്‍

    1996ല്‍ പുറത്തിറങ്ങിയ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തെ പ്രതിപാദിച്ച മാച്ചിസ് എന്നചിത്രത്തല്‍ പ്രതിനായക വേഷം ചെയ്തത് ചന്ദ്രചൂര്‍ സിങ്ങായിരുന്നു. തബുവും ഇദ്ദേഹത്തിനൊപ്പം ശക്തമായൊരു കഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്നു.

    മനീഷ കൊയ്‌രാള

    ബോളിവുഡിലെ മികച്ച തീവ്രവാദികള്‍

    1998ല്‍ മണിരത്‌നം സംവിധാനം ചെയ്ത ദില്‍ സേ എന്ന ചിത്രം നേരിട്ട് തീവ്രവാദത്തെ വിഷയമാക്കിയില്ലെങ്കിലും ബന്ധങ്ങളില്‍ ഇത്തരംപ്രശ്‌നങ്ങളുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ചിത്രത്തില്‍ മനീഷ കൊയ്‌രാള കൈകാര്യം ചെയ്തത് മികച്ചൊരു വേഷമായിരുന്നു. ഭൂതകാലം നല്‍കിയ മുറിവുകളായി വര്‍ത്തമാനത്തെ നേരിടുന്ന മേഖ്‌നയെന്ന കഥാപാത്രത്തെ ചിത്രം കണ്ടവര്‍ക്കൊന്നും മറക്കാന്‍ കഴിയില്ല.

    നസീറുദ്ദീന്‍ ഷാ

    ബോളിവുഡിലെ മികച്ച തീവ്രവാദികള്‍

    1999ല്‍ പുറത്തിറങ്ങിയ സര്‍ഫറോഷ് എന്ന ചിത്രത്തില്‍ നസീറുദ്ദീന്‍ ഷാ കൈകാര്യം ചെയ്ത വേഷം വളരെ സസ്‌പെന്‍സ് നിറഞ്ഞതായിരുന്നു. ഒരു സംഗീതജ്ഞന്റെ വേഷത്തിലെത്തുന്ന തീവ്രവാദിയായ ഗുല്‍ഫാം ഹസ്സന്‍ ദുഷ്ടതയുടെ പര്യായമായിരുന്നു.

    ഹൃത്വിക് റോഷന്‍

    ബോളിവുഡിലെ മികച്ച തീവ്രവാദികള്‍

    ഫിസ, മിഷന്‍ കാശ്മീര്‍ എന്നീ ചിത്രങ്ങളില്‍ വിഘടനവാദികളുടെ വേഷങ്ങള്‍ അവതരിപ്പിച്ച ഹൃത്വിക് ഏറെ പ്രശംസ നേടിയിരുന്നു. ഫിസയില്‍ അമാന്‍ എന്ന കഥാപാത്രത്തെയും മിഷന്‍ കാശ്മീരില്‍ അബ്ബാസ് എന്ന കഥാപാത്രത്തെയുമായിരുന്നു ഹൃത്വിക് അവതരിപ്പിച്ചത്.

    പവന്‍ മല്‍ഹോത്ര

    ബോളിവുഡിലെ മികച്ച തീവ്രവാദികള്‍

    2004ല്‍ പുറത്തിറങ്ങിയ ബ്ലാക്ക് ഫ്രൈഡേയെന്ന ചിത്രത്തില്‍ ടൈഗര്‍ മേമന്റെ വേഷത്തിലെത്തിയത് പവന്‍ മല്‍ഹോത്രയായിരുന്നു. അനുരാഗ് കശ്യപിന്റെ ഏറെ പ്രശംസ നേടിയ ഈ ചിത്രത്തിലെ ടൈഗര്‍ മേമന്റെ വേഷവും ചിത്രം കണ്ടവരൊന്നും മറക്കാത്തതാണ്.

    പ്രധുമാന്‍ സിങ്

    ബോളിവുഡിലെ മികച്ച തീവ്രവാദികള്‍

    2010ല്‍ പുറത്തിറങ്ങിയ തേരെ ബിന്‍ ലാദന്‍ എന്ന ചിത്രത്തില്‍ അന്താരാഷ്ട്ര ഭീകരവാദി ബിന്‍ ലാദന്റെ വേഷമവതരിപ്പിച്ചത് പ്രധുമാന്‍ സിങ് ആയിരുന്നു. ആക്ഷേപഹാസ്യ രീതിയിലെടുത്ത ചിത്രത്തിലെ ബിന്‍ വാദന്റെ വേഷം പ്രധുമാന്‍ രസകരമായിട്ടാണ് ചെയ്തത്

    അമീര്‍ ഖാന്‍

    ബോളിവുഡിലെ മികച്ച തീവ്രവാദികള്‍

    2006ല്‍ പുറത്തിറങ്ങിയ കുനാല്‍ കോഹ്ലിയുടെ പ്രണയ ചിത്രം ഫനയില്‍ അമീര്‍ ഖാന്‍ ചെയ്ത തീവ്രവാദിയുടെ വേഷം ആര്‍ക്ക് മറക്കാന്‍ കഴിയും? ചിത്രം പൂര്‍ണമായും ഭീകരവാദത്തെ വിഷയമാക്കുന്നില്ലെങ്കിലും അതില്‍ അമീര്‍ ചെയ്ത റീഹാന്‍ ഖാന്‍ എന്ന യുവാവിന്‍റെ വേഷം മികച്ചതായിരുന്നു. തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഭാഗമാകേണ്ടിവരുന്ന അമീറിന്‍റെ കഥാപാത്രത്തെ കാമുകിയായ കാജലിന്‍റെ കഥാപാത്രം വെടിവെച്ചു കൊലപ്പെടുത്തുന്നതായിരുന്നു പഠത്തിന്‍റെ ക്ലൈമാക്സ്.

    English summary
    In Hindi films, this discord is usually created by the villain who embodies all evils; greed, anger, treachery, lust and terror. But with the changing face of society and storytelling, this interpretation became more and more perilous.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X