»   » ആമീറിന്റെ പികെ വീണ്ടും വിവാദത്തില്‍, ഇത്തവണ പരാതി എന്താന്നോ?

ആമീറിന്റെ പികെ വീണ്ടും വിവാദത്തില്‍, ഇത്തവണ പരാതി എന്താന്നോ?

Posted By:
Subscribe to Filmibeat Malayalam

ആമിറിന്റെ ചിത്രമായ പികെ വീണ്ടും വിവാദത്തില്‍. ഇത്തവണത്തെ വിവാദം എന്താണെന്നോ? പോലീസുകാരെ മോശം ഭാഷയില്‍ സംബോധന ചെയ്തു എന്നതാണ്.

പികെയില്‍ പോലീസുകാരെ മോശം ഭാഷയില്‍ സംബോധന ചെയ്തു എന്നുകാണിച്ച് ദില്ലിയിലെ ഒരു ഷോര്‍ട്ട് ഫിലിം സംവിധായകനാണ് പരാതി കൊടുത്തിരിക്കുന്നത്.
ചിത്രത്തില്‍ തുല്ല എന്ന വാക്ക് ആമിര്‍ഖാന്‍ ഒരു പൊലീസിനു നേരെ ഉപയോഗിക്കുന്നുണ്ട്. ഇതാണ് വിവാദമായിരിക്കുന്നത്.

-pk

വിവാദം എന്താണെന്നു വെച്ചാല്‍ അരവിന്ദ് കെജ്രിവാള്‍ ഈ വാക്ക് ഉപയോഗിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരെ ഇത് വേദനിപ്പിച്ചെന്നു കാട്ടി രംഗത്തെത്തിയിരുന്നു. എങ്കില്‍ എന്തു കൊണ്ട് ആമിര്‍ഖാനെതിരെ കേസ് എടുക്കുന്നില്ലെന്ന് പരാതിയില്‍ ചോദിക്കുന്നു.

നേരത്തെ പികെ റിലീസ് ചെയ്ത സമയത്ത് സിനിമയ്‌ക്കെതിരെ ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കൂടാതെ പികെയുടെ പോസ്റ്ററും വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. രാജ്കുമാര്‍ ഹിരാനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പികെ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് കലക്ഷന്‍ നേടിയിരുന്നു

English summary
A filmmaker has filed a complaint against Bollywood Bollywood superstar Aamir Khan for referring to Delhi's policemen with the derogatory slang term "thulla" in his 2014 blockbuster 'PK

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam