For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് നടൻ്റെ മുഖത്ത് അടിച്ചു; അഭിനയം ശരിയായില്ലെന്ന് പറഞ്ഞ് നായകനെ തല്ലി നടി പൂജ ഭട്ട്, ആ കഥ വീണ്ടും വൈറൽ

  |

  ബോളിവുഡിലെ പ്രശസ്ത സിനിമ ഫാമിലിയാണ് സംവിധായകന്‍ മഹേഷ് ഭട്ടിന്റേത്. മഹേഷിന്റെ മക്കളും സിനിമയിലെ മുന്‍നിര താരങ്ങളായി വളര്‍ന്ന് കഴിഞ്ഞു. മൂത്തമകള്‍ പൂജ ഭട്ട് ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് ഇന്ത്യന്‍ സിനിമാസ്വാദകരുടെ മനസില്‍ ഇടംനേടിയത്. സടക്ക്, ജുനൂണ്‍, ജാനം, തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ പൂജ അഭിനയിച്ചിട്ടുണ്ട്. താരപുത്രി തിരഞ്ഞെടുത്ത സിനിമകളെല്ലാം തന്നെ ലിംഗസമത്വവും ഫെമിനസത്തോടുള്ള തന്റെ നിലപാട് വ്യക്തമാക്കുന്നവയുമായിരുന്നു.

  അവധി ആഘോഷത്തിലാണ് അമീറ ദസ്തർ, ബീച്ചിൽ നിന്നുള്ള നടിയുടെ ഫോട്ടോസ്

  അഭിനേത്രി എന്നതിലുപരി സംവിധായിക കൂടിയാണ് പൂജ. 2006 ല്‍ റിലീസ് ചെയ്ത ഹോളിഡേ എന്ന സിനിമയാണ് പൂജയുടെ സംവിധാനത്തില്‍ പിറന്ന ആദ്യചിത്രം. 2007 ല്‍ ധോഖ എന്ന സിനിമയും ഒരുക്കി. ശേഷം രണ്ട് സിനിമകളാണ് പൂജയുടെ സംവിധാനത്തില്‍ ഒരുങ്ങിയത്. അതേ സമയം ധോഖ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് രസകരമായ ചില സംഭവങ്ങളെ കുറിച്ച് നടി തന്നെ തുറന്ന് പറഞ്ഞിരുന്നു. ആ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

  2007 ലാണ് പൂജയുടെ സംവിധാനത്തില്‍ ധോഖ റിലീസിനെത്തുന്നത്. നടന്‍ മുസാമിള്‍ ഇബ്രാഹിം ആയിരുന്നു നായകന്‍. സിനിമയില്‍ പൂജ പ്രതീക്ഷിച്ചത് പോലെ അഭിനയിക്കാത്തതിനെ തുടര്‍ന്ന് നടന്‍ മുസാമിളിന്റെ കവിളത്ത് തല്ലിയതായിട്ടാണ് റിപ്പോര്‍ട്ട്. സിനിമയില്‍ പോലീസുകാരന്റെ വേഷം അഭിനയിക്കുന്ന മുസാമിളിനോട് ഒരു രംഗം വിശദീകരിച്ച് കൊണ്ടിരിക്കുകയായിരുന്നു. വേറിട്ട രീതിയില്‍ അത് അവതരിപ്പിക്കണമെന്ന് പൂജ ആഗ്രഹിച്ചെങ്കിലും നടന് നന്നായി ചെയ്യാന്‍ സാധിച്ചില്ല. അങ്ങനെ ഇരുവരും തമ്മില്‍ വഴക്കായി. പൂജ ബഹളമുണ്ടാക്കുകയും താരത്തിന്റെ മുഖത്ത് അടിക്കുകയുമായിരുന്നു. അതൊരു വഴക്ക് മാത്രമായിരുന്നെന്നും പിന്നീട് പരിഹരിച്ചെന്നും പൂജയുടെ പിതാവായ മഹേഷ് ഭട്ട് അറിയിച്ചിരുന്നു.

  അഭിനയത്തില്‍ സജീവമായിരുന്ന പൂജ ഭട്ട് 2003 ലാണ് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ശേഷം അഭിനയത്തോട് വിട പറഞ്ഞു. ഇതിനകം അഞ്ചോളം സിനിമകള്‍ സംവിധാനം ചെയ്യുകയും നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും 2003 ല്‍ മനീഷ് മഹിജയുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും ബന്ധം വേര്‍പിരിഞ്ഞു. അതിന് ശേഷം പൂജ അഭിനയത്തിലേക്ക് തിരിച്ച് വന്നിരുന്നു. ഒന്നോ രണ്ടോ സിനിമകളില്‍ മാതമേ അഭിനയിച്ചുള്ളു.

  2021 ല്‍ അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ബോംബെ ബീഗംസ് എന്ന വെബ് സീരിസില്‍ അഭിനയിച്ച് കൊണ്ടാണ് പൂജ ഭട്ടിന്റെ ഗംഭീര തിരിച്ച് വരവ്. 1989 ല്‍ കേവലം പതിനേഴ് വയസുള്ളപ്പോഴാണ് പൂജ ഭട്ട് ആദ്യമായി അഭിനയിക്കുന്നത്. സ്വന്തം പിതാവും സംവിധായകനുമായ മഹേഷ് ഭട്ട് നിര്‍മ്മിച്ച ഡാഡി എന്ന ടിവി ഫിലിമിലൂടെ ആയിരുന്നു പൂജയുടെ അരങ്ങേറ്റം. പിന്നീട് ദില്‍ ഹേ കി മാന്‍ത നഹിന്‍ എന്ന മ്യൂസിക്കല്‍ ചിത്രത്തില്‍ അഭിനയിച്ച് വലിയ വിജയം നേടി. ഈ സിനിമയിലൂടെ മായിരുന്നു മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും സ്വന്തമാക്കിയിരുന്നു.

  മുന്‍ ഭര്‍ത്താവിനെ കാണാതെ ഇരിക്കാനാണോ? സാമന്ത ഇനി അഭിനയിക്കണമെങ്കില്‍ ചില നിബന്ധനകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്

  19991 ല്‍ റിലീസ് ചെയ്ത സഡക്ക് ആണ് പൂജയുടെ കരിയറിലേ ശ്രദ്ധേയമായ സിനിമകള്‍. കഴിഞ്ഞ വര്‍ഷം സഡക്ക് 2 എന്ന ചിത്രത്തില്‍ പൂജ വര്‍മ്മയായിട്ടും നടി അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമേ സംവിധാനവും നിര്‍മാണവും ഒരുപോലെ കൈകാര്യം ചെയ്യുന്ന പൂജയെ കുറിച്ച് നിരവധി വാര്‍ത്തകളാണ് വീണ്ടും പ്രചരിക്കുന്നത്. ബോളിവുഡിലെ ക്യൂട്ട് സുന്ദരി ആലിയ ഭട്ടിന്റെ സഹോദരി കൂടിയാണ് പൂജ ഭട്ട്. ഒരിടക്കാലത്ത് മദ്യാസക്തിയിലേക്ക് പൂജ വീണ് പോയിരുന്നു. അവിടെ നിന്ന് തിരിച്ച് വരികയും ചെയ്തു. ഇതേ കുറിച്ച് നടി തന്നെ തുറന്ന് പറഞ്ഞിരുന്നു.

  സിനിമ സിനിമയാവണെമെങ്കില്‍ അവാര്‍ഡിന്റെ പരിസരത്ത് എത്താത്തവരുടെ കഠിനാധ്വനം വേണം; കുറിപ്പുമായി ഹരീഷ് പേരടി

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  'ലഹരിയില്ലാത്ത രണ്ട് വര്‍ഷവും പത്ത് മാസവും കഴിഞ്ഞു. ഇപ്പോഴാണ് കഴിഞ്ഞ കാലത്തിന്റെ പ്രതിഫലനം ഉണ്ടായിരിക്കുന്നത്. നിങ്ങളില്‍ ആരെങ്കിലും ഇതുപോലെ പൈശാചികമായ മദ്യാസ്‌കതിയില്‍ കുടുങ്ങി പോയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഒറ്റയ്ക്ക് അല്ലെന്ന് ആദ്യം തിരിച്ചറിയുക. എനിക്ക് അത് സാധിച്ചെങ്കില്‍ നിങ്ങള്‍ക്കും കഴിയും. ഇനി നിങ്ങള്‍ അവിടെയും വീണ് പോവുകയാണെങ്കില്‍ നിങ്ങള്‍ തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കണം. അതിന്റെ പ്രതിഫലം വ്യത്യസ്ത രീതിയിലായിരിക്കും നിങ്ങളിലേക്ക് എത്തുക'. എന്നുമായിരുന്നു നാളുകൾക്ക് മുൻപ് പൂജ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്.

  English summary
  Throwback: When Pooja Bhatt Slapped Actor Muzamil Ibrahim For A Weired Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X