For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുന്‍ കാമുകന്റെ ദേഷ്യം തണുപ്പിക്കുന്നത് കത്രീന കൈഫ് ആണോ? സല്‍മാന്‍ ഖാനെ കുറിച്ചുള്ള ചോദ്യത്തിന് നടിയുടെ മറുപടി

  |

  ബോളിവുഡ് ഏറ്റവുമധികം ചര്‍ച്ചയാക്കിയ പ്രണയകഥകളിലെന്നാണ് നടന്‍ സല്‍മാന്‍ ഖാനും കത്രീന കൈഫും തമ്മിലുള്ളത്. വര്‍ഷങ്ങളോളം നീണ്ട പ്രണയവും ഇഷ്ടവും താരങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നെങ്കിലും വേര്‍പിരിയുകയായിരുന്നു. ഇപ്പോള്‍ കത്രീന മറ്റൊരു വിവാഹം കഴിച്ച് സന്തുഷ്ടയായി കഴിയുകയാണ്. എന്നാല്‍ വിവാഹം കഴിക്കാതെ ഇപ്പോഴും സിംഗിളായി തന്നെ തുടരുകയാണ് സല്‍മാന്‍. ഇടയ്ക്ക് ചില ഗോസിപ്പ് കഥകളില്‍ കയറുമെങ്കിലും ഇനിയും ഔദ്യോഗികമായ സ്ഥീരികരണങ്ങളൊന്നും സല്‍മാന്‍ നടത്തിയിട്ടില്ല. നിലവിൽ നടൻ ലിവിംഗ് ടുഗദറിലാണെന്നാണ് പ്രധാനമായും പ്രചരിക്കുന്ന കിംവദന്തി.

  നവ്യ നായര്‍ വിവാഹമോചിതയായി എന്ന വാര്‍ത്ത വരാനുണ്ടായ കാരണം ആ മൂന്ന് കാര്യങ്ങളാണ്; ഒടുവില്‍ പ്രതികരിച്ച് നടി

  അതേ സമയം വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും കത്രീനയുമായി അടുത്ത സൗഹൃദമാണ് സല്‍മാന്‍ ഖാനുള്ളത്. നിരന്തരം പരാജയ സിനിമകള്‍ മാത്രം വന്നതോടെ കത്രീനയുടെ സിനിമാ ജീവിതം തന്നെ ആശങ്കയിലായ നാളുകള്‍ ഉണ്ടായിരുന്നു. അന്ന് സംരക്ഷകനായി നിന്നതും സഹായിച്ചതുമൊക്കെ സല്‍മാനാണ്. രണ്ടാളം നായിക-നായകന്മാരായി അഭിനയിച്ച നിരവധി സിനിമകള്‍ പിന്നീടും പുറത്തിറങ്ങി. ടൈഗര്‍ സിന്ദാ ഹെ എന്നതടക്കമുള്ള സിനിമകളൊക്കെ അതിന് ഉദ്ദാഹരണമാണ്.

  ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് താരങ്ങള്‍ വേര്‍പിരിഞ്ഞത് എന്നാണ് മുന്‍പ് പ്രചരിച്ച ഗോസിപ്പുകളില്‍ സൂചിപ്പിച്ചിരുന്നത്. കത്രീന പങ്കെടുക്കുന്ന പല അഭിമുഖങ്ങളിലും സല്‍മാനെ കുറിച്ചുള്ള ചോദ്യം ഉണ്ടാവാറുണ്ട്. നേരെ തിരിച്ചും സംഭവിക്കാറുണ്ട്. 'സല്‍മാന്‍ ഖാന്‍ പെട്ടെന്ന് ഒതുങ്ങി പോയതിന്റെ ഉത്തരവാദിത്തം കത്രീനയ്ക്ക് ആണോ?' എന്നൊരു ചോദ്യം മുന്‍പ് ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ അതിന് താന്‍ ഉത്തരവാദി ആണെന്ന് തോന്നുന്നില്ല എന്നാണ് കത്രീന തുറന്ന് പറഞ്ഞത്.

   salman-katrina

  എനിക്ക് അങ്ങനെ തോന്നുന്നില്ല. അദ്ദേഹം തണുത്തിട്ടുണ്ടെങ്കില്‍ അത് അത്ഭുതകരമാണ്. ഇടയ്ക്കിടെ മാധ്യമങ്ങള്‍ ആക്രമിക്കുകയും വേദനിപ്പിക്കുന്ന തരത്തില്‍ എന്തെങ്കിലും എഴുതുകയും ചെയ്യും. എന്നാല്‍ ആ ദിവസത്തിന്റെ അവസാനം തന്നെ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി അടുപ്പത്തിലാവുകയും ചെയ്യാറുണ്ട്. അതെക്കെ കാണുമ്പോള്‍ സന്തോഷമാണ് തോന്നുക. കാരണം ആരും അദ്ദേഹത്തിന് എതിരല്ലെന്ന് ഞാന്‍ കരുതുന്നു എന്നുമാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ പ്രതികരണത്തിലൂടെ കത്രീന കൈഫ് വെളിപ്പെടുത്തിയത്.

  വിവാഹമോചന ശേഷം വീട്ടില്‍ താമസിക്കാന്‍ പറ്റുന്നില്ലേ; നടി സാമന്ത സിനിമാ സെറ്റില്‍ തന്നെ താമസിച്ചതിന് കാരണമിതാണ്

  സല്‍മാനുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം കത്രീന രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായി. അജബ് പ്രേം കി ഗസബ് കഹാനി, രജനീതി, ജഗ്ഗാ ജാസൂസ് തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. എന്നാല്‍ ആറ് വര്‍ഷത്തോളം നീണ്ട ബന്ധം ഇരുവരും ചേര്‍ന്ന് അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് ബോളിവുഡിലെ തന്നെ യുവനടന്‍ വിക്കി കൗശലുമായിട്ടും കത്രീന പ്രണയത്തിലായി. ഇതും ഏറെ കാലം നീണ്ട് നിന്നതിന് ശേഷം മാസങ്ങള്‍ക്ക് മുന്‍പാണ് താരങ്ങള്‍ വിവാഹിതരാവുന്നത്.

  മകളെ കൈയ്യില്‍ തൂക്കി കൊണ്ട് പോകാന്‍ കൊച്ച് കുട്ടിയല്ലല്ലോ; ഐശ്വര്യ റായിയുടെ പുതിയ വീഡിയോയ്ക്ക് വിമര്‍ശനം

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഏറെ കാലത്തെ കാത്തിരിപ്പുകള്‍ക്കും പ്രതീക്ഷകള്‍ക്കും ഒടുവിലാണ് വിക്കി കൗശലും കത്രീന കൈഫും വിവാഹിതരാവുന്നത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ സ്വകാര്യമായിട്ടാണ് താരവിവാഹം നടത്തിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്കോ ഫോണുമായി പോലും വിവാഹത്തില്‍ പങ്കെടുക്കാന്‍ വിലക്ക് ഉണ്ടായിരുന്നു. സല്‍മാന്‍ ഖാന്‍ ലുദിയ വാന്റര്‍ എന്ന മോഡലുമായിട്ടും പ്രണയത്തിലാണ്. ഇരുവരും ലിവിംഗ് റിലേഷനില്‍ ആണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ ടൈഗര്‍ 3 എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ് കത്രീനയും സല്‍മാന്‍ ഖാനും. 2023 ഓഗസ്റ്റിലാണ് ഈ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മി പ്രധാന വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. ബോളിവുഡ് പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയിലെ പ്രത്യേകത സൽമാനും കത്രീനയും വീണ്ടും ഒന്നിക്കുന്നു എന്നതാണ്. മറ്റ് താരങ്ങൾക്ക് ഇരുവരും ഒരു മാതൃകയാണെന്നാണ് ആരാധകരും പറയുന്നത്.

  English summary
  Throwback: When Media Asked Katrina Kaif If She The Reason for Salman Khan 'Mellowing Down'
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X