For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദീപികയെ വശീകരിക്കാന്‍ വേണ്ടി പോയതാണ്; ഷാരുഖ് ഖാന്റെ സിനിമയുടെ ലൊക്കേഷനില്‍ നടന്ന സംഭവകഥ പറഞ്ഞ് രണ്‍വീര്‍ സിംഗ്

  |

  ഏറെ കാലം നീണ്ട പ്രണയത്തിനൊടുവില്‍ 2018 ലാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും വിവാഹിതരാവുന്നത്. വിവാഹശേഷവും അഭിനയത്തില്‍ സജീവമായി തുടരുകയാണ് താരങ്ങള്‍. ബോളിവുഡിലെ ഏറ്റവും പ്രതിഫലം സ്വന്തമാക്കുന്ന താരങ്ങള്‍ കൂടിയാണ് ഇരുവരും. അതേ സമയം താരങ്ങളുടെ പ്രണയകഥ അപൂര്‍വ്വമായിട്ടാണ് പുറത്ത് വന്നിട്ടുള്ളത്. പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിട്ടുണ്ടെങ്കിലും ദീപികയുടെ പുറകേ പ്രണയം പറയാന്‍ നടന്ന രണ്‍വീറിനെ കുറിച്ചുള്ള കഥയാണ് ഇപ്പോള്‍ വൈറലാവുന്നത്.

  സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗോലിയോന്‍ കി രാസലീല രാംലീല എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ തന്നെ ഇരുവരും തമ്മിലൊരു സ്പാര്‍ക്ക് ഉടലെടുത്തിരുന്നു. ദീപിക ലേശം പിന്നോട്ട് നിന്നിരുന്നെങ്കിലും രണ്‍ബീറിനോടുള്ള എല്ലാ ഇഷ്ടങ്ങളും നടി കാത്തുസൂക്ഷിച്ചിരുന്നെന്ന് പിന്നീട് വ്യക്തമായി. നിലവില്‍ സിനിമയില്‍ അഭിനയിക്കുന്നതിനൊപ്പം മിനിസ്‌ക്രീനില്‍ ഒരു പരിപാടി അവതരിപ്പിച്ച് കൊണ്ടും രണ്‍വീര്‍ സജീവമാണ്. ഈ ഷോ യില്‍ വെച്ച് ഭാര്യയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

  ബിഗ് പിക്ചര്‍ എന്ന പേരില്‍ ആരംഭിച്ച ഷോ യിലാണ് രണ്‍വീര്‍ സിംഗ് അവതാരകനാവുന്നത്. ഇതിലെ ഒരു എപ്പിസോഡില്‍ മത്സരാര്‍ഥിയായ ദിവ്യാന്‍ഷുമായി നടത്തിയ രസകമരായ സംഭാഷണത്തിലാണ് തന്റെ ഭാര്യയും നടിയുമായ ദീപിക പദുക്കോണിനെ കുറിച്ച് രണ്‍വീര്‍ പറഞ്ഞത്. ഇരുവരും തങ്ങളുടെ പിതാക്കന്മാരെ കുറിച്ചും അവരുടെ മുന്‍കാലങ്ങളെ കുറിച്ചുള്ള ജീവിതാനുഭവങ്ങളും ചര്‍ച്ച ചെയ്തിരുന്നു. മക്കള്‍ക്ക് ആവശ്യമുള്ളതൊക്കെ നല്‍കുന്നതിന് വേണ്ടി മാതാപിതാക്കള്‍ അനുഭവിക്കേണ്ടി വന്ന കഷ്ടപാടുകളെ കുറിച്ചാണ് മത്സരാര്‍ഥിയും അവതാരകനും സംസാരിച്ചത്.

  ദീപിക പദുക്കോണും ഷാരുഖ് ഖാനും ഒരുമിച്ച് അഭിനയിച്ച ചെന്നൈ എക്‌സ്പ്രസ് എന്ന സിനിമയിലെ ലുങ്കി ഡാന്‍സ് എന്ന ഗാനത്തിനൊപ്പം ഇരുവരും ചുവടുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആ പാട്ട് ചിത്രീകരിച്ചപ്പോള്‍ ഉണ്ടായ രസകരമായ അനുഭവങ്ങളും രണ്‍വീര്‍ സൂചിപ്പിച്ചു. അന്ന് താന്‍ ദീപികയുടെ പിന്നാലെ അനുഗമിച്ചിരുന്നു. ഒപ്പം ആ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ദീപികയെ ഇംപ്രസ് ചെയ്യിപ്പിക്കാനും താന്‍ ശ്രമിച്ചിട്ടുണ്ടെന്നും രണ്‍വീര്‍ വ്യക്തമാക്കുന്നു. 'ചെന്നൈ എക്‌സ്പ്രസ് ഷൂട്ടിങ്ങിനിടയില്‍ എങ്ങനെ എങ്കിലും ദീപികയെ വശീകരിക്കണം എന്നാണ് താന്‍ ആഗ്രഹിച്ചിരുന്നത്. അതിന് വേണ്ടി മാത്രം സിനിമയുടെ സെറ്റില്‍ താനും ഉണ്ടായിരുന്നു' എന്നാണ് നടന്‍ പറയുന്നത്.

  കാമുകിയ്ക്ക് മുന്നില്‍ അന്ന് രണ്‍ബീറിനെ സല്‍മാന്‍ കളിയാക്കിയോ? ആലിയ ഭട്ടിനോട് സംസാരിച്ച വീഡിയോ വീണ്ടും വൈറൽ

  അതേ സമയം രണ്‍വീറിന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ കത്രീന കൈഫും സംവിധായകന്‍ രോഹിത് ഷെട്ടിയും എത്തിയതും ശ്രദ്ധേയമായിരുന്നു. ഇരുവരും ഒന്നിക്കുന്ന പോലീസ് ചിത്രമായ സൂര്യവന്‍ഷിയുടെ പ്രചരണത്തിന്റെ ഭാഗമായിട്ടാണ് കത്രീനയും രോഹിത്തും ദി ബിഗ് പിക്ചറിന്റെ ഒരു എപ്പിസോഡില്‍ പങ്കെടുക്കാനായി എത്തിയത്. ചിത്രത്തില്‍ രണ്‍വീര്‍ സിംഗും അജയ് ദേവ്ഗണും അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

  ഇരുപത്തിയഞ്ച് വര്‍ഷം കാത്തിരിക്കേണ്ടി വന്നു; ഒടുവില്‍ അത് നടന്നു, എല്ലാവരെയും വീട്ടിലേക്ക് ക്ഷണിച്ച് നടി ഹരിത

  Recommended Video

  ദീപ്-വീർ വിവാഹം വിവാദത്തില്‍ | filmibeat Malayalam

  നിലവില്‍ ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന റോക്കി ഓര്‍ റാണി കി പ്രേം എന്ന സിനിമയിലാണ് രണ്‍വീര്‍ അഭിനയിക്കുന്നത്. ആലിയ ഭട്ട് ആണ് നായിക. ിതിന് പുറമേ ദീപിക പദുക്കോണിനൊപ്പം ക്രിക്കറ്റിനെ ആസ്പദമാക്കി ഒരുക്കിയ 83 എന്ന ചിത്രം ഈ വര്‍ഷം അവസാനത്തോട് കൂടി റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. ഈ സിനിമയിലൂടെ ദീപിക രണ്‍വീറിന്റെ ഓണ്‍സ്‌ക്രീനിലെ ഭാര്യയായിട്ടും അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്.

  English summary
  Throwback Thursday: Ranveer Singh Revealed He Tried To Impress Deepika Padukone During Lungi Dance Shooting
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X