For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശ്രീദേവിയാണ് മാധുരിയുടെ പ്രധാന എതിരാളി; കലിപ്പന്റെ കാന്താരിയായി സഞ്ജയ് ദത്തുമായി പ്രണയവും, ആ കഥകളിങ്ങനെ

  |

  ഇന്ത്യന്‍ സിനിമാലോകത്ത് ആരാധകരുടെ മനംകവര്‍ന്നെടുത്ത താരസുന്ദരിയാണ് മാധുരി ദീക്ഷിത്. നടി എന്നതിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണെന്നുള്ളതാണ് മാധുരിയുടെ പ്രത്യേകത. അഭിനയത്തില്‍ സജീവമായി നിന്ന കാലം മുതലിങ്ങോട്ട് ഇന്നും മാധുരി ദീക്ഷിത് എന്ന നടി പലര്‍ക്കും അത്ഭുതമാണ്.

  55 വയസുകാരിയായ മാധുരി ഇപ്പോഴും മനോഹരമായി നൃത്തം ചെയ്യും. അതിനൊപ്പം പഴയതിലും ഭംഗിയായി അഭിനയിക്കും.നായകന്മാര്‍ക്കൊപ്പം തന്നെ പ്രധാന്യത്തോടെ സിനിമകള്‍ ചെയ്തിരുന്ന മാധുരിയെ കുറിച്ചുള്ള രസകരമായ ചില കഥകള്‍ ഇപ്പോള്‍ പ്രചരിക്കുകയാണ്.

  യുവനടിമാരുടെ വരവോട് കൂടി സിനിമയില്‍ നിന്നും ചെറിയ വലിയ മാറ്റങ്ങള്‍ മാധുരിയ്ക്കും സംഭവിച്ചിരുന്നു. നടി ശ്രീദേവിയായിരുന്നു മാധുരിയുടെ പ്രധാന എതിരാളികളില്‍ ഒരാള്‍. ഇരുവരും തമ്മിലുള്ള മത്സരം അക്കാലത്തെ പ്രധാന ഗോസിപ്പുകളായി മാറി. ആപ് കെ ഹേ കന്‍ എന്ന സിനിമയ്ക്ക് ശേഷം ശ്രീദേവി ഒന്നാം സ്ഥാനത്ത് നിന്ന് താഴെയിറക്കപ്പെട്ടു.

  ശ്രീദേവിയെ നായികയാക്കി ഒരുക്കിയ വമ്പന്‍ സിനിമകള്‍ പോലും പരാജയപ്പെട്ട് തുടങ്ങിയിരുന്നു. അപ്പോഴും താരമൂല്യം തകരാതെ മാധുരി മുന്നില്‍ തന്നെ നിന്നു. പ്രൊഫഷണല്‍ എതിരാളികളാണ് മാധുരിയും ശ്രീദേവിയുമെന്ന് പലരും ഇവരെ വിശേഷിപ്പിച്ചെങ്കിലും നടിമാര്‍ പരസ്പരം കുറ്റപ്പെടുത്താന്‍ നിന്നിട്ടില്ല.

  Also Read: കാമുകിയാണെന്ന് കരുതി ചുംബിച്ചത് സ്വന്തം ചേട്ടനെ; സ്‌കൂളിൽ പഠിക്കുമ്പോഴുണ്ടായ അബദ്ധത്തെ കുറിച്ച് കൊച്ചു പ്രേമൻ

  1988 ല്‍ പുറത്തിറങ്ങിയ ദയവാന്‍ എന്ന ചിത്രത്തിലെ ചുംബനരംഗം അവതരിപ്പിച്ചതോടെ മാധുരി വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. 'ഒരു സിനിമാ കുടുംബത്തില്‍ നിന്നും വന്ന ആളല്ലാത്തതിനാല്‍ ഈ മേഖലയെ കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും തനിക്ക് ആദ്യം അറിയില്ലായിരുന്നുവെന്ന് പിന്നീട് മാധുരി പറഞ്ഞിരുന്നു. ചുംബനരംഗങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറയാനുള്ള ഇടം സിനിമയില്‍ ഉണ്ടെന്നും അന്ന് തനിക്ക് അറിയില്ല.

  Also Read: കരയുന്നത് ദുര്‍ബലയായത് കൊണ്ടല്ല; ഈ കണ്ണീര്‍ ദയയില്ലാത്ത നിങ്ങളുടെ തൊപ്പിയിലെ മുത്തായി ധരിച്ചോളാന്‍ അഭിരാമി

  അതുകൊണ്ടാണ് ആ സിനിമയില്‍ അത്തരമൊരു രംഗം ആവശ്യമാണെന്ന് പറഞ്ഞപ്പോള്‍ ചെയ്തത്. പിന്നീട് ആ സിനിമ കണ്ടപ്പോള്‍ അതെന്തിനാണ് ഞാന്‍ ചെയ്തതെന്ന് ആലോചിച്ചിരുന്നു. എന്റെ ചുംബനം ആ സിനിമയില്‍ ഒട്ടും ആവശ്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ ചുംബന രംഗങ്ങള്‍ ഇനിയൊരിക്കലും ചെയ്യില്ലെന്നുള്ള തീരുമാനവും അന്നെടുത്തതായി' നടി പറഞ്ഞു.

  Also Read: കാശ് കൊടുത്ത് സൈബര്‍ അറ്റാക്ക് ചെയ്യിപ്പിക്കുന്നു; സിനിമാക്കാര്‍ക്ക് അറിയാം, പക്ഷെ പറയില്ലെന്ന് ഭാവന

  മാധുരിയുടെ പ്രണയകഥകളില്‍ ആദ്യം നില്‍ക്കുന്നത് നടന്‍ സഞ്ജയ് ദത്താണ്. അന്നും ഇന്നും കലിപ്പന്‍ ഇമോജാണ് സഞ്ജയ് ദത്തിനുള്ളത്. ഒരുമിച്ച് അഭിനയിച്ച കാലത്ത് മാധുരി സഞ്ജയുമായി ഇഷ്ടത്തിലായി. ആ സമയത്ത് നടന്‍ വിവാഹിതനാണെങ്കിലും ഇഷ്ടം മുന്നോട്ട് പോയി. ഇതിനിടയിലാണ് തീവ്രവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ സഞ്ജയ് ദത്ത് അറസ്റ്റിലാവുന്നത്. വൈകാതെ മാധുരി ആ പ്രണയം ഉപേക്ഷിച്ച് പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചു.

  English summary
  Throwback: A Viral Story About Bollywood Actress Madhuri Dixit
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X