»   » സംവിധായകന്‍ കൂടെ കിടക്കാന്‍ ക്ഷണിച്ചു എന്ന് മമ്മൂട്ടിയുടെ നായികയുടെ വെളിപ്പെടുത്തല്‍

സംവിധായകന്‍ കൂടെ കിടക്കാന്‍ ക്ഷണിച്ചു എന്ന് മമ്മൂട്ടിയുടെ നായികയുടെ വെളിപ്പെടുത്തല്‍

Posted By: Rohini
Subscribe to Filmibeat Malayalam

താരേ സമീന്‍ പര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബോളിവുഡ് താരം ടിസ്‌ക ചോപ്ര മായാബസാര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് മലയാളത്തിലെത്തിയത്. പിന്നീട് വികെ പ്രകാശ് സംവിധാനം ചെയ്ത നിര്‍ണായകം എന്ന ദേശീയ പുരസ്‌കാര ചിത്രത്തിലും അഭിനയിച്ചു.

മമ്മൂട്ടി വിളിച്ചു, ടിസ്‌ക വന്നു

ബോളിവുഡിലെ ഒരു പ്രമുഖ സംവിധായകന്‍ തന്നെ ഹോട്ടല്‍ മുറിയില്‍ കൂടെ കിടക്കാന്‍ ക്ഷണിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ നടി. Kommune India എന്ന കൂട്ടായ്മയുടെ 'സ്റ്റോറി ടെല്ലര്‍' വീഡിയോസിലാണ് നടിയുടെ വെളിപ്പെടുത്തല്‍. ആ കഥ ഇപ്രകാരമാണ്... തുടര്‍ന്ന് വായിക്കാം

അവസരങ്ങള്‍ ഇല്ലാതെ പോയ തുടക്കകാലം

1993 ല്‍, തന്റെ ഇരുപതാം വയസ്സിലാണ് ടിസ്‌ക ചോപ്ര അഭിനയ രംഗത്ത് എത്തുന്നത്. എന്നാല്‍ പിന്നീട് അവസരങ്ങളൊന്നും ലഭിച്ചില്ല. ഇനിയെന്ത് ചെയ്യും എന്നാലോചിച്ച് വീട്ടിലിരിക്കുമ്പോഴാണ് ബോളുവിഡിലെ ഒരു പ്രമുഖ സംവിധായകന്‍ വിളിക്കുന്നത്. ആ സംവിധായകനെ ടിസ്‌ക 'റെപ്റ്റല്‍' എന്നതിന്റെ ചുരുക്കപ്പേരായ 'ആര്‍പി' എന്ന് വിശേഷിപ്പിക്കുന്നു

ഷൂട്ടിങിന്റെ മുന്നോടിയായ നിര്‍ദ്ദേശങ്ങള്‍

തന്റെ പുതിയ ബിഗ് ബജറ്റ് ചിത്രത്തില്‍ നായികയായി അഭിനയിക്കാന്‍ അവസരം നല്‍കിക്കൊണ്ടാണ് ആര്‍പി വിളിച്ചത്. പറഞ്ഞത് പ്രകാരം അദ്ദേഹത്തിന്റെ ഓഫീസിലെത്തി. 'ഹീലുള്ള ചെരുപ്പിട്ട് നടക്കാന്‍ പഠിക്കണം, മാനിക്യൂര്‍ ചെയ്യണം, മുടിയൊന്ന് സ്പാ ചെയ്യണം..' തുടങ്ങിയ ഷൂട്ടിങിന് മുമ്പേയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി

ഭാഗ്യമെന്ന് ചിലര്‍, സൂക്ഷിക്കണമെന്ന് മറ്റു ചിലര്‍

ഇത്രയും വലിയൊരു സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു എന്നറിഞ്ഞപ്പോള്‍ കൂട്ടുകാരെല്ലാം പറഞ്ഞു, 'ടിസ്‌കയുടെ ഭാഗ്യം'.. പക്ഷെ ആര്‍പിയുടെ മുന്‍കാല ചിത്രങ്ങളില്‍ അഭിനയിച്ച ചില നടിമാര്‍ പറഞ്ഞു 'ടിസ്‌ക ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്' അപ്പോള്‍ അതിന്റെ പൊരുള്‍ മനസ്സിലായില്ലെങ്കിലും ഷൂട്ടിങ് തുടങ്ങിയപ്പോഴേക്കും വ്യക്തമായി

സെറ്റില്‍ ഗോസിപ്പുകള്‍ സത്യമായിരുന്നു

ആര്‍പി യ്ക്ക് ടിസ്‌കയോട് എന്തോ ഒരിത് ഉണ്ടല്ലോ എന്ന തരത്തില്‍ സെറ്റില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. സംഗതി സത്യമായിരുന്നു. ഷൂട്ടിങിനിടെ സംവിധായകന് നായികയോട് വല്ലാത്ത സ്‌നേഹം. സാധാരണ നായകനാണ് ശല്യം ചെയ്യാറുള്ളത്. എന്നാല്‍ നായകന്‍ മേക്കപ്പ് അസിസ്റ്റന്റിനോടായിരുന്നു താതപ്രര്യം. ആര്‍പിയുടെ മകനായിരുന്നു ചിത്രത്തിന്റെ സഹസംവിധായകന്‍

വിദേശത്ത് ഷൂട്ടിങ് ആരംഭിച്ചു, സംവിധായകന്‍ വിളിച്ചു

അങ്ങനെ വിദേശ ലൊക്കേഷനിലേക്ക് ഷൂട്ടിങ് മാറിയ സമയം. സംവിധായകന്റെ മുറിയോട് ചേര്‍ന്നാണ് ടിസ്‌കയ്ക്കും താമസ സൗകര്യം ഒരുക്കിയത്. ഒരു ദിവസം എല്ലാവരും പുറത്ത് പോകാന്‍ പദ്ധതിയിട്ടിരിക്കുമ്പോള്‍ സംവിധായകന്‍ വിളിച്ചു, 'രാത്രി മുറിയിലേക്കൊന്ന് വരണം.. കുറച്ച് നേരം സ്‌ക്രിപ്റ്റ് ചര്‍ച്ച ചെയ്യാനുണ്ട്'. അതിലെ അപകടം ടിസ്‌കയ്ക്ക് മനസ്സിലായി. പക്ഷെ പോകാതിരിക്കാന്‍ കഴിയില്ല.

തയ്യാറായി തന്നെ ടിസ്‌ക മുറിയിലേക്ക് പോയി

വലിയൊരു ബൊക്കയും കുറേ ചോക്ലേറ്റുമൊക്കെയായി ടിസ്‌ക ആര്‍പിയുടെ മുറിയിലെത്തി. അദ്ദേഹം പോലും പ്രതീക്ഷിക്കാതെ ഒന്ന് കെട്ടിപ്പിടിക്കുകയൊക്കെ ചെയ്തു. കുളിച്ചു കുട്ടപ്പനായി തയ്യാറായി ഇരിക്കുകയായിരുന്നു ആര്‍പി. 'ചര്‍ച്ച'യിലേക്ക് കടക്കുമ്പോഴേക്കും മുറിയിലെ ഫോണടിച്ചു. മറുതലയ്ക്കല്‍ ആര്‍പിയുടെ മകനായിരുന്നു. ടിസ്‌കയെ വേണമെന്നാണ് ആവശ്യം. ടിസ്‌ക ഫോണെടുത്തു, 'ഞാന്‍ ആര്‍പിയുടെ മുറിയില്‍ തിരക്കഥ ചര്‍ച്ചയ്ക്ക് വേണ്ടി വന്നിരിക്കുകയാണ്' എന്ന് പറഞ്ഞിട്ട് ആര്‍പിയെ നോക്കി ചോദിച്ചു, 'സര്‍ ചര്‍ച്ച എത്രനേരമുണ്ടാവും.. പത്ത് പതിനഞ്ച് മിനിട്ട് മതിയാവുമോ?' . ആര്‍പി ഐസായി ഇരിക്കുകയാണ്.

ബുദ്ധിമതിയായ ടിസ്‌ക ഒപ്പിച്ച പണി

പിന്നെ റൂമിലേക്ക് തുരുതുരാ കോളുകളായിരുന്നു. പുറത്ത് പോകാന്‍ തയ്യാറെടുത്തു നില്‍ക്കുന്ന ഓരോരുത്തരും വിളിച്ചു. അതിനിടയില്‍ മേക്കപ്പ് അസിസ്റ്റന്റിനെ അന്വേഷിച്ച് വിളിച്ച നായകനും ഉണ്ടായിരുന്നു. സംഗതി ഇതാണ്- ആര്‍പിയുടെ മുറിയിലേക്ക് പോകുന്നതിന് മുമ്പേ ടിസ്‌ക റിസപ്ഷനില്‍ പോയി, തനിക്ക് വരുന്ന കോളുകളെല്ലാം ആര്‍പിയുടെ മുറിയിലേക്ക് കണക്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നെ ഷൂട്ടിങ് തീരുവോളം സംവിധായകന്റെ ശല്യമുണ്ടായിട്ടില്ല എന്നാണ് ടിസ്‌ക പറഞ്ഞത്

ടിസ്‌കയുടെ വാക്കുകള്‍ കേള്‍ക്കണ്ടേ..

സംഭവത്തെ കുറിച്ച് ടിസ്‌ക തന്നെ പറയുന്നത് കേള്‍ക്കാം

English summary
Tisca Chopra’s video titled ‘Reptile Dysfunction’ in which she describes her experience of casting-couch has once again brought this notorious practice of the film industry under limelight.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam