»   » ഷാറൂഖ് ഖാനും ഋത്വിക് റോഷനും തമ്മില്‍ ശത്രുതയോ? എന്താണെന്ന് ഈ ചിത്രങ്ങള്‍ പറയും!!

ഷാറൂഖ് ഖാനും ഋത്വിക് റോഷനും തമ്മില്‍ ശത്രുതയോ? എന്താണെന്ന് ഈ ചിത്രങ്ങള്‍ പറയും!!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ മികച്ച നടന്മാരായ ഷാറൂഖും ഋത്വിക് റോഷനും നിലവില്‍ നല്ല ബന്ധത്തിലല്ലെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുളളത് .ഇരുവരും നായക വേഷത്തിലെത്തുന്ന ചിത്രങ്ങള്‍ അടുത്തു റീലീസ് ചെയ്യാനിരിക്കെയാണ് ഇത്തരത്തിലുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഷാറൂഖാന്‍ നായകനായ റായീസ് , ഋത്വിക് നായകനാവുന്ന കാബില്‍ എന്നീ ചിത്രങ്ങളാണ് അടുത്തു റിലീസ് ചെയ്യാനുള്ളത്. ഇതു സംബന്ധിച്ച് ഇരുവരും ശീതസമരത്തിലാണെന്നാണണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. എന്നാല്‍ ഒരിക്കല്‍ ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നെന്ന് ഈ ചിത്രങ്ങള്‍ പറയും ..

ഇരുവരുടെയും ഭാര്യമാര്‍

ഷാറൂഖാന്റെ ഭാര്യ ഗൗരി ഖാനും ഋത്വിക്കിന്റെ ഭാര്യ സൂസന്നെ റോഷനും ഒരു കാലത്ത് നല്ല സുഹൃത്തുക്കളും ബിസിനസ് പാര്‍ട്ട്ണറുകളുമായിരുന്നു. ഇത് താരങ്ങള്‍ തമ്മിലുള്ള സൗഹൃദവും വളര്‍ത്തി

കഹോനാ പ്യാര്‍ ഹേയ്ക്കു ശേഷം

ഋത്വിക് നായകനായ കഹോനാ പ്യാര്‍ ഹേ എന്ന ചിത്രം റിലീസ് ചെയ്യുന്നതോടെ ഷാറൂഖ് ഖാന്‍ എന്ന നടന്‍ ഇല്ലാതാവുമെന്ന് ഒരിക്കല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നും പറയുന്നു.

ഇത്തരം വാര്‍ത്തകളെ ഇരുവരും ശ്രദ്ധിച്ചില്ല

മാധ്യമങ്ങള്‍ നല്‍കിയ ഇത്തരം വാര്‍ത്തകളെ ഇരുവരും മുഖവിലക്കെടുത്തില്ലെന്നു മാത്രമല്ല ഇരുവരും തങ്ങളുടെ സൗഹൃദം തുടരുകയും ചെയ്തു.

ഐപിഎല്‍ മാച്ചില്‍ ഋത്വിക്

ഐ പി എല്‍ ക്രിക്കറ്റില്‍ ഷാറൂഖിന്റെ ഉടമസഥതയിലുണ്ടായിരുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മിക്ക മാച്ചുകളും കാണാന്‍ ഋത്വിക് കുടുംബ സമേതമാണെത്തിയിരുന്നത്.

ഋത്വിക്കിന്റെ പിറന്നാള്‍

കഴിഞ്ഞ വര്‍ഷം ഋത്വിക്കിന്റെ പിറന്നാളിന് കുടുംബ സമേതം ഷാറൂഖുമെത്തിയിരുന്നു.

അവാര്‍ഡ് നിശകളിലും ഒന്നിച്ച്

ഫിലീം ഫെയര്‍ അവാര്‍ഡ് ഉള്‍പ്പെടെ മിക്ക അവാര്‍ഡ് നിശകളിലും താരങ്ങള്‍ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറുണ്ടായിരുന്നത്.

English summary
We all know that things are not fine between Shahrukh Khan and Hrithik Roshan, all thanks to the box office clash between Raees and Kaabil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam