»   » വാടക ഗര്‍ഭം, മസ്തിസാദെ നായകന്‍ തുഷാര്‍ കപൂര്‍ അച്ഛനായി

വാടക ഗര്‍ഭം, മസ്തിസാദെ നായകന്‍ തുഷാര്‍ കപൂര്‍ അച്ഛനായി

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം തുഷാര്‍ കപൂര്‍ അച്ഛനായി. അവിവാഹിതനായ തുഷാര്‍ കപൂര്‍ വാടക ഗര്‍ഭത്തിലൂടെയാണ് അച്ഛനായത്. മുംബൈയിലെ ജസ് ലോക് ആശുപത്രിയില്‍ വച്ചായിരുന്നു കുഞ്ഞിന്റെ ജനനം.

ലക്ഷ്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. തുഷാറിന്റെ മാതാപിതാക്കളായ ജിതേന്ദ്രന്റെയും ശോഭ കപൂറിന്റെയും ആദ്യത്തെ പേരക്കുട്ടിയാണ് ലക്ഷ്യ. വാടക ഗര്‍ഭത്തിലൂടെ കുഞ്ഞ് വേണമെന്നുള്ള തുഷാറിന്റെ തീരുമാനത്തെ മാതാപിതാക്കള്‍ പൂര്‍ണമായും പിന്തുണച്ചിരുന്നതായി തുഷാര്‍ പറയുന്നു.

tussharkapoor

കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ തുഷാര്‍ കപൂര്‍. തുഷാറിന്റെ തീരുമാനത്തെ സിനിമാ ലോകത്ത് നിന്നുള്ള പലരും പിന്തുണച്ചിരുന്നു. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും തുഷാര്‍ വേണ്ടത്ര ശ്രദ്ധ കൊടുത്തതായും ഡോ. ഫിറൂസ പരീഖ് പറയുന്നു.

നേരത്തെ ആമീര്‍ ഖാനും കിരണ്‍ റാവുവിനും വാടക ഗര്‍ഭത്തിലൂടെയാണ് കുഞ്ഞ് ജനിച്ചത്. ആസാദ് എന്നാണ് കുഞ്ഞിന്റെ പേര്. ഷാരൂഖാന്റെയും ഗൗരി ഖാന്റെയും മൂന്നാമത്തെ മകനായ അബ്‌റാമിനും ഇതേ രീതിയിലായിരുന്നു ജനനം.

English summary
Tusshar Kapoor becomes father to baby boy using surrogacy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam