For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത് പറഞ്ഞാൽ ആദ്യ ഭാര്യ മോശക്കാരിയാകും; ശിൽപ ഷെട്ടിയെ കുറ്റം പറഞ്ഞ ഭാര്യയെ കുറിച്ച് രാജ് കുന്ദ്ര

  |

  ബോളിവുഡിന് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് ശില്‍പ ഷെട്ടിയും രാജ് കുന്ദ്രയും. അടുത്ത കാലത്ത് രാജ് ചില കേസുകളില്‍ കുടുങ്ങിയെങ്കിലും അതില്‍ നിന്നെല്ലാം രക്ഷപ്പെട്ടിരിക്കുകയാണ്. അതേ സമയം രാജ് കുന്ദ്രയുടെ ആദ്യ വിവാഹബന്ധം വേര്‍പിരിയാന്‍ കാരണം ശില്‍പയാണെന്നും ഇവരുടെ അടുപ്പമാണ് അതിനെല്ലാം കാരണമായി മാറിയതെന്നുമാണ് മുന്‍പ് പ്രചരിച്ചത്.

  2007 ല്‍ രാജ് കുന്ദ്രയുടെ ആദ്യ ഭാര്യയായ കവിത അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. മാത്രമല്ല തങ്ങളുടെ ദാമ്പത്യം തകര്‍ത്തത് ശില്‍പയാണെന്ന് പറഞ്ഞ് നടിയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ ശില്‍പയോട് പരസ്യമായി തന്നെ രാജ് മാപ്പ് പറയുകയും ഞങ്ങള്‍ തമ്മില്‍ പ്രൊഫഷണല്‍ ബന്ധം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് പറയുകയും ചെയ്തു.

  Also Read: മാറിടം കാണിക്കുന്ന വസ്ത്രവുമായി വന്ന കത്രീനയെ സല്‍മാന്‍ വടി കൊണ്ട് തല്ലി; രക്ഷകയായി വന്നത് കരീന കപൂറും

  വിവാഹമോചനത്തെ കുറിച്ച് രാജ് കുന്ദ്ര പറഞ്ഞതിങ്ങനെയാണ്... 'ഞാനും ഭാര്യയും ഒന്‍പത് മാസം മുന്‍പേ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. നാല് മാസം മുന്‍പ് വിവാഹമോചനത്തിന് അപേക്ഷ നല്‍കി. രണ്ടാളും പരസ്പരം ഡിവോഴ്‌സിന് സമ്മതിച്ചിരുന്നു. ഞങ്ങളുടെ വിവാഹമോചനത്തിന് കാരണം പുറംലോകവുമായി ചര്‍ച്ച ചെയ്യാന്‍ കഴിയാത്ത അത്രയും വ്യക്തിപരമായ കാര്യങ്ങളാണ്. അതെന്റെ മുന്‍ഭാര്യയെ മോശക്കാരിയാക്കും.

  Also Read: അധ്യാപകരുടെ ഷൂ മണപ്പിച്ചു; ഷാരൂഖ് ഖാന് അധ്യാപകരിൽ നിന്നും ലഭിച്ച ശിക്ഷയിങ്ങനെ, കുസൃതിയായിരുന്നെന്ന് താരം

  ഞാനെന്തെങ്കിലും പറഞ്ഞാൽ വളരെ തഴംതാഴ്ന്ന നിലവാരത്തിലേക്ക് അവരെ എത്തിച്ചേക്കുമെന്നും അവളുടെ നിലവാരത്തിലേക്ക് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ് പറഞ്ഞു. ഞങ്ങള്‍ വേര്‍പിരിയാനുണ്ടായ കാരണം ശില്‍പയാണെന്ന് ഡിവോഴ്‌സിന്റെ സമയത്ത് ഭാര്യ ആരോപിച്ചിരുന്നു. ഈ സമയത്തൊന്നും എനിക്ക് ശില്‍പ ഷെട്ടിയുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. അത് കാരണം തനിക്ക് ശില്‍പയോട് ക്ഷമാപണം നടത്തേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്ന്', രാജ് കുന്ദ്ര പറയുന്നു.

  'വ്യക്തിപരമായ കാരണം കൊണ്ട് സെലിബ്രിറ്റിയായ ഒരാളുടെ പ്രശസ്തി നശിപ്പിക്കാന്‍ എന്റെ ഭാര്യ ശ്രമിച്ചു. അതില്‍ ഞാന്‍ ഖേദിക്കുകയാണ്. മുന്‍ഭാര്യയുടെ ഞെട്ടിക്കുന്ന ആരോപണങ്ങള്‍ക്ക് ശില്‍പയോടും അവളുടെ കുടുംബത്തോടും ഞാന്‍ മാപ്പ് പറയുകയാണെന്നും അതിന് ഈ അവസരം വിനിയോഗിക്കുകയാണെന്നും', ഒരു അഭിമുഖത്തിനിടെ രാജ് പറഞ്ഞു.

  2007 ല്‍ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ രാജ് കുന്ദ്ര 2009 നവംബര്‍ 22 ന് ശില്‍പയെ വിവാഹം കഴിച്ചു. 32-ാമത്തെ വയസില്‍ വിവാഹിതയാകുമ്പോള്‍ ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന നായികയായിരുന്നു ശില്‍പ. സിനിമാഭിനയത്തെക്കാളും കുടുംബത്തിന് പ്രധാന്യം കൊടുത്ത നടി കുറച്ച് കാലം കരിയറില്‍ നിന്നും ബ്രേക്ക് എടുത്തു. ശേഷം ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. ഇരുവരുടയും വിവാഹം കഴിഞ്ഞിട്ട് ഏകദേശം പതിനാല് വര്‍ഷത്തോളമായി.

  സന്തുഷ്ടമായ ദമ്പതിമാരായി കഴിയുന്നതിനിടയില്‍ വാടകഗര്‍ഭപാത്രത്തിലൂടെ ഒരു പെണ്‍കുഞ്ഞിന്റെ കൂടെ മാതാപിതാക്കളായി താരങ്ങള്‍. നിലവില്‍ രണ്ട് മക്കളുടെ മാതാപിതാക്കളായി കഴിയുകയാണ് ശില്‍പയും രാജ് കുന്ദ്രയും. ഇതിനിടയിലാണ് പോണ്‍ സിനിമകള്‍ നിര്‍മ്മിച്ചെന്നടക്കമുള്ള കേസില്‍ രാജ് ജയിലില്‍ പോവുന്നത്. ഇതോടെ താരകുടുംബം വലിയ പ്രതിസന്ധികളില്‍ അകപ്പെട്ടെങ്കിലും വളരെ പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തി.

  English summary
  Throwback: When Raj Kundra Apologised To Shilpa Shetty For His First Wife Kavitha's Allegations. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X