»   » ഷാരുഖിന് അഭിനയിക്കാന്‍ അറിയില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു, അതും ഒരു പുതുമുഖ നായിക???

ഷാരുഖിന് അഭിനയിക്കാന്‍ അറിയില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു, അതും ഒരു പുതുമുഖ നായിക???

Posted By: Karthi
Subscribe to Filmibeat Malayalam

കരിയറിന്റെ തുടക്ക കാലത്ത് അഭിനയിത്തിന്റേയും ശബ്ദത്തിന്റേയും പേരില്‍ സഹതാരങ്ങളില്‍ നിന്നും മോശം അഭിപ്രായങ്ങള്‍ കേട്ട താരങ്ങള്‍ നിരവധിയാണ്. ഇന്നത്തെ പല സൂപ്പര്‍ താരങ്ങള്‍ക്കും  അത്തരം അനുഭവമുണ്ടായിട്ടുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ശബ്ദം കൊള്ളില്ലെന്ന് പറഞ്ഞ നായികയാണ് ഷീല. എന്നാല്‍ പിന്നീട് മമ്മൂട്ടിയുടെ ശബ്ദത്തെ മലയാള സിനിമയും ആരാധകരും നെഞ്ചോട് ചേര്‍ക്കുകയായിരുന്നു.

എന്നാല്‍ സൂപ്പര്‍ സ്റ്റാറിനോട് അദ്ദേഹത്തിന് അഭിനയിക്കാന്‍ അറിയില്ലെന്ന് ഒരു പുതുമുഖ നായിക പറഞ്ഞ അനുഭവവും സിനിമയില്‍ ഉണ്ടായിട്ടുണ്ട്. മലയാളത്തിലല്ല അങ്ങ് ബോളിവുഡിലാണെന്ന് മാത്രം. കിംഗ് ഖാന്‍ ഷാരുഖ് ഖാനാണ് ഈ അനുഭവം ഉണ്ടായത്. അദ്ദേഹത്തിന്റെ ഭാഗ്യ താരവും  മികച്ച അഭിനേത്രി എന്ന് പേര് നേടുകയും ചെയ്ത അനുഷ്‌ക ശര്‍മ്മയാണ് ഷാരുഖിന്റെ മുഖത്ത് നോക്കി ഇക്കാര്യം അറിയിച്ചത്. 

അനുഷ്‌കയുടെ ആദ്യ ചിത്രം

ഷാരുഖ് ഖാന്‍ നായകനായ റബ് നേ ബനാ ദേ ജോഡി എന്ന ചിത്രത്തിലൂടെയാണ് അനുഷ്‌ക ശര്‍മ്മ സിനിമയിലേക്ക് എത്തുന്നത്. ഷാരുഖാനൊപ്പം അഭിനയിക്കാന്‍ ആരും സ്വപ്‌നം കാണുമ്പോഴായിരുന്നു ആദ്യ ചിത്രം തന്നെ അദ്ദേഹത്തിനൊപ്പം ലഭിച്ച അനുഷ്‌ക ഷാരുഖിന് അഭിനയിക്കാന്‍ കഴിയില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞത്.

അനുഷ്‌കയ്ക്ക് ഷാരുഖിനെ പേടി

റബ്‌നേ ബാ ദേ ജോഡിയില്‍ അഭിനയിക്കുമ്പോള്‍ അനുഷ്‌കയ്ക്ക് ഷാരുഖിനെ പേടിയായിരുന്നെന്ന് ഒരു അഭിമുഖത്തില്‍ അനുഷ്‌ക പറഞ്ഞിരുന്നു. എന്നാല്‍ അനുഷ്‌ക പറഞ്ഞത് കള്ളമാണെന്ന് പറഞ്ഞായിരുന്നു രാജീവ് മസന്ദുമായുള്ള അഭിമുഖത്തില്‍ ഷാരുഖ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഷൂട്ടിംഗ് തുടങ്ങുന്ന സമയം

ഷൂട്ടിംഗ് തുടങ്ങുന്ന സമയത്താണ് അനുഷ്‌ക ഷാരുഖിന്റെ അടുത്തെത്തി ഷാരുഖിന് അഭിനയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞത്. തനിക്ക് ഷാരുഖിനെ ഇഷ്ടമാണ്. ഷാരുഖ് ഒരു നല്ല മനുഷ്യനാണ്. എന്നാല്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ തനിക്ക് ഷാരുഖിനെ ഇഷ്ടമല്ലെന്നും അനുഷ്‌ക പറഞ്ഞു.

ഷാരിഖിന് ഇഷ്ടമായി

അനുഷ്‌കയെ ഷാരുഖിന് ശരിക്കും ഇഷ്ടപ്പെട്ടിരുന്നു. ഒരു തുടക്കക്കാരിയെന്ന് തോന്നാത്തവിധമായിരുന്നു അനുഷ്‌കയുടെ അഭിനയം. ഈ സിനിമ പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അനുഷ്‌കയുടെ അഭിനയം കണ്ട് താന്‍ സംവിധായകന്‍ ആദിയോട് പറഞ്ഞതായും ഷാരുഖ് അഭിമുഖത്തില്‍ പറഞ്ഞു.

ഷാരുഖിന്റെ പ്രതീക്ഷ

സിനിമയിലെ തുച്‌മേം റബ് ദിഹ്താ ഹേ എന്ന ഗാനം അവസനാമാണ് ചിത്രീകരിച്ചത്. അതില്‍ ബൈക്കില്‍ ഷാരുഖും അനുഷ്‌കയും പോകുന്ന രംഗമുണ്ട്. ബൈക്കില്‍ ഷാരുഖിനെ കെട്ടിപ്പിടിച്ചുകൊണ്ട് അനുഷ്‌ക ചോദിച്ചു, 'നിങ്ങള്‍ക്കറിയാമോ, എനിക്ക് നിങ്ങളോടൊരു കാര്യ പറയാനുണ്ടെന്ന്'. ഇതിനോടകം ഷാരുഖിന്റെ അഭിനയം മനസിലാക്കി അനുഷ്‌ക തന്റെ അഭിപ്രായം തിരുത്തുകയായിരിക്കുമെന്നാണ് അനുഷ്‌ക കരുതിയത്. എന്നാല്‍ നിരാശയായിരുന്നു ഫലം.

നുഷ്‌ക ഭയപ്പെട്ടിരുന്നില്ല

ചിത്രീകരണത്തിന്റെ അവസാനത്തിലും തന്റെ ആദ്യത്തെ അഭിപ്രായം തന്നെയായിരുന്നു അനുഷ്‌കയ്ക്ക്. ഷാരുഖ് ഒരു നല്ല അഭിനേതാവല്ല, നല്ല മനുഷ്യനാണ് എന്ന് തന്നെയാണ് അനുഷ്‌ക പറഞ്ഞത്. അനുഷ്‌ക തന്നെ ഭയപ്പെട്ടിരുന്നില്ലെന്ന് തന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഷാരുഖ് അഭിമുഖത്തില്‍ പറഞ്ഞു.

ജബ് ഹാരി മെറ്റ് സേജല്‍

റബ് നേ ബനാ ദേ ജോഡി, ജബ് തക് ഹേ ജാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരുഖും അനുഷ്‌കയും ഒന്നിക്കുന്ന ചിത്രമാണ് ജബ് ഹാരി മെറ്റ് സേജല്‍. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് നാലിന് തിയറ്ററുകളിലെത്തും.

English summary
Nobody would have possibly imagined that someone would ever tell Shah Rukh that he can’t act but Anushka Sharma did! Way back when Anushka Sharma was shooting for her Bollywood debut where she starred opposite THE Shah Rukh Khan, she went up to him and told him, “You can’t act!”

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam