»   » വേര്‍പിരിഞ്ഞെന്ന് പറഞ്ഞത് നുണയോ? മുന്‍ കാമുകിയുടെ ചിത്രം മഞ്ഞു മലയില്‍ വരച്ച് സല്‍മാന്‍ ഖാന്‍!

വേര്‍പിരിഞ്ഞെന്ന് പറഞ്ഞത് നുണയോ? മുന്‍ കാമുകിയുടെ ചിത്രം മഞ്ഞു മലയില്‍ വരച്ച് സല്‍മാന്‍ ഖാന്‍!

Posted By:
Subscribe to Filmibeat Malayalam

മുന്‍ കാമുകി കാമുന്മാരായിരുന്ന സല്‍മാന്‍ ഖാനും കത്രീന കൈഫും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചഭിനയിക്കുന്ന സിനിമയാണ് ടൈഗര്‍ സിന്ദാ ഹെ. റിലീസിന് തയ്യാറെടുത്ത് കൊണ്ടിരിക്കുന്ന സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറുകളും പോസ്റ്ററുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിലൂടെ ഇരുവരും ഒന്നിച്ചതോടെ വീണ്ടും പ്രണയത്തിലായെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മമ്മൂക്കയുടെ സഹോദരിയാവാനൊരുങ്ങി മിയ ജോര്‍ജ്! മമ്മൂട്ടിയുടെ 'പരോളി'റങ്ങുമ്പോള്‍ ഇങ്ങനെയുണ്ടാവും!!

ഇപ്പോള്‍ പ്രണയതുരമായ മറ്റൊരു ചിത്രം വൈറലായിരിക്കുകയാണ്. തണുത്തുറഞ്ഞ് കിടക്കുന്ന മഞ്ഞ് മലയില്‍ കത്രീനയുടെ മനോഹരമായ ഒരു ചിത്രം വരച്ചിരിക്കുകയാണ്. പലവര്‍ണത്തിലൊരുക്കിയിരിക്കുന്ന ചിത്രം ഇതിനകം വൈറലായി മാറിയിരിക്കുകയാണ്.

കത്രീനയുടെ ചിത്രം


കത്രീന കൈഫും സല്‍മാന്‍ ഖാനും ഒരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി ഓസ്ട്രിയയിലാണ്. അവിടെ നിന്നും സല്‍മാന്‍ കത്രീനയുടെ മനോഹരമായ ചിത്രം വരച്ചിരിക്കുകയാണ്.

വൈറലായ ചിത്രം


തണുത്തുറഞ്ഞ് കിടക്കുന്ന മഞ്ഞ് തടാകത്തിലാണ് പല വര്‍ണങ്ങള്‍ ചേര്‍ത്ത് സല്‍മാന്‍ ഖാന്‍ കത്രീനയുടെ ചിത്രം വരച്ചത്. യഷ് രാജ് ഫിലിംസ് പുറത്ത് വിട്ട ചിത്രം സോഷ്യല്‍ മീഡിയ വഴി വൈറലായി മാറിയിരിക്കുകയാണ്.

സല്‍മാന്റെ സ്‌നേഹമാണോ?

മുന്‍ കാമുകിയുടെ ചിത്രം വരച്ചതോടെ ഇരുവരും വീണ്ടും പ്രണയത്തിലായെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ശക്തി കൂടിയിരിക്കുകയാണ്. എന്നാല്‍ സിനിമയിലെ ഒരു പാട്ട് രംഗത്തില്‍ കാണിക്കുന്നതിന് വേണ്ടിയായിരുന്നു സല്‍മാന്‍ ഖാന്‍ കത്രീനയുടെ ചിത്രം വരച്ചിരുന്നത്.

പാട്ടിന്റെ ഹൈലൈറ്റ്

മഞ്ഞ് തടാകത്തില്‍ വരച്ച കത്രീനയുടെ ഈ ചിത്രമാണ് സിനിമയിലെ പാട്ടിന്റെ പാട്ടിന്റെ ഹൈലൈറ്റ്. എന്നാല്‍ സല്‍മാന്‍ ഖാന്‍ അതൊരു ക്യാന്‍വാസ് ആക്കി മാറ്റുകയാണുണ്ടായത്.

പ്രകൃത്തദത്തമായ നിറങ്ങള്‍


പല തരം പെയിന്റുകള്‍ പരീക്ഷിച്ച് നോക്കിയിരുന്നെങ്കിലും ഐസില്‍ ഒന്നും പിടിക്കുന്നില്ലായിരുന്നു. അതിനാല്‍ പ്രകൃതിദത്തമായ പല നിറങ്ങളായിരുന്നു ചിത്രം വരയ്ക്കുന്നതിന് വേണ്ടി ഉപയോഗിച്ചിരുന്നത്.

English summary
The “biggest highlight” of ‘Tiger Zinda Hai‘s upcoming love tack ‘Dil Diyan Gallan’ is that Bollywood’s superstar Salman Khan drew a portrait for his former girlfriend and co-star Katrina Kaif on a frozen lake in Austria for the song.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X