»   » പ്രണയത്തിലാണോ എന്നത് മീഡിയക്കു മുന്‍പില്‍ വിളിച്ചുപറയണമെന്ന നിയമമൊന്നുമില്ലെന്ന് നടി!

പ്രണയത്തിലാണോ എന്നത് മീഡിയക്കു മുന്‍പില്‍ വിളിച്ചുപറയണമെന്ന നിയമമൊന്നുമില്ലെന്ന് നടി!

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളായ ടൈഗര്‍ ഷ്‌റോഫും ദിഷപട്ടാണിയും വിരലിലെണ്ണാവുന്ന ബോളിവുഡ് ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഇരുവരെയും ചേര്‍ത്തുള്ള വാര്‍ത്തകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. പല പൊതുപരിപാടികളിലും യാത്രകളിലും ഇരുവരെയും ഒന്നിച്ചു കണ്ട സന്ദര്‍ഭങ്ങളൊന്നും മാധ്യമങ്ങള്‍ വെറുതെ കളഞ്ഞിട്ടില്ല.

ഇരുവരും പ്രണയത്തിലാണെന്നുളള വാര്‍ത്തയാണ്  പ്രചരിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ദിഷ. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് നടി തന്നെയും ടൈഗറിനെയും കുറിച്ചു പ്രചരിക്കുന്ന കഥകള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

ദിഷ പട്ടാണി

ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിത കഥ പറയുന്ന എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന ചിത്രത്തിലൂടെയാണ് ദിഷ പട്ടാണി ബോളിവുഡ് പ്രേക്ഷകര്‍ക്ക് ഏറെ പരിചിതായത്. കുങ് ഫു യോഗയാണ് ദിഷയുടേതായി അടുത്ത് പുറത്തിറങ്ങാനുളള ചിത്രം

ഇത് പ്രൊഫഷന്റെ ഭാഗമെന്നറിയാം

തന്നെയും ടൈഗറിനെയും കുറിച്ചു പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം പ്രൊഫഷന്റെ ഭാഗമായി മാത്രമേ കാണുന്നുള്ളൂ എന്നാണ് ദിഷ പറയുന്നത്. മുന്‍ ബോളിവുഡ് നടന്‍ ജാക്കി ഷ്‌റോഫിന്റെ മകനായ ടൈഗര്‍ 2014 ല്‍ പുറത്തിറങ്ങിയ ഹെറോപാന്തി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തിയത്.

വാ തുറക്കണമെങ്കില്‍ 1000 വട്ടം ആലോചിക്കണം

മീഡിയക്കു മുന്നില്‍ എന്തെങ്കിലും സംസാരിക്കണമെങ്കില്‍ ഒട്ടേറെ തവണ ആലോചിക്കണമെന്നും അല്ലെങ്കില്‍ പിന്നീട് നെഗറ്റീവ് ട്വീറ്റുകളുടെ ആഘോഷമായിരിക്കുമെന്നും ദിഷ പറയുന്നു.

വ്യക്തിപരമായ കാര്യങ്ങള്‍

താരങ്ങളുടെ പ്രണയം, ഡേറ്റിങ് ഉള്‍പ്പെടെയുളള വ്യക്തിപരമായ കാര്യങ്ങള്‍ മീഡിയക്കു മുന്‍പില്‍ വെളിപ്പെടുത്തണമെന്ന നിയമമൊന്നുമില്ലെന്നും താനും ടൈഗറും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നുമാണ് ദിഷ പറയുന്നത്.

English summary
Tiger Shroff and Disha Patani are only a few films old in Bollywood industry. But their personal lives have provided more fodder for gossip mills than their body of work. Their public appearances have caught the fancy of many and it's been a while since the rumour of their link-up has been doing the rounds
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam