»   » ഷാഹിദ് കപൂറിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍ അറിയേണ്ടേ

ഷാഹിദ് കപൂറിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍ അറിയേണ്ടേ

By: Nihara
Subscribe to Filmibeat Malayalam

ബോളിവുഡ് താരമായ ഷാഹിദ് കപൂര്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ കര്‍ക്കശക്കാരനാണ്. എത്ര തിരക്കുള്ള ഷെഡ്യൂളിലും വ്യായാമത്തിന് സമയം കണ്ടെത്തുന്ന താരത്തിന്റെ ശ്രദ്ധയെക്കുറിച്ച് ബോളിവുഡ് പലപ്പോവും ചര്‍ച്ച ചെയ്യാറുണ്ട്. എപ്പോഴും ഫിറ്റ് ലെവലില്‍ ശരീരം നിലനിര്‍ത്തുന്നതിന്റെ സീക്രട്ട്‌സ് ഈയിടെയാണ് ഷാഹിദിനോട് അടുത്തു നില്‍ക്കുന്നവര്‍ വെളിപ്പെടുത്തിയത്. ശരീര ഭാരം കുറയ്ക്കുന്നത് ട്രയിനറുടെ നിര്‍ദേശ പ്രകാരമാണ്.

തിരക്കു നിറഞ്ഞ അഭിനയ ജീവിതത്തിലും നിത്യേന ഒരു മണിക്കൂര്‍ ഷാഹിദ് ചെലവഴിക്കുന്നത് വ്യായാമത്തിന് വേണ്ടിയാണ്. വര്‍ക്ക് ഷെഡ്യൂളിനിനുസരിച്ച് മാറുമെങ്കിലും വ്യായാമം മുടക്കാറില്ല ഒരിക്കലും. മുന്‍പ് മാംസാഹാരം കഴിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ സസ്യാഹാരം മാത്രമെ കഴിക്കാറുള്ളു. പോവുന്നിടത്തൊക്കെ വ്യായാമ ഉപകരണങ്ങളും താരം കൊണ്ടുപോകാറുണ്ടെന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Shahid kapoor

അതിരാവിലെ ആരംഭിക്കുന്ന ഷൂട്ടിങ്ങ് തീരാന്‍ പാതിരാത്രിയാവും. എന്നാലും അടുത്ത മണിക്കൂറില്‍ വ്യായാമത്തിനായി മാറ്റിവെക്കുന്ന പതിവ് ഷാഹിദിനുണ്ട്. അഭിനയത്തോടൊപ്പം തന്നെ മറ്റ് വ്യക്തിപരമായ കാര്യങ്ങളെല്ലാം കൂളായി മാനേജ് ചെയ്യാന്‍ താരം സമയം കണ്ടെത്താറുണ്ട്. വ്യായാമത്തിന് മുടക്കം വരാതിരിക്കാനായാണ് കാരവാനില്‍ ജിം സെറ്റ് ചെയ്തത്.

സംജയ് ലീലാ ബെന്‍സാലിയുടെ പദ്മാവതിയിലാണ് ഷാഹിദ് കപൂര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിന് ശേഷം രംഗൂണ്‍ എന്ന സിനിമയിലും ഷാഹിദ് അഭിനയിക്കും. ഈ രണ്ടു ചിത്രങ്ങളും 2017 ല്‍ തിയേറ്ററുകളിലേക്കെത്തും.

English summary
During the release of Udta Punjab, Shahid Kapoor posted a series of clips on his Instagram account hitting the gym and doing heavy workouts. The session made Shahid look as fit as a fiddle and people are in awe of his fitness level. A source close to the actor revealed his secrets.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam