twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇങ്ങനെയും ഒരു ഗാംബ്ലർ.. ഇങ്ങനെയും ഒരു സൂപ്പർ ഹീറോ.. ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    3.0/5
    Star Cast: Joseph Annamkutty Jose, Anson Paul, Salim Kumar
    Director: Tom Emmatty

    ഒരു മെക്സിക്കൻ അപാരത എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയുടെ സംവിധായകൻ ടോം ഇമ്മട്ടി സംവിധാനം ചെയ്ത മലയാളം സിനിമയാണ് ദി ഗാംബ്ലർ. മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ സിനിമ എന്ന പേരിൽ ആയിരുന്നു ഗാംബ്ലറിനെ കുറിച്ചുള്ള ആദ്യവാർത്തകൾ പുറത്തുവന്നിരുന്നത്. പടത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളിൽ ആവട്ടെ നായകനായ ആൻസൻ പോൾ സൂപ്പർമാന്റെ ഗെറ്റപ്പിൽ ആയിരുന്നു താനും.

    എന്നാൽ കഴിഞ്ഞ ആഴ്ച പുറത്തുവന്ന ഒരു ഇന്റർവ്യൂവിൽ ഗാംബ്ലർ ഒരു സൂപ്പർഹീറോ പടമൊന്നുമല്ല എന്ന് ടോം ഇമ്മട്ടി മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട്. ആ ഇന്റർവ്യൂ ഞാൻ വായിക്കുന്നതാവട്ടെ തിയേറ്ററിലിരുന്നു ഗാംബ്ലർ കണ്ട് ബോറടിച്ച്
    പണ്ടാരടങ്ങി ഒരാശ്വാസം എന്ന നിലയിൽ ഗൂഗിൾ തുറന്ന് നോക്കിയപ്പോൾ ആണെന്നത് വേറെ കാര്യം. എന്റെ കൂടെയുണ്ടായിരുന്ന നാല് ഫ്രണ്ട്സും തിയേറ്ററിൽ ഉണ്ടായിരുന്ന മറ്റ് പലരും ഗാംബ്ലർ എന്ന പേരും സൂപ്പർഹീറോ മൂവി എന്ന വിശേഷണവും കാരണം അമിതപ്രതീക്ഷകളോടെ വന്നവരായിരുന്നു എന്നതാണ് സത്യം

    ഗാംബ്ലറിന്റെ പ്രമേയം

    ടോം ഇമ്മട്ടി തന്നെ തിരക്കഥ എഴുതിയിരിക്കുന്ന ഗാംബ്ലറിന്റെ പ്രമേയം എണ്പതുകളിലെ കുടുംബകാല ചിത്രങ്ങളുടെ അച്ചിൽ വാർത്തതാണ്. ഇപ്പോഴത്തെ മലയാളം സീരിയലുകളുടെ ഒതുക്കമുള്ള വേർഷൻ എന്നും പറയാം. ഉദാരമതികളായ ആളുകൾക്ക് പടത്തിന്റെ നിര്ഗുണത്വം മാനിച്ച് റിയൽ ലൈഫ് ഫാമിലി സ്റ്റോറി എന്നും വേണമെങ്കിൽ ഗാംബ്ലറിനെ വിശേഷിപ്പിക്കാം.

    ടൈറ്റിലിൽ ഗാംബ്ലർ

    ആൻസൻ എന്നു പേരായ തൊട്ടതെല്ലാം പിഴച്ചുപോവുന്ന കേന്ദ്രകഥാപാത്രത്തെ ആണ് ഇമ്മട്ടി ഉദാരപൂർവമായി ടൈറ്റിലിൽ ഗാംബ്ലർ എന്ന് പേരിട്ടിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉൾപ്പടെയുള്ള സകലമാന പ്രതിസന്ധികളും ടിയാൻ ഉണ്ട്. ഭാര്യയായ ഡയാന സ്വാഭാവികമായും അസംതൃപ്തയും കലഹപ്രിയയും സിനിമ തുടങ്ങി അധികസമയം കഴിയും മുൻപ് ആൻസനെ ഉപേക്ഷിച്ചു പോകുന്നവളുമാണ്. മകൻ ഫ്രാൻസ് ആൻസനെ പോലെ അലസനും പഠനത്തിൽ പിന്നാക്കം നിക്കുന്നവനുമാണ്. അപ്പനായ ലാസറും സമാനസ്വാഭാവി തന്നെ..

    ഗാംബ്ലറിന്റെ ഒരു വെറൈറ്റി

    ആൻസൻ പോളിന് ആൻസൻ എന്നുതന്നെ പേരായ കേന്ദ്ര കഥാപാത്രത്തെ നൽകിയിരിക്കുന്നു എന്നതും നായികയായ ഡയാനയെ അവതരിപ്പിക്കാൻ ഡയാന ഹമീദ് എന്ന പുതുമുഖത്തെ തന്നെ തെരഞ്ഞെടുത്തിരിക്കുന്നു എന്നതും വേണമെങ്കിൽ ഗാംബ്ലറിന്റെ ഒരു വെറൈറ്റി ആയി പറയാം. നായകന്റെ മകൻ ഫ്രാൻസ് ആയി സംവിധായകൻ ഇമ്മട്ടിയുടെ മകൻ ജോർജ് ആണ്. അപ്പൻ ലാസറായി വരുന്നതാകട്ടെ വല്ലാത്ത പഹയൻ എന്ന യൂട്യൂബ് ചാനൽ ചെയ്യുന്ന വിനോദ് നാരായണനും. കൂട്ടത്തിൽ ഭേദപ്പെട്ട ക്യാരക്റ്ററും പെര്ഫോമൻസും ജോർജ് ഇമ്മട്ടിയുടേതാണ് എന്ന് പറയാതെ വയ്യ.

    മകന്റെയും അപ്പന്റെയും ജീവിതം

    ഭാര്യ ഉപേക്ഷിച്ചു പോയ ശേഷമുള്ള നായകന്റെയും മകന്റെയും അപ്പന്റെയും ജീവിതം ആണ് ഗാംബ്ലറിന്റെ ഭൂരിഭാഗം സമയവും. അതാകട്ടെ മുന്നേ പറഞ്ഞ പോലെ തീർത്തും നിര്ഗുണാഞ്ചമായിട്ടാണ് പകർത്തിയിരിക്കുന്നത്. ബിസിനസ് പങ്കാളിയുടെ വക നൈസായ തേപ്പും പ്രളയവും പള്ളിയിലെ സുവിശേഷ പ്രാർത്ഥനയും അല്ലാതെ മറ്റൊരു വഴിത്തിരിവും നായകന്റെ ജീവിതത്തിലോ സിനിമയിലോ സംഭവിക്കുന്നില്ല. എന്തിനോ വേണ്ടി തിളയ്ക്കുന്ന രണ്ട് മണിക്കൂർ.. അല്ലാതൊന്നുമില്ല..

    നായക വേഷങ്ങൾ തുടർച്ചയായി കിട്ടിയിട്ടും

    നായക വേഷങ്ങൾ തുടർച്ചയായി കിട്ടിയിട്ടും

    നായകന്റെ ബിസിനസുമായി ബന്ധപ്പെട്ട സ്‌ക്രീനിൽ വരുന്ന ക്യാരക്ടറുകൾ ഇന്നസെന്റ്, സലിംകുമാർ, ജയരാജ് വാര്യർ, ജോസഫ് അന്നം കുട്ടി ജോസ്, വിഷ്ണു ഗോവിന്ദൻ, സിജോയ് വർഗീസ് എന്നിവർ ചെയ്തിരിക്കുന്നു. അവരുടെ എപ്പിസോഡുകൾ തമ്മിൽ ഭേദമാണ്. മണികണ്ഠൻ അയ്യപ്പൻറെ പാട്ടുകളും കൊള്ളാം. നായക വേഷങ്ങൾ തുടർച്ചയായി കിട്ടിയിട്ടും ആൻസൻ പോളിന് വേണ്ടത്ര തിളങ്ങാൻ കഴിയാതെ പോകുന്നത് നിർഭാഗ്യകരമാണ്.

    എ ഫിലിം ബെെ ടോം ഇമ്മട്ടി

    സിനിമ തീർന്നപ്പോൾ സ്‌ക്രീനിൽ A film by TOM EMMATTY എഴുതിയത് ഒപ്പമുള്ള രാഹുൽ ഉറക്കെ വായിച്ചത് 'ടോം ഏമാത്തി' എന്നാണ്. ആ വായനയെ കുറ്റം പറയാനും പറ്റില്ല. വിപ്ലവ ചിത്രമെന്നു തെറ്റിധരിപ്പിച്ചു മഹാരാജാസിലെ കെ എസ് യു കാരുടെ കഥപറഞ്ഞ് മെക്സിക്കൻ അപാരതയിലൂടെ എസ് എഫ് ഐ കാരെ കൂട്ടത്തോടെ ഏമാത്തിയ ടോം ഇത്തവണ സൂപ്പർമാൻ കാർഡ് ആണ് ഇറക്കിയത് എന്നുമാത്രം.

    ചുരുക്കം: മെക്‌സിക്കന്‍ അപാരതയ്ക്കു ശേഷമുളള ടോം ഇമ്മട്ടി ചിത്രം പ്രതീക്ഷകളൊന്നും കൂടാതെ പോയാൽ കണ്ടിരിക്കാവുന്ന സിനിമയായി മാറുന്നു.

    English summary
    The gambler movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X