»   » ടൈഗര്‍ ഷ്‌റോഫിന്റെയും ദിഷ പട്ടാണിയുടെയും ഹോട്ട് ഹോളിഡേ ചിത്രങ്ങള്‍ പുറത്ത് !!

ടൈഗര്‍ ഷ്‌റോഫിന്റെയും ദിഷ പട്ടാണിയുടെയും ഹോട്ട് ഹോളിഡേ ചിത്രങ്ങള്‍ പുറത്ത് !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഒരു ചിത്രം ഒരു നൂറായിരം കാര്യങ്ങള്‍ പറയുമെന്നാണല്ലോ പറയാറ്. ബോളിവുഡ് താരങ്ങളായ ടൈഗര്‍ ഷ്‌റോഫിന്റെയും ദിഷ പട്ടാണിയുടെയും ചിത്രങ്ങളും ഒട്ടേറെ കാര്യങ്ങള്‍ സംവദിക്കുമെന്ന് ആരാധകര്‍ പറയുന്നു.

ഇതു വരെ താരങ്ങള്‍ തമ്മിലുളളത് സൗഹൃദമാണോ പ്രണയമാണോ എന്ന കാര്യം പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ ടൈഗര്‍ ഷ്‌റോഫിന്റെ ദിഷാ പട്ടാണിയുമൊത്തുളള ചൂടന്‍ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം..

ഹെറോപാന്തി

മുന്‍ ബോളിവുഡ് നടനായ ജാക്കി ഷ്‌റോഫിന്റെ മകനാണ് ടൈഗര്‍ ഷ്‌റോഫ്. 2014 ല്‍ പുറത്തിറങ്ങിയ ഹെറോപാന്തിയായിരുന്നു ടൈഗറിന്റെ ആദ്യ ചിത്രം .

ബാഗി

പിന്നീട് സബീര്‍ ഖാന്‍ സംവിധാനം ചെയ്ത ബാഗി എന്ന ചിത്രത്തില്‍ അഭിനയിച്ചു. ഈ ചിത്രത്തില്‍ ശ്രദ്ധേയമായ റോളായിരുന്നു ടൈഗറിന്. റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന എ ഫ്‌ളൈയിങ് ജാറ്റ് ആണ് ടൈഗറിന്റെ അടുത്ത് പുറത്തിറങ്ങാനുള്ള ചിത്രം.

ദിഷ പട്ടാണി

മോഡലും നടിയുമായ ദിഷ പട്ടാണി 2013 ലെ ഫെമിന മിസ്സ് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയിരുന്നു. മോഡലിങ് രംഗത്ത് കാലുറപ്പിച്ച ദിഷ പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലാഫര്‍ എന്നീ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി നീരജ് പാണ്ഡേ നിര്‍മ്മിക്കുന്ന എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്‌റ്റോറി, കുങ്ഫു യോഗ എന്നിവയാണ് ദിഷയുടെതായി അടുത്ത് പുറത്തിറങ്ങാനുളള ചിത്രങ്ങള്‍.

സുഹൃത്തുക്കള്‍ മാത്രം

തങ്ങള്‍ ഒരുമിച്ച് കുറെ സമയം ചിലവഴിക്കാറുണ്ടെന്നും പക്ഷ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു ദിഷയും വെളിപ്പെടുത്തിയിരുന്നത്.

പ്രചോദനം

ടൈഗര്‍ തനിക്ക് ജീവിതത്തില്‍ പല കാര്യത്തിലും പ്രചോദനമായിട്ടുണ്ട്. താനിപ്പോള്‍ ജിംനാസ്റ്റിക്‌സ് പരീശീലിക്കുന്നുണ്ടെന്നും അതിനു കാരണം ടൈഗറാണെന്നും ദിഷ പറയുന്നു.

English summary
Tiger is spotted holidaying at an undisclosed location along with his alleged girlfriend, Disha Patani.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam