Just In
- 1 hr ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 2 hrs ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 3 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 3 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
സ്പെയിനിൽ സ്ഫോടനം: രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു, മാഡ്രിഡിനെ നടുക്കിയ സ്ഫോടന ശബ്ദം
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സോഷ്യല്‍ മീഡിയയ്ക്കു മുന്പില് തകര്‍ന്നടിഞ്ഞ് തഗ്സ് ഓഫ് ഹിന്ദൊസ്ഥാന്‍! ബോക്സ് ഓഫ് കളക്ഷനില്‍ ഇടിവ്

ആമിര്‍ ഖാന്റെതായി തിയ്യേറ്ററുകളിലെത്തിയ എറ്റവും പുതിയ ചിത്രമാണ് തഗ്സ് ഓഫ് ഹിന്ദൊസ്ഥാന്‍. സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷമായിരുന്നു ആമിറിന്റെ പുതിയ സിനിമ എത്തിയിരുന്നത്. വമ്പന്‍ റിലീസായി എത്തിയ ചിത്രം ആരാധകര്‍ക്കുളള ആമിറിന്റെ ദീപാവലി വിരുന്ന് കൂടിയായിരുന്നു. ആമിറിന്റെ സിനിമകള്‍ എപ്പോള്‍ പുറത്തിറങ്ങിയാലും അത് ആഘോഷമാക്കാറുളളവരാണ് സിനിമാ പ്രേമികള്‍.
കാജലിനെ പരസ്യമായി ചുംബിച്ചു! നടനെതിരെ ശകാര വര്‍ഷവുമായി സോഷ്യല്‍ മീഡിയ! നടന്റെ പ്രതികരണമിങ്ങനെ
എന്നാല്‍ ബോളിവുഡ് സൂപ്പര്‍താരത്തിന്റെ പുതിയ ചിത്രത്തിന് നെഗറ്റീവ് റിവ്യൂസായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം വന്നിരുന്നത്. നെഗറ്റീവ് പബ്ലിസിറ്റി വന്നെങ്കിലും ആദ്യ ദിന കളക്ഷനിലെല്ലാം തന്നെ ചിത്രം റെക്കോര്‍ഡിട്ടിരുന്നു. ദളപതി വിജയുടെ സര്‍ക്കാരിനെ ആയിരുന്നു റിലീസ് ദിന കളക്ഷനില്‍ തഗ്സ് ഓഫ് ഹിന്ദൊസ്ഥാന്‍ പിന്നിലാക്കിയിരുന്നത്. എന്നാലിപ്പോള്‍
നെഗറ്റീവ് പബ്ലിസിറ്റി കൂടി വന്നതോടെ ചിത്രം ബോക്സ് ഓഫീസില്‍ തകര്ന്നടിഞ്ഞതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

തഗ്സ് ഓഫ് ഹിന്ദൊസ്ഥാന്‍
ആമിര്‍ ഖാന്റെ ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ഒരു ചിത്രം കൂടിയായിരുന്നു തഗ്സ് ഓഫ് ഹിന്ദൊസ്ഥാന്‍. ലോകമെമ്പാടുമായി 7000ത്തോളം സ്ക്രീനുകളിലായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്. ആമിര്‍ ഖാനൊപ്പം ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ അഭിനയിച്ചിരുന്നു. വിജയ് കൃഷ്ണ ആചാര്യയാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. ആക്ഷന്‍ പീരിയഡ് ചിത്രമായ തഗ്സ് ഓഫ് ഹിന്ദൊസ്ഥാനില്‍ ഫിരംഗി എന്ന കഥാപാത്രമായിട്ടാണ് ആമിര്‍ എത്തുന്നത്.

ആമിറിന്റെ പ്രകടനം
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലര്‍ എല്ലാവരിലും വലിയ ആവേശമായിരുന്നു ഉണ്ടാക്കിയിരുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു ട്രെയിലറിലുണ്ടായിരുന്നത്. 1795ലെ കഥയാണ് ചിത്രം പറയുന്നത്. വ്യാപാരത്തിനായി ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലേക്ക് വന്ന കാലഘട്ടമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ചിത്രത്തില്‍ ആമിര്‍ മികച്ചുനിന്നെങ്കിലും മറ്റുളളവര്‍ നിരാശരാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ചിത്രം പ്രേക്ഷകരെ നിരാശരാക്കി
ബോളിവുഡിന്റെ സ്ഥിരം വിജയചേരുവകളെല്ലാം ഉള്‍പ്പെടുത്തികൊണ്ടായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. എന്നിട്ടും തിയ്യേറ്ററുകളില്‍ നിന്ന് അത്ര മികച്ച പ്രതികരണമല്ലായിരുന്നു തഗ്സ് ഓഫ് ഹിന്ദൊസ്ഥാന്‍ ലഭിച്ചിരുന്നത്.ചിത്രം പ്രേക്ഷകരെ നിരാശരാക്കിയെന്നു തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സിനിമയില്‍ അല്‍പ്പമെങ്കിലും ബോറടിപ്പിക്കാത്തത് ആമിറിന്റെ പ്രകടനം ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ വന്നത്.

ചിത്രത്തിന്റെ മൊത്തം കളക്ഷന്‍
300 കോടി മുതല്‍മുടക്കിലായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ മൊത്തം കളക്ഷന്‍ 150കോടിക്കും 175കോടിക്കും ഇടയില്‍ അവസാനിക്കുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. വളരെയധികം പ്രതീക്ഷകളോടെ കാത്തിരുന്ന ആമിര്‍ ചിത്രം പരാജയപ്പെട്ടതിന്റെ നിരാശയിലാണ് ആരാധകരുളളത്. ആദ്യ ദിനം തന്നെ പുറത്തുവന്ന സോഷ്യല്‍ മീഡിയ നിരൂപണങ്ങള്‍ സിനിമയെ സാരമായി ബാധിച്ചുവെന്ന് പ്രമുഖ വിമര്‍ശകരും ട്രേഡ് അനലിസ്റ്റുകളും ട്വീറ്റ് ചെയ്തിരുന്നു.

യഷ്രാജ് ഫിലിംസ് നിര്‍മ്മിച്ച ചിത്രം
കത്രീന കൈഫാണ് ചിത്രത്തില്‍ ആമിറിന്റെ നായികാ വേഷത്തിലെത്തുന്നത്. യഷ്രാജ് ഫിലിംസ് നിര്‍മ്മിച്ച ചിത്രം ആക്ഷന്‍ അഡൈ്വഞ്ചര്‍ ഫിലിമായാണ് അണിയിച്ചൊരുക്കിയിരുന്നത്. വിജയ് കൃഷ്ണ ആചാര്യ തന്നെ തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന് അജയ്- അതുല്‍ ടീമാണ് സംഗീതമൊരുക്കിയത്.
എം.ജി.ആറിന് പുനര്‍ജ്ജന്മം നല്‍കാനൊരുങ്ങി ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍
സീമരാജയ്ക്കു ശേഷം വിഘ്നേഷ് ശിവന് ചിത്രത്തില്‍ ശിവകാര്ത്തികേയന്! ചിത്രമൊരുങ്ങുക ബിഗ് ബഡ്ജറ്റില്‍