»   » ബോളിവുഡ് താരങ്ങളുടെ ഇമേജ് മേക്കോവര്‍

ബോളിവുഡ് താരങ്ങളുടെ ഇമേജ് മേക്കോവര്‍

By Lakshmi
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  എല്ലാ അഭിനേതാക്കളും കരിയറില്‍ വ്യത്യസ്തമായ റോളുകള്‍ ആഗ്രഹിക്കുന്നവരാണ്. ഒരു ചിത്രത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കണം അടുത്ത ചിത്രമെന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. ചില നല്ല അഭിനേതാക്കള്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടതിലൂടെ മാത്രം സിനിമയില്‍ നിന്നും പുറംതള്ളിപ്പോയ പലസംഭവങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ നടന്മാരും നടിമാരും വ്യത്യസ്തതയുള്ള വേഷങ്ങള്‍ തിരഞ്ഞെടുത്ത് അഭിനയിക്കുന്നതില്‍ ഏറെ ശ്രദ്ധകാണിയ്ക്കാറുണ്ട്.

  ബോളിവുഡിലും മറ്റുമുള്ള ചില താരങ്ങളുണ്ട് സ്ഥിരമായ വൈവിധ്യങ്ങളുള്ള വേഷങ്ങള്‍ മാത്രമാണ് ഇവരെത്തേടിയെത്താറുള്ളത്. അല്ലെങ്കില്‍ അത്തരം വേഷങ്ങള്‍ മാത്രമേ ചെയ്യുകയുള്ളുവെന്ന തീരുമാനത്തിലൂടെ ഇവര്‍ വ്യത്യസ്തരായി നില്‍ക്കും. അത്തരത്തില്‍ ചില താരങ്ങളുടെ ചില ചിത്രങ്ങളിലെ മേക്ക് ഓവര്‍ നമ്മളെ അമ്പരപ്പിക്കുന്നതാണ്. രൂപഭാവങ്ങളില്‍ മാത്രമല്ല അഭിനയശൈലിയില്‍പ്പോലും വളരെ പ്രകടമായ വ്യത്യാസം നിറഞ്ഞ ഒട്ടേറെ കഥാപാത്രങ്ങളെ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതാ ചില പ്രമുഖ താരങ്ങളുടെ പ്രധാന മേക്ക് ഓവറുകള്‍.

  ബോളിവുഡ് താരങ്ങളുടെ ഇമേജ് മേക്കോവര്‍

  മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റെന്നാണ് സിനിമാലോകത്ത് അമീറിന്റെ ചെല്ലപ്പേര്. ചെയ്യുന്നതെന്തും പെര്‍ഫക്ട് ആക്കുകയെന്നത് അമീറിന്റെ രീതിയാണ്. അതുമാത്രമല്ല എല്ലാവേഷങ്ങളും വാരിവലിച്ച് സ്വീകരിക്കുകയെന്നതും അമീറിന്റെ രീതിയല്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ അമീര്‍ ഖാന്റെ അമ്പരപ്പിക്കുന്ന മേക്ക് ഓവര്‍ നമ്മള്‍ കണ്ടത് ഗജിനിയെന്ന ചിത്രത്തിലായിരുന്നു. ഓര്‍മ്മനഷ്ടപ്പെട്ട് പ്രത്യേക മാനസികാവസ്ഥയിലായിപ്പോയ കഥാപാത്രത്തെ അമീര്‍ ചെയ്തു ഫലിപ്പിച്ചത് കണ്ട് അമ്പരക്കാത്തവരുണ്ടാകില്ല.

  ബോളിവുഡ് താരങ്ങളുടെ ഇമേജ് മേക്കോവര്‍

  നടന്‍ ഫര്‍ഹാന്‍ അക്തറിന്റെ വിസ്മയിപ്പിക്കുന്ന മേക്ക് ഓവര്‍ ആയിരുന്നു ബാഗ് മില്‍ഖ ബാഗ് എന്ന ചിത്രത്തില്‍ നമ്മള്‍ കണ്ടത്. സിന്ദഗി നാ മിലേഗി ദൊബാര എന്ന ചിത്രത്തിലെ വേഷത്തില്‍ നിന്നും പതിന്മടങ്ങ് വ്യത്യസ്തമായിരുന്നു ഫര്‍ഹാന്റെ മില്‍ഖ.

  ബോളിവുഡ് താരങ്ങളുടെ ഇമേജ് മേക്കോവര്‍

  ബച്ചന്റെ കരിയര്‍ തന്നെ ഒരു അത്ഭുതമാണ്. എഴുപത് വയസ് പിന്നിട്ടുകഴിഞ്ഞിട്ടും ബച്ചന്‍ ബോളിവുഡിന്റെ ്അതികായനായി നിലകൊള്ളുകയാണ്. യൗവ്വനത്തില്‍ പലസൂപ്പര്‍ഹിറ്റുകളുടെയും ഭാഗമായി ബച്ചനെത്തിയിരുന്നെങ്കിലും പാ എന്ന ചിത്രം പോലെ മറ്റൊന്ന് ബച്ചന്റെ കരിയറില്‍ ഇല്ല. ഇതിലെ പതിമൂന്നുകാരനായ കുട്ടിയുടെ രൂപഭാവങ്ങള്‍ കണ്ടാല്‍ ആര്‍ക്കാണ് അത് ബച്ചനാണെന്ന് വിശ്വസിക്കാന്‍ കഴിയുക. പ്രൊഗേറിയയെന്ന അപൂര്‍വ്വ രോഗം ബാധിച്ച കുട്ടിയായി ബച്ചന്‍ അഭിനയിച്ചത് തന്റെ അറുപത്തിയേഴാമത്തെ വയസിലാണ്.

  ബോളിവുഡ് താരങ്ങളുടെ ഇമേജ് മേക്കോവര്‍

  ബോളിവുഡിന്റെ ആക്ഷന്‍ ഹീറോയ്ക്ക് ഇങ്ങനെയും മാറാന്‍ പറ്റുമോയെന്ന് അതിശയിപ്പിച്ച ചിത്രമായിരുന്നു ആക്ഷന്‍ റീപ്ലേ. എണ്ണപറ്റിച്ച മുടിയും വെപ്പുപല്ലുമായിട്ടാണ് അക്ഷയ് കുമാര്‍ ഈ ചിത്രത്തില്‍ എത്തിയത്. ഈ ചിത്രത്തിലൂടെ വലിയൊരു ഇമേജ് മേക്കോവര്‍ ആണ് അക്ഷയ് നടത്തിയത്.

  ബോളിവുഡ് താരങ്ങളുടെ ഇമേജ് മേക്കോവര്‍

  അഗ്നീപത് എന്ന ചിത്രത്തിലെ കാഞ്ജ ചീനയെന്ന കഥാപത്രം സഞ്ജയ് ദത്തിന് നേടിക്കൊടുത്ത പ്രശംസകള്‍ ചില്ലറയല്ല. തലപൂര്‍ണമായും മൊട്ടയടിച്ച് ബ്രൗണ്‍ നിറത്തിലുള്ള കണ്ണുകളുമായി വന്ന കാഞ്ജ ചീന ആരെയും അമ്പരപ്പിക്കുന്ന മേക്കോവറുകളില്‍ ഒന്നായിരുന്നു.

  ബോളിവുഡ് താരങ്ങളുടെ ഇമേജ് മേക്കോവര്‍

  കോയി മില്‍ ഗയാ എന്ന ചിത്രത്തിലൂടെ ഹൃത്തിക് വന്നപ്പോള്‍ ഇത് ഹോളിവുഡിന്റെ യുവകാമുകന്‍തന്നെയോ എന്ന് ആരാധകര്‍ സംശയിച്ചുപോയിട്ടുണ്ട്. ഈ ചിത്രത്തിലെ കഥാപാത്രത്തിനായി ശരീരഭാരം കുറച്ച ഹൃത്തിക് പ്രത്യേക മേക്കപ്പും വസ്ത്രങ്ങളുമായിരുന്നു ഉപയോഗിച്ചിരുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതിയ്ക്കുവേണ്ടി കുറച്ച തടി ഹൃത്തികിന് കൂട്ടേണ്ടിയും വന്നു.

  ബോളിവുഡ് താരങ്ങളുടെ ഇമേജ് മേക്കോവര്‍

  ബോളിവുഡിന്റെ ചുംബനവീരനായ ഇമ്രാന്‍ ഹഷ്മിന വലിയ മേക്കോവര്‍ നടത്തിയ ചിത്രമായിരുന്നു ഷാങ്ഹായ്. ഈ ചിത്രത്തിലൂടെ ബോളിവുഡ് കാസനോവ എന്ന ഇമേജാണ് ഇമ്രാന്‍ മാറ്റിമറിച്ചത്. പല്ലുകളിലും നിറത്തിലും വ്യത്യാസം വരുത്തിയാണ് ഇമ്രാന്‍ ഈ കഥാപാത്രമായി മാറിയത്.

  ബോളിവുഡ് താരങ്ങളുടെ ഇമേജ് മേക്കോവര്‍

  മേക്കോവറുകളുടെ സ്വന്തം താരമെന്ന് കമലിന്റെ വിശേഷിപ്പിക്കാം. അത്രയ്ക്കാണ് സ്വന്തം കഥാപാത്രങ്ങളില്‍ കമല്‍ സൂക്ഷിയ്ക്കുന്ന വൈവിധ്യം. ചാച്ചി 420 എന്ന ചിത്രത്തിന് വേണ്ടി കമല്‍ നടത്തിയ മേക്കോവര്‍ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.

  ബോളിവുഡ് താരങ്ങളുടെ ഇമേജ് മേക്കോവര്‍

  ഏറെ വെല്ലുവിളികളുയര്‍ത്തിയ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് അനില്‍ കപൂര്‍. ബഡായ് ഹോ ബഡായ് എന്ന ചിത്രത്തിലെ പൊണ്ണത്തടിയനായ കഥാപാത്രം അനിലിന്റെ പ്രധാനപ്പെട്ട മേക്കോവറുകളില്‍ ഒന്നാണ്.

  ബോളിവുഡ് താരങ്ങളുടെ ഇമേജ് മേക്കോവര്‍

  ഓംകാരയെന്ന ചിത്രത്തിലെ ലങ്ക്ഡ ത്യാഗിയെന്ന കഥാപാത്രം സെയ്ഫ് അലിഖാന് ലഭിച്ച മികച്ചൊരു മേക്കോവര്‍ അവസരമായിരുന്നു.

  English summary
  Actors do their best to fit in their respective given characters. Some of them work on their physical aspects or some overdo make up to make the role look more realistic

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more