For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അർധരാത്രിയും ഷാഹിദിനെ ഫോൺ വിളിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്, അവന് എന്നെ മനസിലാകും'; കരീന കപൂർ

  |

  ബോളിവുഡിൽ സംഭവിച്ചിട്ടുള്ള നിരവധി പ്രണയങ്ങൾ സിനിമാ പ്രേമികൾ കണ്ടിട്ടുള്ളതാണ്. പക്ഷെ അവയിൽ നിന്നെല്ലാം ഷാഹിദ് കപൂറിന്റേയും കരീന കപൂറിന്റേയും പ്രണയം സിനിമ പ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു.

  അതിനാൽ തന്നെ ഇരുവരും പിരിഞ്ഞത് ആരാധകരിൽ വലിയ ഹൃദയ വേദനയുണ്ടാക്കി. ആദ്യ കൂടിക്കാഴ്ച നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഡേറ്റിങ് ആരംഭിച്ചവരാണ് ഷാഹിദ് കപൂറും കരീനയും. ഷാഹിദിനും കരീനയ്ക്കും അത് ലവ് അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു.

  Also Read: ഒരുപാട് പേർ വിളിക്കുന്നു, എന്ത് ചെയ്യണമെന്നറിയില്ല; പണമുള്ളവർ എല്ലാം കെട്ടിപ്പൂട്ടി വെക്കുകയാണ്: സീമ ജി നായർ

  ഇരുവരും ഡേറ്റിങിലാണെന്ന റൂമറുകൾ വന്ന് തുടങ്ങിയപ്പോൾ തന്നെ കരീന അത് പൊതുമധ്യേ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ഇരുവരും പ്രണയിക്കുമ്പോൾ ഷാഹിദിന് 23 വയസ് മത്രമായിരുന്നു പ്രായം. രണ്ട് സിനിമകൾ ഷാഹിദിന്റേതായി പുറത്തിറങ്ങിയിരുന്നു. കരീനയും ബോളിവുഡിൽ തന്റെ യാത്ര ആരംഭിച്ച സമയമായിരുന്നു.

  2004ലെ ഒരു അഭിമുഖത്തിനിടെ ഷാഹിദുമായുള്ള ബന്ധത്തിന് ഒരു പേര് നൽകാൻ കരീനയ്ക്ക് മടിയായിരുന്നു. 'ഞങ്ങളുടെ ബന്ധത്തിന് പേരിട്ടാൽ അത് വളരെ നേരത്തെയായിപ്പോകും.'

  'എന്നാൽ ഷാഹിദുമായുള്ള എന്റെ ബന്ധം ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ട ഒരു സൗഹൃദമാണെന്ന് എനിക്ക് പറയാൻ കഴിയും' എന്നാണ് കരീന പറഞ്ഞത്. ഷാഹിദുമായി തനിക്ക് എത്രമാത്രം ആഴത്തിലുള്ള ബന്ധമാണെന്നും കരീന ഒരിക്കൽ വിശദീകരിച്ചിരുന്നു.

  'എനിക്ക് എന്തെങ്കിലും വിഷമമുണ്ടെങ്കിൽ രാത്രി 12.30 ന് വരെ ഞാൻ അവനെ വിളിച്ച് എനിക്ക് ഇന്ന് ഒരു മോശം ദിവസം ആയിരുന്നു... എനിക്ക് ഒരു മോശം സീൻ ഉണ്ടായിരുന്നു എന്നിവയെല്ലാം പറയാം പറ്റും.'

  'അത്തരം കാര്യങ്ങൾ എനിക്ക് ഷാ​ഹിദിനോട് സംസാരിക്കാം. കാരണം അവൻ ഒരു നടൻ കൂടിയാണ്. അവന് എന്നെ തിരിച്ചറിയാൻ കഴിയും. മാത്രമല്ല എന്റെ മറ്റ് മുതിർന്ന അഭിനേതാക്കളിൽ നിന്ന് വ്യത്യസ്തമായി കോളേജിൽ പോകുന്ന ഒരു പയ്യനെപ്പോലെയാണ് ഷാഹിദിനെ കാണുമ്പൾ എനിക്ക് തോന്നാറുള്ളത്.'

  Also Read: നീ ഒന്ന് വിളിച്ചാൽ മതി; ചികിത്സയിലുള്ള സമാന്തയോട് നാ​ഗചൈതന്യ സംസാരിച്ചപ്പോൾ; വേർപിരിയലിന് ശേഷം ആദ്യം

  'അവന്റെ പ്രായം എനിക്ക് വേണ്ടി പ്രവർത്തിച്ചുവെന്ന് ഞാൻ കരുതുന്നു. അവന് 23 വയസാണ് പ്രയം. മറ്റേതൊരു പുരുഷ സുഹൃത്തിനേക്കാളും വ്യത്യസ്തമായി എനിക്ക് എളുപ്പത്തിലും സ്വതന്ത്രമായും ഷാഹിദിനോട് സംസാരിക്കാൻ കഴിയും. എനിക്ക് ഷാഹിദിനൊപ്പം ആയിരിക്കാൻ ഇഷ്ടമാണ്.'

  'അവനൊപ്പം ഇരിക്കുമ്പോൾ‌ വളരെ നോർമലായിരിക്കും കാര്യങ്ങൾ' കരീന പറഞ്ഞു. ഇത്രയേറെ മനസിലാക്കി മുന്നോട്ട് പോയ ഇരുവരുടേയും ബന്ധം പക്ഷെ പിന്നീട് വഷളായി. ഇരുവരും പരസ്പരം മിണ്ടാതെയായി. കരീനയുമായുള്ള ബന്ധത്തെ കുറിച്ച് ഷാഹിദും പലപ്പോഴായി സംസാരിച്ചിട്ടുണ്ട്.

  'ഞാൻ വളരെ മൂഡിയാണ്. ചിലപ്പോൾ ഞാൻ വളരെ റൊമാന്റിക് ആകുകയും അവളെ ലോങ് ഡ്രൈവിന് കൊണ്ടുപോകുകയും ചെയ്യും. മറ്റ് സമയങ്ങളിൽ എനിക്ക് വളരെ സ്പോർട്ടി ആയിരിക്കാനും. മികച്ച കാമുകൻ, മികച്ച മകൻ, മികച്ച സഹോദരൻ, മികച്ച നടൻ എന്നിങ്ങനെ എല്ലാത്തിലും മികച്ചവനാകാൻ ഞാൻ ശ്രമിക്കാറുണ്ട്.'

  'ഞങ്ങൾ വ്യത്യസ്ത വ്യക്തിത്വങ്ങളുള്ളവരാണ്. അവൾ അങ്ങേയറ്റം തുറന്ന് സംസാരിക്കുന്നവളും പെട്ടന്ന് റിയാക്ട് ചെയ്യുന്നവളുമാണ്.'

  'ഞാൻ നേരെ വിപരീതമാണ്. അതുകൊണ്ട് ഞങ്ങൾ പരസ്പരം ശൂന്യമായ ഇടങ്ങൾ നിറയ്ക്കും. അതിനാൽ പരസ്പരം ശക്തിയും ബലഹീനതയും സന്തുലിതമാക്കുന്നു. അതാണ് ഞങ്ങളെ ഒരുമിച്ച് നിർത്തുന്നത്' ഷാഹിദ് കപൂർ പറഞ്ഞു.

  കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. ഷാഹിദ് പിന്നീട് മിറ രജ്പുത്തിനെ വിവാഹം ചെയ്തു. ആ ബന്ധത്തിൽ രണ്ട് കുഞ്ഞുങ്ങളുണ്ട് ഷാഹിദിന്. കരീന കപൂർ വിവാഹമോചിതനായ സെയ്ഫ് അലി ഖാനെയാണ് വിവാഹം ചെയ്തത്. ആ ബന്ധത്തിൽ തൈമൂർ, ജംഹാം​ഗീർ എന്നീ രണ്ട് മക്കളുണ്ട് താരത്തിന്.

  Read more about: kareena shahid
  English summary
  Throwback: When Kareena Kapoor Opens Up She Use To Call Shahid At 12.30 am If Upset-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X