twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരപുത്രിയ്ക്കും കുടുംബത്തിനും ഓണ്‍ലൈന്‍ വഴി ഭീഷണി, ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ച് അനുരാഗ് കശ്യാപ്

    |

    താരങ്ങള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ച് വരികയാണ്. ഈ കണക്കില്‍ അവസാനത്തൈ ഇര സംവിധായകന്‍ അനുരാഗ് കശ്യാപ് ആണ്. താരത്തിന്റെ കുടുംബത്തിന് നേരെ വധഭീഷണി അടക്കം വന്നതോടെ ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. അവസാനം ചെയ്ത ട്വീറ്റിലൂടെ എന്താണ് സംഭവിച്ചതെന്ന കാര്യം അനുരാഗ് വ്യക്തമാക്കിയിരിക്കുകയാണ്.

     മമ്മൂക്കയ്ക്ക് വേണ്ടി എന്തും ചെയ്യും! ആക്രമണം ശക്തമായതോടെ വിവാദ പോസ്റ്റ് കളഞ്ഞ് ജൂറി ചെയര്‍മാന്‍ മമ്മൂക്കയ്ക്ക് വേണ്ടി എന്തും ചെയ്യും! ആക്രമണം ശക്തമായതോടെ വിവാദ പോസ്റ്റ് കളഞ്ഞ് ജൂറി ചെയര്‍മാന്‍

    ആഗസ്റ്റ് പത്തിനാണ് താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കുകയാണെന്ന കാര്യം അനുരാഗ് വ്യക്തമാക്കിയത്. നിങ്ങളുടെ മാതാപിതാക്കള്‍ക്ക് നിരന്തരം ഫോണ്‍വിളികള്‍ വന്ന് കൊണ്ടിരിക്കുക, മകളെ ഓണ്‍ലൈനിലൂടെ ഭീഷണിപ്പെടുത്തുകയൊക്കെ ചെയ്താല്‍ പിന്നെ ആര്‍ക്കും ഒന്നും സംസാരിക്കാന്‍ ഉണ്ടാവില്ലെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.. ഇതിനങ്ങനെ പ്രത്യേക കാരണങ്ങളൊന്നുമില്ല. പുതിയൊരു ഇന്ത്യ ഉണ്ടായതിന് അഭിനന്ദനങ്ങള്‍. അവിടെ അഭിവൃദ്ധിപ്പെടുമെന്നാണ് വിചാരിക്കുന്നതെന്നും ട്വിറ്ററിലൂടെ അനുരാഗ് പറയുന്നു.

    anuragkashyap

    എനിക്ക് എപ്പോഴെങ്കിലും പേടിയില്ലാതെ എന്റെ മനസില്‍ തോന്നുന്ന കാര്യം പറയണമെങ്കില്‍ ഞാന്‍ ഒന്നും ആരോടും സംസാരിക്കാതെ ഇരിക്കേണ്ടി വരുമെന്നും മറ്റൊരു ട്വീറ്റില്‍ അനുരാഗ് പറയുന്നു. അടുത്തിടെ രാജ്യത്ത് പെരുകി വരുന്ന കൊലാപാതകങ്ങളെ കുറിച്ച് അനുരാഗ് കശ്യാപ് അടക്കം 49 പ്രമുഖര്‍ ചേര്‍ന്ന് ഒരു തുറന്ന കത്ത് തയ്യാറാക്കിയിരുന്നു.

    ഇതിന് പിന്നാലെ സംവിധായകനെതിരെ വധഭീഷണി വരെ വന്നു. ഇത് കുടുംബത്തിലെ എല്ലാവരെയും ബാധിക്കാന്‍ തുടങ്ങിയതോടെയാണ് താന്‍ ട്വിറ്റര്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പുതിയ ഇന്ത്യയിലൂടെ എല്ലാവരും ആഘോിഷിച്ച് ജീവിക്കണമെന്നും ഞാന്‍ എന്റെ വര്‍ക്കുകള്‍ മാത്രമേ തലയില്‍ കയറ്റുന്നുള്ളുവെന്നും അനുരാഗ് കശ്യാപ് പറയുന്നു.

    English summary
    This Is The Reason For Anurag Kashyap Quit Twitter
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X