»   » ബിക്കിനിയിലും യോഗ ചെയ്യാം! പൂജ ബത്രയുടെ ആലില വയറിന്റെയും വടിവൊത്ത ശരീരത്തിന്റെയും രഹസ്യം ഇതാണ്!!

ബിക്കിനിയിലും യോഗ ചെയ്യാം! പൂജ ബത്രയുടെ ആലില വയറിന്റെയും വടിവൊത്ത ശരീരത്തിന്റെയും രഹസ്യം ഇതാണ്!!

Posted By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ ചന്ദ്രലേഖയിലൂടെയാണ് നടിയും മോഡലുമായ പൂജ ബത്രയെ മലയാളികള്‍ക്ക് പരിചയം. ചിത്രത്തിലെ തന്റേടിയായ ചന്ദ്ര എന്ന പെണ്‍കുട്ടിയെ ആരും മറക്കില്ല. പിന്നീട് മമ്മൂട്ടിയുടെ മേഘം, ജയറാമിന്റെ ദൈവത്തിന്റെ സ്വന്തം മകന്‍ എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷത്തിലഭിനയിച്ച് പൂജ ബോളിവുഡ് സിനിമയിലേക്ക് പോവുകയായിരുന്നു.

നസ്രിയയുടെ തിരിച്ചു വരവ്, പൃഥ്വിരാജ് പാര്‍വതി കൂട്ടുകെട്ട്! അഞ്ജലി മേനോന്റെ ചിത്രം ഊട്ടിയിലേക്ക്!!!

ഇപ്പോളും പതിനാറ് വയസുകാരിയുടെ സൗന്ദര്യവുമായിട്ടാണ് പൂജ ജീവിക്കുന്നത്. അതിന് പിന്നിലെ രഹസ്യം യോഗയാണ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് വിദേശത്ത് നിന്നും പൂജ പുറത്ത് വിട്ട യോഗ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാഹസികതയ്ക്ക് പ്രധാന്യം കൊടുത്ത് മലമുകളില്‍ നിന്നും മറ്റുമായിരുന്നു പൂജയുടെ ചിത്രങ്ങള്‍ വന്നത്. ഇപ്പോള്‍ പുതിയ യോഗ ചിത്രങ്ങള്‍ വന്നിരിക്കുകയാണ്.

പൂജ ബത്ര

ബോളിവുഡ് നടിയും മോഡലുമാണ് പൂജ ബത്ര. തന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി യോഗ ചെയ്യുന്നത് പതിവാണ. അതാണ് ഫിറ്റായ നടിയുടെ ശരീരത്തിന്റെ രഹസ്യവും.

ബിക്കിനി ചിത്രം

കഴിഞ്ഞ നാളുകളായി പൂജയുടെ യോഗചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു. ഇപ്പോള്‍ പുതിയൊരു ചിത്രം കൂടി പൂജ പുറത്ത് വിട്ടിരിക്കുകയാണ്. ഇത്തവണ മിയാമി ബീച്ചില്‍ നിന്നും ബിക്കിനിയിലാണ് പൂജയുടെ ചിത്രം.

അവധി ആഘോഷിച്ച് നടി

മുമ്പ് അവധി ആഘോഷവുമായി ബന്ധപ്പെട്ട് നോര്‍വയിലേക്ക് പോയ പൂജ അവിടെ നിന്നും യോഗ ചെയ്യുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു.

സാഹസികത നിറഞ്ഞ ചിത്രങ്ങള്‍

നോര്‍വയിലെ ഉയരങ്ങളില്‍ നിന്നുമാണ് നടി അന്ന് ചിത്രങ്ങള്‍ എടുത്തിരുന്നത്. അതിനൊപ്പം യോഗ അഭ്യസിക്കുന്ന പൂജയുടെ ചിത്രങ്ങളായിരുന്നു. ചിലത് പേടിപ്പെടുത്തുന്ന തരത്തിലുള്ളവയുമായിരുന്നു.

ചന്ദ്രലേഖ


മോഹന്‍ലാലിന്റെ ചന്ദ്രലേഖ എന്ന സിനിമയിലൂടെയാണ് പൂജ ബത്ര ആദ്യമായി മലയാളത്തില്‍ അഭിനയിച്ചിരുന്നത്. ചിത്രത്തിലെ അപ്പുക്കുട്ട തൊപ്പിക്കാര എപ്പോ കല്യാണം എന്ന് തുടങ്ങുന്ന പാട്ടും സൂപ്പര്‍ ഹിറ്റായിരുന്നു.

മൂന്ന് സിനിമകള്‍

ചന്ദ്രലേഖയ്ക്ക് പിന്നാലെ മമ്മൂട്ടിയുടെ മേഘം, ജയറാമിന്റെ ദൈവത്തിന്റെ സ്വന്തം മകന്‍ എന്നീ സിനിമകളിലു പൂജ അഭിനയിച്ചിരുന്നു. ആകെ മൂന്ന് സിനിമകള്‍ മാത്രമെ ഉള്ളുവെങ്കിലും അതില്‍ നിന്നും പൂജ കേരളത്തിലെ മികച്ച നടിമാരിലൊരളായി മാറിയിരുന്നു.

English summary
The Latest Pics Of The Pooja Batra

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam