For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്ന് ഭാര്യമാരെങ്കിലും ഉണ്ട്; ബോളിവുഡിലെ പ്രമുഖരടക്കം നാല് തവണ വിവാഹം കഴിച്ച താരങ്ങള്‍ ഇവരാണ്

  |

  സിനിമ താരങ്ങളുടെ കുടുംബ ജീവിതത്തിന് ആയൂസ് വളരെ കുറവാണെന്ന് പരക്കെ ആക്ഷേപമുണ്ട്. ഒന്നോ രണ്ടോ സിനിമകളില്‍ മാത്രം ഒരുമിച്ച് അഭിനയിക്കുന്നതോടെ ഇഷ്ടത്തിലാവുന്ന താരങ്ങള്‍ വളരെ പെട്ടെന്ന് വിവാഹം കഴിക്കും. എന്നാല്‍ വിവാഹ ശേഷമാണ് ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ ഓരോന്നായി പുറത്ത് വരിക. ഇതോടെ ആ ബന്ധം തകരുകയും വളരെ പെട്ടെന്ന് തന്നെ മറ്റൊന്നിലേക്ക് എത്തുകയും ചെയ്യും. പലപ്പോഴും സിനിമയിലെ സൗഹൃദങ്ങളാണ് താരങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ വില്ലന്മാരാവുന്നതും.

  ബോളിവുഡിലെ താരങ്ങളെ നോക്കുകയാണെങ്കില്‍ ഭൂരിഭാഗം പേരും ഒന്നിലധികം പ്രണയങ്ങളും വിവാഹങ്ങളുമൊക്കെ ചെയ്തവരാണ്. എന്നാല്‍ ആശ്ചര്യപ്പെടുത്തുന്ന ചില കണക്ക് വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മൂന്ന് തവണ വരെ വിവാഹം കഴിച്ച താരങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വീണ്ടും പുറത്ത് വന്നിരിക്കുകയാണ്.

  ഇന്ത്യയിലെ പ്രശസ്ത ഗായകനും അഭിനേതാവുമായ കിഷോര്‍ കുമാര്‍ നാല് തവണ വിവാഹം കഴിച്ചയാളാണ്. 1950 ലാണ് ഗദായിക റുമ ഗുവയുമായി കിഷോറിന്റെ ആദ്യ വിവാഹം നടക്കുന്നത്. എട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച കിഷോര്‍ 1960 ല്‍ നടി മധുബാലയെ വിവാഹം കഴിച്ചു. മധുബാലയുടെ മരണത്തോടെയാണ് കിഷോര്‍ യോഗീത ബാലിയുമായി ദാമ്പത്യം ആരംഭിക്കുന്നത്. എന്നാല്‍ ഇത് രണ്ട് വര്‍ഷം മാത്രമേ നീണ്ട് പോയുള്ളു. ശേഷം 1980 ല്‍ ലീന ചന്ദ്രവര്‍ക്കറിനെ വിവാഹം കഴിച്ചു. ബോളിവുഡിലെ അഭിനേത്രിയായിരുന്നു ലീന. 1987 ല്‍ കിഷോര്‍ അമ്പത്തിയെട്ടാമത്തെ വയസില്‍ അന്തരിക്കുകയായിരുന്നു.

  ഇന്ത്യയിലെ പ്രശസ്ത നിര്‍മാതാക്കളില്‍ ഒരാളാണ് സിദ്ധാര്‍ഥ് റോയി കപൂര്‍. നിലവില്‍ നടി വിദ്യ ബാലന്റെ ഭര്‍ത്താവ് കൂടിയാണ്. എന്നാല്‍ വിദ്യയ്ക്ക് മുന്‍പ് രണ്ട് തവണ അദ്ദേഹം വിവാഹം കഴിച്ചിരുന്നു. ബാല്യകാലം മുതല്‍ സുഹൃത്തായിരുന്ന ആരതി ബജാജ് ആണ് സിദ്ധാര്‍ഥിന്റെ ആദ്യ ഭാര്യ. ശേഷം ടെലിവിഷന്‍ നിര്‍മാതാവ് ആയ കവിതയുമായി വിവാഹം കഴിച്ചെങ്കിലും 2011 ല്‍ ആ ബന്ധം വേര്‍പിരിഞ്ഞു. 2018 ലാണ് സിദ്ധാര്‍ഥ് വിദ്യ ബാലനുമായി വിവാഹം കഴിച്ചത്. ഇപ്പോഴും ദമ്പതിമാരായി തുടരുകയാണ്.

  സീരിയല്‍ താരങ്ങള്‍ കല്യാണം കഴിച്ചാല്‍ ഇങ്ങനെയാവും; തങ്ങളെ കുറിച്ചുള്ള മോശം വാർത്തകളെ കുറിച്ച് മൃദുലയും യുവയും

  ഇന്ത്യയില്‍ ഏറ്ററവും കൂടുതല്‍ വിവാദങ്ങളുണ്ടാക്കിയ താരമാണ് സഞ്ജയ് ദത്ത്. ചില പ്രശ്‌നങ്ങളില്‍ ജയില്‍ വാസം വരെ നേരിടേണ്ടി വന്നിട്ടുള്ള സഞ്ജയ് മൂന്ന് വിവാഹം കഴിച്ചയാളാണ്. റിച്ച ശര്‍മ്മയെ ആണ് നടന്‍ ആദ്യം ഭാര്യയാക്കുന്നത്. എന്നാല്‍ 1996 ല്‍ ബ്രെയിന്‍ ടൂമറിനെ തുടര്‍ന്ന് അവര്‍ അന്തരിച്ചു. ശേഷം മോഡലായ റിയ പിള്ളയെ സഞ്ജയ് വിവാഹം കഴിച്ചു. എന്നാല്‍ ഏഴ് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ആ ബന്ധവും ഡിവോഴ്‌സിലെത്തി. 2008 ലാണ് മാന്യതയുമായിട്ടുള്ള കല്യാണം. ഇപ്പോഴും സന്തുഷ്ടരായി കഴിയുകയാണ് താരങ്ങള്‍.

  ആദ്യ രാത്രിയില്‍ പാല് കുടിക്കുന്നത് എന്തിന്? മഞ്ജുവിനോട് സുബി; മഞ്്ജുവിന്റെ കലക്കന്‍ മറുപടി!

  ബോളിവുഡിലെ യുവനടന്മാരില്‍ ഒരാളാണ് കരണ്‍ സിംഗ് ഗ്രോവര്‍. ടെലിവിഷന്‍ നടിയായ ശ്രദ്ധ നീഗവും കരണും 2008 ല്‍ വിവാഹിതരായെങ്കിലും പത്ത് മാസത്തിനുള്ളില്‍ അത് ഉപേക്ഷിച്ചു. ശേഷം സഹതാരമായി ഒരുമിച്ച് അഭിനയിച്ച ജെന്നിഫര്‍ വിന്‍ഗെറ്റിനെയാണ് കരണ്‍ രണ്ടാമതും ഭാര്യയാക്കിയത്. രണ്ട് വര്‍ഷത്തെ ജീവിതത്തിനുള്ളില്‍ ഇരുവരും വേര്‍പിരിഞ്ഞു. അങ്ങനെ രണ്ട് ബന്ധങ്ങളും അവസാനിച്ച് നില്‍ക്കുമ്പോഴാണ് ബോളിവുഡ് സുന്ദരി ബിപാഷ ബസുവുമായി നടന്‍ അടുപ്പത്തിലാവുന്നത്. ഒടുവില്‍ 2016 ല്‍ കരണ്‍ ബിപാഷയെ വിവാഹം ചെയ്തു.

  ഈ പരിപാടി ഇവിടെ വച്ച് നിര്‍ത്തിക്കോളൂ! ഷൂട്ടിംഗിനിടെ സുബിയുടെ കരണത്തടിച്ച് ദിയ സന

  Recommended Video

  ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam

  ഈ ലിസ്റ്റില്‍ മൂന്ന് തവണ വിവാഹം കഴിച്ച നിരവധി താരങ്ങള്‍ ഇനിയും ഉണ്ട്. അതിലൊരാള്‍ നടന്‍ കബീര്‍ ബേട്ടിയാണ്. നാല് തവണയാണ് കബീര്‍ വിവാഹിതനായത്. ആദ്യം ബംഗാളി ഡാന്‍സര്‍ പ്രൊട്ടിമ, രണ്ടാമത് ബ്രീട്ടിഷ് ഫാഷന്‍ ഡിസൈനറായ സുസന്‍ ഹംഫ്രീസ്, ടെലിവിഷന്‍ അവതാരക നിക്കി, എന്നിവരുമായി മൂന്ന് തവണ വിവാഹിതനായി. ഇതൊന്നും അധികകാലം നീണ്ടില്ല. ഒടുവില്‍ എഴുപത്തിയൊന്നാമത്തെ വയസിലാണ് കബീര്‍ നാലാമതും വിവാഹിതനാവുന്നത്. പ്രവീന്‍ ദുസാന്‍ജ് ആണ് ഭാര്യ.

  Read more about: sanjay dutt actors
  English summary
  These Bollywood Celebrities Are Happily Leading A Family Life After Their Third Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X