»   » ആ സംഭവത്തിനുശേഷം മൂന്നു രാത്രികള്‍ ഉറങ്ങിയിട്ടില്ല; രവീണയുടെ വെളിപ്പെടുത്തല്‍

ആ സംഭവത്തിനുശേഷം മൂന്നു രാത്രികള്‍ ഉറങ്ങിയിട്ടില്ല; രവീണയുടെ വെളിപ്പെടുത്തല്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ; അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ അഭിനേതാവിനെ വിട്ടുപോകാത്ത സംഭവങ്ങള്‍ ഏറെ ഉണ്ടായിട്ടുണ്ട്. സിനിമാ ചിത്രീകരണം പൂര്‍ത്തിയായാലും കഥാപാത്രം അഭിനേതാവിനെ വേട്ടയാടിക്കൊണ്ടിരിക്കും. ഇത്തരം ഒരു അനുഭവത്തെക്കുറിച്ചാണ് ബോളിവുഡ് നടി രവീണ ടണ്ഡന്‍ വെളിപ്പെടുത്തുന്നത്.

ദില്ലി ബലാത്സംഗവുമായി ബന്ധപ്പെട്ട് ചിത്രീകരണം പൂര്‍ത്തിയാകുന്ന സിനിമയില്‍ ടൈറ്റില്‍ റോളിലെത്തുന്നത് രവീണയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതോടെ രവീണ കാഥാപാത്രവുമായി ഇഴുകിച്ചേര്‍ന്നു. മികച്ചരീതിയില്‍ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനും രവീണയ്ക്ക് സാധിച്ചു.

 raveena-tandon

എന്നാല്‍ ചിത്രീകരണം പുരോഗമിക്കുന്തോറും കഥാപാത്രം തന്നെ അലോസരപ്പെടുത്താന്‍ തുടങ്ങിയെന്ന് രവീണ പറയുന്നു. സിനിമാ ചിത്രീകരണം കഴിഞ്ഞ് വീട്ടിലെത്തിയശേഷം മൂന്നു ദിവസത്തോളം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അത്രത്തോളം കഥാപാത്രം വേദനിപ്പിക്കുന്നതായിരുന്നു. സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാന്‍ ഏറെ സമയമെടുത്തുന്നും രവീണ പറഞ്ഞു.

ഓരോ തവണ ഡബ്ബ് ചെയ്യുമ്പോഴും കരച്ചില്‍ വന്നതിനാല്‍ വീണ്ടും വീണ്ടും ഡബ്ബ് ചെയ്യേണ്ടിവന്നതായാണ് രവീണ പറയുന്നത്. അതേസമയം, ദില്ലി ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടാണ് സിനിമയെങ്കിലും കഥയ്്ക്ക് അതുമായി പൂര്‍ണമായി സാമ്യമില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

English summary
This is why Raveena Tandon couldn’t stop sobbing, didn’t sleep for 3 nights

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam