twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുരൂഹതബാക്കിയാക്കി മറഞ്ഞ താരങ്ങള്‍

    By Lakshmi
    |

    ലൈംലൈറ്റില്‍ നില്‍ക്കുന്നവരും അഭിനയം നിര്‍ത്തിയിട്ടും പ്രേക്ഷകഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്നവരുമായ താരങ്ങള്‍ ഉത്തരമില്ലാത്ത ചോദ്യമായി ജീവിതത്തില്‍ നിന്നും മറയുമ്പോള്‍ പലകഥകളാണ് പരക്കാറുള്ളത്. ഇത്തരത്തില്‍ ഒട്ടേറെ താരങ്ങള്‍ മറഞ്ഞുപോയിട്ടുണ്ട്.

    ചിലരുടെ മരണങ്ങള്‍ ഇന്നും സംശയങ്ങളും ഊഹാപോഹങ്ങളും അവശേഷിപ്പിക്കുന്നത്. ബോളിവുഡാണ് ഇത്തരം മരണങ്ങള്‍ക്ക് ഏറെയും സാക്ഷിയായിട്ടുള്ളത്. ഇത്തരത്തില്‍ അകാലത്തില്‍ വിടചൊല്ലിയ താരങ്ങള്‍ പലരും മികച്ച അഭിനയപ്രതിഭകളായിരുന്നു.

    പലരും വ്യക്തിജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവരുമായിരുന്നു. അവരില്‍ ചിലരിതാ

    ജിയ ഖാന്‍

    ജിയ ഖാന്‍

    മീന കുമാരി

    ദുരൂഹതബാക്കിയാക്കി മറഞ്ഞ താരങ്ങള്‍

    ദുരന്തനായികയെന്നാണ് മീന കുമാരിയെ വിശേഷിപ്പിക്കാറുള്ളത്. വളരെ ചെറിയ പ്രായത്തില്‍ അഭിനയരംഗത്തെത്തിയ വ്യക്തിയായിരുന്നു മീന. വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ മീനയ്ക്കും ഭര്‍ത്താവ് കമല്‍ അമ്രോഹിയ്ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങി. പിന്നീട് മുപ്പത്തിയൊന്‍പതാമത്തെ വയസില്‍ മദ്യപാനം കാരണമുണ്ടായ കരള്‍രോഗത്തെത്തുടര്‍ന്ന് മീന മരണമടയുകയായിരുന്നു.

    ഗുരു ദത്ത്

    ഗുരു ദത്ത്

    ബോളിവുഡിലെ ഇതിഹാസമയാരുന്ന ഗുരുദത്ത് 42ആമത്തെ വയസിലാണ് മരിച്ചത്. മുംബൈയിലെ വസതിയില്‍ ഗുരുദത്തിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് മുമ്പ് രണ്ട് വട്ടം ദത്ത് ആത്മഹത്യാശ്രമം നടത്തിയിരുന്നു. മദ്യത്തില്‍ ഉറക്കഗുളിക ചേര്‍ത്ത് കഴിച്ചാണ് ദത്ത് ആത്മഹത്യചെയ്തത്. ഇതിനുള്ള കാരണമെന്താണെന്ന് ഇന്നും ആര്‍ക്കും അറിയില്ല.

    ഗീത ദത്ത്

    ഗീത ദത്ത്

    ഗുരുദത്തിന്റെ ഭാര്യയായ ഗീത ദത്തിന്റെ ജീവിതം അദ്ദേഹത്തിന്റെ മരണശേഷം ഏറെ ദുരിതപൂര്‍ണമായിരുന്നു. കുട്ടികള്‍ക്കുവേണ്ടിമാത്രമായിരുന്നു ഗീത പിന്നീട് ജീവിച്ചത്. എന്നാല്‍ മരണം കരള്‍രോഗത്തിന്റെ രൂപത്തില്‍ ഗീതയുടെ ജീവനും കവരുകയായിരുന്നു.

    ഗീത ബാലി

    ഗീത ബാലി

    പ്രമുഖ നടിയും നടന്‍ ഷമ്മി കപൂറിന്റെ ഭാര്യയുമായിരുന്ന ഗീത ബാലി മുപ്പത്തിയാറാമത്തെ വയസിലാണ് മരിയ്ക്കുന്നത്. ഒരു പഞ്ചാബി ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലായിരുന്നു മരണം. സ്‌മോള്‍പോക്‌സിന് കൃത്യമായ ചികിത്സ ലഭിക്കാത്തതായിരുന്നു മരണകാരണം. മുംബൈയിലേയ്ക്ക് ചികിത്സയ്ക്കുവേണ്ടി കൊണ്ടുപോയെങ്കിലും ഗീതയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

    നര്‍ഗീസ് ദത്ത്

    നര്‍ഗീസ് ദത്ത്

    ബോളിവുഡ് കണ്ട എക്കാലത്തെയും മികച്ച നടിമാരില്‍ ഒരാളായിരുന്ന നര്‍ഗീസ് ദത്ത് പന്‍ക്രിയാറ്റിക് കാന്‍സറിനെത്തുടര്‍ന്ന് നാല്‍പ്പതാമത്തെ വയസിലാണ് മരിച്ചത്.

    പര്‍വീണ്‍ ബാബി

    പര്‍വീണ്‍ ബാബി

    ഏറെ സുന്ദരിയായിരുന്ന പര്‍വീണ്‍ ബാബി ഒട്ടേറെ ഗ്ലാമര്‍ റോളുകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴും ഇവരുടെ മരണം ഉത്തരമില്ലാത്തൊരു ചോദ്യമാണ്. അമ്പത്തിയഞ്ചാമത്തെ വയസിലാണ് ബാബി മരിച്ചത്. അപ്പാര്‍ട്‌മെന്റില്‍ മരിച്ചനിലയിലാണ് ഇവരെ കണ്ടെത്തിയത്. അടച്ചിട്ട വീട്ടിനുള്ളില്‍ ആരുമറിയാതെയായിരുന്നു മരണം.

    പ്രിയ രാജ്‌വംശ്

    പ്രിയ രാജ്‌വംശ്

    ചേതന്‍ ആനന്ദിന്റെ കാമുകിയായിരുന്നു പ്രിയയുടെ മരണത്തിന് പലകാരണങ്ങളായിരുന്നു പറഞ്ഞുകേട്ടത്. സ്വത്തിന് വേണ്ടി ചേതന്‍ ആനന്ദിന്റെ സഹോദരങ്ങളായ കേതന്‍ ആനന്ദും വിവേക് ആനന്ദും വീട്ടുജോലിക്കാരിയും ചേര്‍ന്ന് പ്രിയയെ വകവരുത്തുകയായിരുന്നുവെന്നായിരുന്നു അന്നത്തെ സംസാരം.

    സ്മിത പാട്ടീല്‍

    സ്മിത പാട്ടീല്‍

    ബോളിവുഡിലെ ഏറ്റവും നല്ല നടിമാരില്‍ ഒരാളായിരുന്ന സ്മതി മുപ്പത്തിയൊന്നാമത്തെ വയസിലാണ്മരിച്ചത്. പ്രസവത്തെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളായിരുന്നു മരണകാരണം. കുഞ്ഞായ പ്രതീകിന് പതിനാല് ദിവസംമാത്രം പ്രായമുള്ളപ്പോഴായിരുന്നു സ്മിതയുടെ മരണം.

    മധുബാല

    മധുബാല

    അന്നും ഇന്നുമുണ്ട് മധുബാലയ്ക്ക് ആരാധകര്‍, ഒരുകാലത്ത് ആരെയും മോഹിപ്പിക്കുന്ന താരമായിതിളങ്ങിയ മധുബാല ജന്മനാ ഹൃദ്രോഗിയായിരുന്നു. പക്ഷേ വളരെ വൈകിയാണ് രോഗം കണ്ടെത്തിയത്. ബഹുത് ദിന്‍ ഹുവേ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് മധുബാല ചോരചുമച്ച് തുപ്പിയത്, പിന്നീടാണ് ചികിത്സ തുടങ്ങിയത്. പക്ഷേ മുപ്പത്തിയാറാമത്തെ വയസില്‍ മരണത്തിന് കീഴടങ്ങാനായിരുന്നു മധുബാലയുടെ വിധി.

    സില്‍ക് സ്മിത

    സില്‍ക് സ്മിത

    തെന്നിന്ത്യയുടെ മാദകറാണിയായിരുന്ന സില്‍ക് സ്മിത ആത്മഹത്യ ചെയ്യുകയായിരുന്നു. വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളാണ് സ്മിതയെ ആത്മഹത്യയിലേയ്ക്ക് നയിച്ചത്. സ്മിതയെ മിരച്ചനിലയില്‍ വീട്ടില്‍ കണ്ടെത്തുകയായിരുന്നു. ഇതുപോലെ മറ്റൊരു മാദകറാണി ഇനിയും തന്നെന്ത്യയില്‍ ഉണ്ടായിട്ടില്ല.

    ദിവ്യ ഭാരതി

    ദിവ്യ ഭാരതി

    മികച്ച അഭിനേത്രിയും സാജിദ് നദിയവാലയുടെ ഭാര്യയുമായിരുന്ന ദിവ്യയുടെ മരണം ഇന്നും ഒരു കടങ്കഥയാണ്. അഞ്ച് നിലക്കെട്ടിടത്തിന് മുകളില്‍ നിന്നും ദിവ്യ വീണ് മരിയ്ക്കുകയായിരുന്നു. മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്നത് സംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

    വിവേക ബാബജീ

    വിവേക ബാബജീ

    കാമസൂത്ര കോണ്ടം മോഡലായിരുന്ന വിവേക ബാബാജിയെ അപ്പാര്‍ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കാമുകന്‍ ഗൗതം വോഹ്രയുമായി വേര്‍പിരിഞ്ഞത് സഹിയ്ക്കവയ്യാതെയാണ് വിവേക ജീവനൊടുക്കുകയെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഗൗതമിന്റെ പേരെഴുതിവച്ച ആത്മഹത്യാക്കുറിപ്പ് വിവേകയുടെ ഡയറിയില്‍ നിന്നും കണ്ടെത്തിയിരുന്നു.

    English summary
    Some tragic deaths of Celebrities, Wchi make us think twice about life behind the Silver Screens.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X