»   » ബോളിവുഡ് വാഴുന്ന വിദേശ സുന്ദരിമാര്‍

ബോളിവുഡ് വാഴുന്ന വിദേശ സുന്ദരിമാര്‍

Posted By:
Subscribe to Filmibeat Malayalam

വിദേശതാരങ്ങള്‍ക്ക് മികച്ച കരിയര്‍ ഉണ്ടാക്കിയെടുക്കാന്‍ വളക്കൂറുള്ള മണ്ണാണ് ബോളിവുഡിന്റേത്. മറ്റേതുഭാഷയിലേക്കാളുമേറെ വിദേശതാരങ്ങള്‍ സ്വീകരിക്കപ്പെടുകയും ഇന്ത്യന്‍ താരങ്ങളെപ്പോലും അതിശയിപ്പിക്കുമാറ് വളരുകയും ചെയ്യുന്നുണ്ട് അവിടെ. പാകിസ്താനില്‍ നിന്നും ശ്രീലങ്കയില്‍ നിന്നും യുകെയില്‍ നിന്നും വരെയുള്ള താരങ്ങള്‍ വിലസുന്നുണ്ട് ബോളിവുഡില്‍.

ചിലര്‍ ബോളിവുഡിലെ സാന്നിധ്യം ഒന്നോ രണ്ടോ ചിത്രങ്ങളില്‍ മാത്രം ഒതുക്കുമ്പോള്‍ മറ്റു ചിലര്‍ ബോളിവുഡിനെ ഇഷ്ടതാവളമാക്കി മാറ്റുകയും പ്രേക്ഷകരെ കയ്യിലെടുക്കുകയും ചെയ്യുന്നു.

ഇതാ ബോളിവുഡിലെ ചില വിദേശി സുന്ദരിമാര്‍

ബോളിവുഡ് വാഴുന്ന വിദേശ സുന്ദരിമാര്‍

ബോളിവുഡിലെ വിദേശതാരങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഇന്നത്തെ സാഹചര്യത്തില്‍ ആദ്യം പറയേണ്ടുന്ന പേരാണിത്. കാരണം കാനഡയിലെ ഇന്ത്യന്‍ വംശജയായ ഈ നീലച്ചിത്രതാരത്തിന് ആ ഇമേജ് മായ്ച്ചുുകളയത്തക്കവിധമുള്ള പരിഗണനയാണ് ബോളിവുഡില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് സണ്ണി ലിയോണ്‍ ബോളിവുഡിലെത്തിയത്.

ബോളിവുഡ് വാഴുന്ന വിദേശ സുന്ദരിമാര്‍

2009ല്‍ ആലാദീന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ എത്തിയ ജാക്വിലിന്‍ ശ്രീലങ്കക്കാരിയാണ്. 2006ലെ മിസ് ശ്രീലങ്ക യൂണിവേഴ്‌സ് പട്ടം നേടിയത് ജാക്വിലിനായിരുന്നു. ഏറ്റവും ഒടുവില്‍ ജാക്വിലിന്‍ അഭിനയിച്ച ചിത്രം രാമയ്യ വസ്തവയ്യയാണ്.

ബോളിവുഡ് വാഴുന്ന വിദേശ സുന്ദരിമാര്‍

അമേരിക്കക്കാരിയായ നര്‍ഗിസ് ഫക്രി രണ്‍ബീര്‍ കപൂര്‍ നായകനായ റോക്‌സ്റ്ററിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം നടത്തിയത്. ഇപ്പോള്‍ ബോളിവുഡില്‍ മൂന്ന് ചിത്രങ്ങളില്‍ നായികയായി തീരുമാനിക്കപ്പെട്ടിരിക്കുന്നത് നര്‍ഗീസാണ്.

ബോളിവുഡ് വാഴുന്ന വിദേശ സുന്ദരിമാര്‍

ബ്രിട്ടീഷ് ഇന്ത്യന്‍ താരമാണ് കത്രീന കെയ്ഫ്. ബോളിവുഡിന്റെ ബാര്‍ബി ഡോള്‍ എന്നറിയപ്പെടുന്ന കരീനയെ ഉയര്‍ത്തിക്കൊണ്ടുവന്നത് നടന്‍ സല്‍മാന്‍ ഖാനായിരുന്നു. ഇപ്പോള്‍ ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ക്കിടയിലാണ് കത്രീനയുടെ സ്ഥാനം.

ബോളിവുഡ് വാഴുന്ന വിദേശ സുന്ദരിമാര്‍

പോളണ്ടില്‍ ജനിച്ച ക്ലോഡിയയുടെ അച്ചന്‍ പോളണ്ടുകാരനും അമ്മ ജര്‍മ്മന്‍കാരിയുമാണ്. സ്വന്തം താല്‍പര്യപ്രകാരം ഹിന്ദുമതം സ്വീകരിച്ച ക്ലോഡിയ അക്ഷയ് കുമാര്‍ നായകനായ ഖിലാഡി 785 എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തിയത്.

ബോളിവുഡ് വാഴുന്ന വിദേശ സുന്ദരിമാര്‍

ബ്രിട്ടീഷ് സുന്ദരിയായ അമി ജാക്‌സണും സൗന്ദര്യമത്സരത്തില്‍ വിജയം നേടിയാണ് വെള്ളിത്തിരയില്‍ എത്തിയത്. മോഡലും നടിയുമായ അമി തമിഴിലും തെലുങ്കിലും ബോളിവുഡിലെ ഒരുപോലെ അഭിനയിക്കുന്നുണ്ട്.

ബോളിവുഡ് വാഴുന്ന വിദേശ സുന്ദരിമാര്‍

ബ്രസീലില്‍ നിന്നുള്ള മോഡലും നടുമായ ഗിസെല്ലി ലവ് ആജ് കല്‍ എന്ന ചിത്രത്തില്‍ സിഖ് പെണ്‍കുട്ടിയായിട്ടാണ് അരങ്ങേറ്റം നടത്തിയത്. പിന്നീട് കഭി കഭിയെന്ന ചിത്രത്തിലും അഭിനിച്ചു ഈ താരം.

ബോളിവുഡ് വാഴുന്ന വിദേശ സുന്ദരിമാര്‍

മെക്‌സിക്കന്‍ താരമായ ബാര്‍ബറ മോറി, ബോളിവുഡിലെ ഒരു സ്ഥിരം താരമല്ല. പക്ഷേ ഹൃതിക് റോഷന്റെ നായികയായി ബാര്‍ബറ അഭിനയിച്ച കൈറ്റ്‌സ് എന്ന ഒറ്റച്ചിത്രം തന്നെ അവരെ ബോളിവുഡിന്റെ പ്രിയ നടിയാക്കി മാറ്റി.

ബോളിവുഡ് വാഴുന്ന വിദേശ സുന്ദരിമാര്‍

ചെക്കോസ്ലോവാക്യയില്‍ നിന്നെത്തിയ യാന ബോളിവുഡില്‍ ഇടം നേടിയത് ബാബൂജി സര ധീരേ ചലോ എന്ന ഐറ്റം നമ്പറിലൂടെയാണ്. പിന്നീട് പതിനൊന്നോളം ബോളിവുഡ് ചിത്രങ്ങളില്‍ ഇവര്‍ അഭിനയിച്ചു.

English summary
Here is a list of some of the foreign entries into the tinsel town including Sunny Leone, Nargis Fakhri, Claudia Ceisla and others.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam