For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയോടും കാമുകിയോടും കരുണയില്ലാതെ പെരുമാറി; കാമുകിയെ പോലെയാവാന്‍ ഭാര്യയോട് പറഞ്ഞതായി ഗോവിന്ദ

  |

  നായകനായും പിന്നീട് കോമഡി വേഷങ്ങളും മനോഹരമായി കൈകാര്യം ചെയ്യുന്ന ബോളിവുഡ് നടനാണ് ഗോവിന്ദ. ഒരു കാലത്ത് സൂപ്പര്‍ഹിറ്റ് സിനിമകളിലെ നായകനായിരുന്ന ഗോവിന്ദ നിരവധി നടിമാരുമായി പ്രണയത്തിലായിട്ടുണ്ട്. അത്തരത്തുള്ള ഗോസിപ്പ് കഥകള്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു.

  എന്നാല്‍ വിവാഹത്തിന് ശേഷം മുന്‍കാമുകിയെ കാണുമ്പോള്‍ തന്റെ ഹൃദയം തുടിക്കുമെന്ന് ഗോവിന്ദ പറഞ്ഞത് വലിയ വാര്‍ത്തയായി. അതുപോലെ ഭാര്യ സുനിത കാമുകിയായ നടിയെ പോലെ ജീവിക്കണമെന്ന ആവശ്യം പറഞ്ഞ് നടന്‍ എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തിരുന്നു. വൈറലാവുന്ന കഥ വീണ്ടും വായിക്കാം..

  Also Read: മതം മാറി ക്രിസ്ത്യാനിയാവേണ്ടി വന്നു; ഹിന്ദു വധുവാകണമെന്ന ആഗ്രഹമുണ്ട്, ബുദ്ധിമുട്ടുകള്‍ ഉണ്ടാവരുതെന്ന് വിനീഷ

  ബോളിവുഡില്‍ ഒരു കാലത്ത് നിറഞ്ഞ് നിന്നിരുന്ന നടി നീലവുമായിട്ടാണ് ഗോവിന്ദ ഇഷ്ടത്തിലായത്. ലവ് 86, ഇല്‍സം, ഖുദ്ഗാര്‍സ് എന്നിങ്ങനെയുള്ള സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഏറെ കാലം ഇരുവരും സ്‌നേഹിച്ചെങ്കിലും ആ സമയത്ത് സുനിത അഹുജ എന്ന പെണ്‍കുട്ടിയുമായി നടന്‍ ഇഷ്ടത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയുമാണ്. ഇക്കാര്യം നീലത്തില്‍ നിന്നും ഗോവിന്ദ മറച്ച് വെച്ചു.

  Also Read: അനുശ്രീ വിവാഹമോചിതയായോ? കുഞ്ഞിനെ കാണാന്‍ വരുന്നതില്‍ നിന്നും ഭര്‍ത്താവിനെ വിലക്കി? നടിയുടെ മറുപടിയിങ്ങനെ

  പിന്നീട് വളരെ രഹസ്യമായി ഒരു അമ്പലത്തില്‍ വെച്ച് 1987 ലാണ് ഗോവിന്ദയുടെ വിവാഹം നടക്കുന്നത്. സുനിത ഭാര്യയായി വന്ന കാര്യം നടന്‍ പുറംലോകത്തോട് പറഞ്ഞതുമില്ല. സിനിമയിലെ തന്റെ അവസരങ്ങലെ ബാധിക്കുമെന്നും നീലവും താനും തമ്മിലെ ഓണ്‍സ്‌ക്രീനിലെ കെമിസ്ട്രി തകര്‍ന്ന് പോവുമോന്നും കരുതി ഗോവിന്ദ വിവാഹക്കാര്യം മറച്ച് വെച്ചു. ഏകദേശം ഒരു വര്‍ഷത്തോളം രഹസ്യമായിരുന്നെങ്കിലും നീലമടക്കം എല്ലാവരും ഈ കഥ അറിഞ്ഞു.

  നീലത്തിന്റെ പേരില്‍ സുനിതയുമായി വഴക്കുണ്ടായ കാര്യവും ഗോവിന്ദ പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ സമയത്താണ്. അന്ന് നീലത്തെ കുറിച്ച് പറഞ്ഞ് രണ്ടാളും വഴക്കായി. ഇതോടെ സുനിതയുമായുള്ള വിവാഹം വേണ്ടെന്ന തീരുമാനത്തിലേക്ക് താനെത്തി. എന്നാല്‍ അഞ്ച് ദിവസം കൊണ്ട് സുനിത ആ പിണക്കം മാറ്റിയെടുത്തു. അതല്ലായിരുന്നെങ്കില്‍ ഉറപ്പായും താന്‍ നീലത്തെ ഭാര്യയാക്കുമായിരുന്നു എന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ ഗോവിന്ദ പറഞ്ഞത്.

  മാത്രമല്ല നീലത്തോട് താന്‍ കാണിച്ചത് നെറികേടായി പോയെന്ന് പറഞ്ഞ് നടന്‍ സ്വയം കുറ്റപ്പെടുത്തിയിരുന്നു. നീലവും ഞാനും തമ്മിലുള്ള വ്യക്തിപരമായ ബന്ധം ഞാന്‍ പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യുകയായിരുന്നു. അവളോട് ഞാന്‍ കാണിച്ചത് വൃത്തിക്കെട്ട കളിയായി പോയെന്നും ഞാന്‍ വിവാഹിതനാണെന്ന് അവളോട് നേരത്തെ തന്നെ പറയേണ്ടതാണെന്ന് പിന്നീട് തോന്നിയെന്നുമാണ് നടന്‍ വെളിപ്പെടുത്തിയത്. അതേ സമയം ഭാര്യയോടും സമാനമായ പ്രവൃത്തിയാണ് ചെയ്തത്.

  പലപ്പോഴും സുനിത നീലത്തെ പോലെയാവണമെന്ന് താന്‍ ആഗ്രഹിച്ചു. അങ്ങനെ നീലത്തെ കണ്ട് പഠിക്കാന്‍ ഞാന്‍ ഭാര്യയോട് ആവശ്യപ്പെട്ട് കൊണ്ടേയിരുന്നു. ഭാര്യയോടും കാമുകിയോടും കരുണയില്ലാതെയാണ് താന്‍ പെരുമാറിയത്. എന്നാല്‍ സുനിത അതിനുള്ള വ്യക്തമായ മറുപടി പലപ്പോഴും എനിക്ക് തന്നിരുന്നു. 'ഞാന്‍ എങ്ങനെയാണോ അത് കണ്ടിട്ടാണ് നിങ്ങളെന്നെ സ്‌നേഹിച്ചത്. അങ്ങനെയുള്ള എന്നെ മാറ്റാന്‍ ഞാനൊരിക്കലും ശ്രമിക്കില്ലെന്ന്', സുനിത ഉറപ്പിച്ച് പറഞ്ഞിരുന്നതായി ഗോവിന്ദ സൂചിപ്പിച്ചു.

  Read more about: govinda ഗോവിന്ദ
  English summary
  Throwback Thursday: When Govinda Wanted His Now Wife Sunita Be Like Neelam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X