»   » 14 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍; ദയനീയ പരാജയം, ആരാധകര്‍ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു!!

14 ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍; ദയനീയ പരാജയം, ആരാധകര്‍ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു!!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ഈദ് സ്‌പെഷ്യല്‍ തിയേറ്ററുകളില്‍ എത്തിയ സല്‍മാന്‍ ഖാന്റെ ട്യൂബ് ലൈറ്റിന് മോശം പ്രതികരണമാണ് ലഭിക്കുന്നത്. ജൂണ്‍ 23ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ബോക്‌സോഫീസില്‍ വളരെ കുറഞ്ഞ കളക്ഷനാണ് നേടുന്നത്. സാധാരണ സല്‍മാന്‍ ഖാന്‍ ചിത്രങ്ങള്‍ മൂന്ന് ദിവസംകൊണ്ട് 100 കോടി ബോക്‌സോഫീസില്‍ കടക്കും.

എന്നാല്‍ രണ്ടു ആഴ്ച പിന്നിടുമ്പോഴാണ് ചിത്രം ബോക്‌സോഫീസില്‍ 100 കോടി കടക്കുന്നത്. ഈദ് റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രം 114.50 കോടിയാണ് 14 ദിവസംകൊണ്ട് ബോക്‌സോഫീസില്‍ നേടിയത്. സല്‍മാന്‍ ഖാന്റെ ചിത്രം അടുത്തിടെ ഇതുപോലെ ദയനീയമായ പരാജയം നേരിട്ടിട്ടുണ്ടാകില്ല.

കളക്ഷന്‍ റിപ്പോര്‍ട്ട്

ഈദ് റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രം 11.50 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. നേരത്തെ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്റെ ഫാനിന് വലിയ പ്രേക്ഷക പ്രതികരണം ലഭിച്ചിട്ടില്ലെങ്കിലും കളക്ഷന്റെ കാര്യത്തില്‍ മുന്നിലായിരുന്നു.

മോഹന്‍ജോദാരോ കളക്ഷന്‍

ഹൃത്വിക് റോഷന്‍ നായകനായി എത്തിയ മോഹന്‍ജോ ദാരോയ്ക്ക് ബോളിവുഡില്‍ കാര്യമായ സ്വീകരണം ഒന്നും ലഭിച്ചിരുന്നില്ല. മോഹന്‍ജോ ദാരോയ്ക്ക് ലഭിച്ച കളക്ഷനേക്കാള്‍ 20 ശതമാനം താഴെയാണ് ട്യൂബ് ലൈറ്റിന്റെ ഇതുവരെയുള്ള കളക്ഷന്‍.

120 കോടി കടക്കാന്‍ കഷ്ടപ്പെടും

ചിത്രം 120 കോടി കടക്കാന്‍ സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ആഴ്ചത്തെ ബോളിവുഡ് പുതിയ റിലീസുകള്‍ ട്യൂബ് ലൈറ്റിന്റെ കളക്ഷനെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സല്‍മാന്‍ ഖാന്‍ തിരക്കിലാണ്

സല്‍മാന്‍ ഖാന്‍ ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ തിരക്കിലാണ്. ചിത്രീകരണം നടക്കുന്ന ടൈഗര്‍ സിന്ദ ഹയ്ക്കായി പ്രേക്ഷകരും കാത്തിരിക്കുകയാണ്.

നഷ്ടപരിഹാരം നല്‍കും

ട്യൂബ് ലൈറ്റ് ബോക്‌സോഫീസില്‍ പരാജയപ്പെട്ടതോടെ വിതരണക്കാര്‍ക്ക് വമ്പന്‍ നഷ്ടമാണ് ഉണ്ടായത്. 40-50 കോടി വരെ വിതരണക്കാര്‍ക്ക് നഷ്ടം വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 50 കോടി രൂപയാണ് വിതരണക്കാര്‍ക്ക് സല്‍മാന്‍ ഖാന്‍ നഷ്ടപരിഹാരം നല്‍കും.

English summary
Tubelight box office collection day 15: Salman Khan film’s number of shows drop at cinema halls after new releases

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam