»   » വീട്ടിലെത്തുന്ന അതിഥികള്‍ തിരിച്ചു പോവാന്‍ ആമിര്‍ ഖാന്‍ പറയുന്നത്...

വീട്ടിലെത്തുന്ന അതിഥികള്‍ തിരിച്ചു പോവാന്‍ ആമിര്‍ ഖാന്‍ പറയുന്നത്...

Posted By: Pratheeksha
Subscribe to Filmibeat Malayalam

എത്ര വേണ്ടപ്പെട്ടവരായാലും ചില അതിഥികള്‍ വീട്ടിലെത്തിയാല്‍ തിരിച്ചു പോവാന്‍ താമസിക്കുമ്പോള്‍ നിങ്ങള്‍ക്ക് പോവാറായില്ലേ എന്നു ചോദിക്കുന്നത് മര്യാദ കേടാണല്ലോ. ഇങ്ങനെയുളള സന്ദര്‍ഭങ്ങളില്‍ ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍ പ്രയോഗിക്കുന്ന ഒരു അടവുണ്ട്.

ഇത് താന്‍ സുഹൃത്തും നിര്‍മ്മാതാവുമായ നാസിര്‍ ഹുസൈനില്‍ നിന്നു പഠിച്ചതാണെന്നു ആമിര്‍ പറയുന്നു. സമയം അതിക്രമിക്കുന്നു എന്നു കണ്ടാല്‍ എഴുന്നേറ്റു നിന്ന്  വളരെ മഹത്തായ കൂടിക്കാഴ്ച്ചയായിരുന്നു ഇതെന്നു പറയുമെന്നാണ് ആമിര്‍ പറയുന്നത്. അതിനര്‍ത്ഥം ബൈ ..ഇനി നിങ്ങള്‍ക്കു വീട്ടില്‍ പോവാം എന്നാണെന്നും ആമിര്‍ വ്യക്തമാക്കുന്നു.

Read more: ഐശ്വര്യ റായിയുടെ കവിളില്‍ തൊടാന്‍ മടി തോന്നി,എന്തു പറ്റിയെന്നു അവര്‍ ചോദിച്ചു! രണ്‍ബീര്‍ പറയുന്നു...

amir-30-1477

വളരെ ചെറുപ്പത്തില്‍ തങ്ങള്‍ കുട്ടികള്‍ അദ്ദേഹത്തിന്റെ റൂമില്‍ ചെന്നു കളിക്കുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുമായിരുന്നു .അപ്പോഴൊക്കെ തങ്ങളോട് അദ്ദേഹം ഇത്തരത്തില്‍ പറയാറുണ്ടായിരുന്നെന്നാണ് ആമിര്‍ പറയുന്നത്. നാസിര്‍ ഹുസൈന്റെ ജീവചരിത്ര പ്രകാശനച്ചടങ്ങിലാണ് ആമിര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഭാര്യ കിരണും താനുമെല്ലാം ഇത് പയറ്റി നോക്കാറുണ്ടെന്നും ആമിര്‍ പറഞ്ഞു.

English summary
Superstar Aamir Khan says he has a special line to signal his guests that it is time for them to leave which he learnt from his filmmaker uncle Nasir Hussain.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam