»   » തെറി ഹിന്ദി റീമേക്ക്; വിജയ് റോളിലേക്ക് അക്ഷയ് കുമാറല്ല, പകരക്കാരൻ?

തെറി ഹിന്ദി റീമേക്ക്; വിജയ് റോളിലേക്ക് അക്ഷയ് കുമാറല്ല, പകരക്കാരൻ?

By: Sanviya
Subscribe to Filmibeat Malayalam


വിജയ് യുടെ കരിയറില്‍ ഏറ്റവും വലിയ കളക്ഷന്‍ നേടിയ ചിത്രമാണ് തെറി. ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രം. ഇപ്പോള്‍ ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ചൂടന്‍ ചര്‍ച്ചകള്‍ നടന്ന് വരികയാണ്.

വിജയ് അവതരിപ്പിച്ച വേഷം ഹിന്ദിയില്‍ അക്ഷയ് കുമാര്‍ ചെയ്യുമെന്ന് കേട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ അറിയുന്നത് ഷാരൂഖിനെ ചിത്രത്തിലേക്ക് പരിഗണിച്ചുവെന്നാണ്.

ചിത്രം സംവിധാനം ചെയ്യുന്നത് രോഹിത് ഷെട്ടിയായിരിക്കുമെന്നും പറയുന്നു. എന്തായാലും അടുത്ത വര്‍ഷം തിയേറ്ററുകളില്‍ എത്തും. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.

vijay-akshay-kumar

തമിഴ്‌നാട്ടില്‍ തരംഗമായി മാറിയ തെറിയുടെ മുതല്‍ മുടക്ക് 100 കോടിയായിരുന്നു. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ കെലെ പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിച്ചത്.

സമാന്ത, എമി ജാക്‌സണ്‍,പ്രഭു,രാധിക ശരത് കുമാര്‍, മഹേന്ദ്രന്‍, സന്ദാനം എന്നിവരാണ് തമിഴില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചു.

English summary
Theri Remake in Hindi, Who will Replace Vijay?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam