»   »  സല്‍മാന്‍ ഖാന്റെ സഹോദരിയുടെ വീട്ടിലെ മോഷണക്കേസില്‍ വീണ്ടും വഴിത്തിരിവ്!!

സല്‍മാന്‍ ഖാന്റെ സഹോദരിയുടെ വീട്ടിലെ മോഷണക്കേസില്‍ വീണ്ടും വഴിത്തിരിവ്!!

By: ഭദ്ര
Subscribe to Filmibeat Malayalam

മുംബൈ: സല്‍മാന്‍ ഖാന്റെ സഹോദരിയുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ മൂന്ന് ലക്ഷം രൂപയും സ്വര്‍ണവും വസ്ത്രങ്ങളും നഷ്ടപ്പെട്ട കേസില്‍ വീണ്ടു വഴിത്തിരിവ്.

സല്‍മാന്‍ ഖാന്റെ പെങ്ങള്‍ അര്‍പിതയുടെ വീട്ടില്‍ മോഷണം, കള്ളന്‍ കൊണ്ടുപോയത് ലക്ഷങ്ങളും സ്വര്‍ണ്ണവും!!

സംഭവതത്തില്‍ വീട്ടുജോലിക്കാരിയായ അഫ്‌സാ ഖാനെ അര്‍പിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. വീട്ടില്‍ നിന്നും മൂന്ന് ലക്ഷം രീപയുടെ പണവും, 10 ഗ്രാമിന്റെ സ്വര്‍ണ കോയിനും ഡിസൈനര്‍ വസ്ത്രവും സണ്‍ഗ്ലാസസും പെര്‍ഫ്യൂമാണ് പോയിരുന്നത് എന്നായിരുന്നു പരാതി.

 arpita

പോലീസ് അറസ്റ്റ് ചെയ്ത അഫ്‌സാ ഖാന്റെ വീട് പരിശോധിച്ചപ്പോള്‍ പെര്‍ഫ്യൂമിന്റെ ബോട്ടില്‍ മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. താന്‍ ഒന്നും മോഷ്ടിച്ചിട്ടില്ലെന്നാണ് അഫ്‌സാ ഖാന്‍ പോലീസിന്റെ ചോദ്യം ചെയ്യല്ലില്‍ പറഞ്ഞത്.

എന്നാല്‍ കാണാതെ പോയ മറ്റു സാധനങ്ങള്‍ എവിടെ പോയി എന്നത് വ്യക്തമല്ല. പോലീസ് ഇതിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി അഫ്‌സ ഖാന്‍ അര്‍പിതയുടെ വീട്ടില്‍ ജോലിക്കാരിയാണ്. വീട്ടിലെ എല്ലാ മുറികളിലും ഇവര്‍ക്ക് പ്രവേശനമുണ്ടായിരുന്നതായി പറയുന്നു.

English summary
The new TWIST in the Rs 3.50 lakh theft at Arpita Khan-Sharma’s house
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam