For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വരയെ വെറുതെ വിടാതെ ട്രോളന്മാർ !! വിമർശകർക്ക് മറുപടിയുമായി താരം , കാണൂ

  |

  തനിയ്ക്ക് പറയാനുളളത് ആരുടെ മുന്നിലും തുറന്നടിക്കുന്ന താരമാണ് ബോളിവുഡ് താരം സ്വരഭസ്കർ. ഉറച്ച നിലപാടുകളിലൂടെയാണ് താരം എപ്പോഴും ശ്രദ്ധിക്കപ്പെടാറുളളത്. സിനിമയിൽ മാത്രമല്ല സമകാലിക രാഷ്ട്രീയ വിഷയങ്ങളിലും തന്റെ നിലപാടുകൾ തുറന്നടിച്ച് താരം രംഗത്തെത്താറുണ്ട്.

  ആ വയർ ഒന്ന് അകത്തേയ്ക്ക് പിടിക്കൂ!! മഞ്ജിമയുടെ ചിരിപടർത്തിയ ഫോട്ടോ ഷൂട്ട് വൈറലാകുന്നു...

  സ്വരാ ഭാസ്കറിനെതിരെ ഏറെ വിവാദവും വിമർശനങ്ങളും ഉയർന്ന ചിത്രമായിരുന്നു വീരെ ദി വെഡ്ഡിംഗ്. കരീന കപൂർ, സോനം, കപൂർ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് നേരെ അടിമുടി വിമർശനങ്ങളായിരുന്നു. ചിത്രത്തിലെ സ്വര ഭാസ്ക്കറിന്റെ സ്വയം ഭോഗരംഗമായിരുന്നു ഏറ്റവും കൂടുതൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നത്.

  സൂപ്പര്‍ സ്റ്റാറുകളെന്ന് വിശേഷിപ്പിക്കുന്നവരുടെ പട്ടികയിൽ ഒരടി മുകളിൽ!! യഥാർഥ പ്രതിഭകളെ ഇരുളിലേയ്ക്ക് താളളിമാറ്റാൻ കഴിയില്ല, പാർവതിയെ പ്രശംസിച്ച് മന്ത്രി

  വിരലുകൾ നല്ലതിന് ഉപയോഗിക്കൂ

  വിരലുകൾ നല്ലതിന് ഉപയോഗിക്കൂ

  വിവാദങ്ങളോട് അതേ നാണയത്തിൽ തന്നെയാണ് സ്വരയും പ്രതികരിക്കാറുളളത്. തിരഞ്ഞെടുപ്പ് ചൂടിലും സ്വയഭോഗത്തിന്റെ പേരിൽ താരത്തിനെതിരെ ട്രോൾ ആക്രമണം.ഈ തിരഞ്ഞെടുപ്പിൽ സ്വരഭാസ്ക്കറിനെ പോലെയാകരുത്. നിങ്ങൾ നിങ്ങളുടെ വിരലുകൾ നന്നായി ഉപയോഗിക്കൂ. വോട്ട് ചിന്തിച്ചു ചെയ്യൂ- എന്ന് എഴുതിയിരിക്കുന്ന പ്ലക്കാർഡുമായി നിൽക്കുന്ന ഒരു സ്ത്രീയുടേയും പുരുഷന്റേയും എഴുത്താണ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

  സെൽഫ് ട്രോളുമായി സ്വര

  സെൽഫ് ട്രോളുമായി സ്വര

  ‌ഇപ്പോഴിത ഇതിനു മറുപടിയുമായി സ്വര ഭാസ്കർ രംഗത്തെത്തിയിരിക്കുകയാണ്. എന്റെ ട്രോളുകൾ വീണ്ടും സജീവമായി കഴിഞ്ഞു. എന്റെ പേര് പ്രശസ്തമാക്കാൻ വേണ്ടി വിയർപ്പൊഴുക്കുന്ന നിങ്ങൾ വളരെ ആത്മാർഥതയുള്ളവരാണ്. അവർ നടത്തുന്ന സ്ലട്ട് ഷെയ്മിങ് കാര്യമാക്കേണ്ട സുഹൃത്തുക്കളെ . അവരുടെ ഭാവനയ്ക്കും ചിന്തയ്ക്കും പരിമിധികളുണ്ട് എന്തായാലും നിങ്ങൾ രണ്ടുപേരുടേയും പ്രയത്നം എനിയ്ക്ക് ഇഷ്ടപ്പെട്ടുവെന്ന് സ്വര ടീറ്റ് ചെയ്തു. സ്വരയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.

   അച്ഛനെ ട്രോളി

  അച്ഛനെ ട്രോളി

  നേരത്തെ താരത്തിന്റെ പിതാവിനെ ട്രോളി ഒരു കൂട്ടർ രംഗത്തെത്തിയിരുന്നു. ഉഭയ സമ്മതപ്രകാരമുള്ള സ്വവർഗ്ഗ ലൈംഗികത ക്രിമിനൽ കുറ്റമല്ല എന്നുള്ള കോടതി വിധിയ്ക്ക് പിന്നാലെ അനുകൂല നിലപാടുമായി സ്വരയുടെ അച്ഛൻ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ ട്വീറ്റിനു ചുവടെ സ്വരയുടെ ചിത്രത്തിലെ രംഗം പോസ്റ്റ് ചെയ്ത്. ആരാണ് സാർ ഈ നടി.. എന്താണിവർ ചെയ്യുന്നതെന്ന് കുറിച്ചിരുന്നു.

   സംശയം തീർത്ത് നടി

  സംശയം തീർത്ത് നടി

  എന്നാൽ ഇയാൾക്ക് മറുപടിയുമായി സ്വര രംഗത്തെത്തിയിരുന്നു. വൈബ്രേറ്റർ ഉപയോഗിക്കുന്ന രംഗമാണിത്. ഇനി എന്തെങ്കിൽ സംശയമുണ്ടെങ്കിൽ അച്ഛനോട് ചോദിക്കണമെന്നില്ല. എന്നോട് ചോദിക്കൂ. നിങ്ങളുടെ പേരിനോടൊപ്പമുള്ള വീർ എടുത്തു മാറ്റൂ. ഇത്തരം തരത്തിൽ മുതിർന്നവരെ അധിഷേപിക്കുന്നവർ അത്ര ധൈര്യശാലികളല്ല-ചിയേഴ്സ്-സ്വര അന്ന് മറുപടി നൽകിയിരുന്നു.

  English summary
  Trolls target Swara Bhasker' Controversal scene on voting day; actress shuts down the misogynists with a perfect reply
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X