»   »  ഭര്‍ത്താവിന്റെ പഴയ ഗേള്‍ഫ്രണ്ടിനെ വെച്ച് താരതമ്യം ചെയ്യരുതെന്ന് ട്വിങ്കിള്‍ ഖന്ന

ഭര്‍ത്താവിന്റെ പഴയ ഗേള്‍ഫ്രണ്ടിനെ വെച്ച് താരതമ്യം ചെയ്യരുതെന്ന് ട്വിങ്കിള്‍ ഖന്ന

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം അക്ഷയ് കുമാറും റവീണയും തമ്മിലുള്ള വിവാദം അറിയാത്തവരുണ്ടാകില്ല. രവീണയെ വിവാഹം കഴിക്കാമെന്ന് അക്ഷയ് കുമാര്‍ നേരത്തെ വാക്ക് കൊടുത്തിരുന്നു. പക്ഷേ ഇരുവര്‍ക്കും പല കാരണങ്ങള്‍ക്കൊണ്ടും ഒന്നിക്കാന്‍ കഴിഞ്ഞില്ല. അക്ഷയ് കുമാര്‍ തന്നെ ചതിച്ചുവെന്നായിരുന്നു നടിയുടെ ആരോപണം.

ഇപ്പോഴിതാ അക്ഷയ് കുമാറിന്റെ ഭാര്യയും ബോളിവുഡ് താരവുമായ ട്വിങ്കിള്‍ ഖന്ന നടന്റെ പഴയ ഗേള്‍ഫ്രണ്ട് വിവാദവുമായി ബന്ധപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നു. അക്ഷയ് യുടെ പഴയ ഗേള്‍ഫ്രണ്ട് റവീണയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് ട്വിങ്കിള്‍ ഖന്ന പറഞ്ഞു.

twinkle-akshay

അടുത്തിടെ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ട്വിങ്കിള്‍ ഖന്ന റവീണയെ പോലെയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞത്. എന്നാല്‍ അത്തരം കാര്യങ്ങള്‍ തനിയ്ക്ക് കേള്‍ക്കാന്‍ താത്പര്യമുണ്ടെന്നും ഇതിന് മുമ്പും ഇക്കാര്യം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു.

അക്ഷയ് കുമാറും റവീണയും പ്രണയത്തിലായത് ബോളിവുഡില്‍ പാട്ടായിരുന്നു. ഇരുവരും തമ്മില്‍ ഉടന്‍ ഒന്നിക്കുമെന്ന് പറഞ്ഞ് ഒത്തിരി ഗോസിപ്പുകളും നിറഞ്ഞു. ഇരുവരും പ്രണയത്തിലാണെന്ന് പുറം ലോകം അറിഞ്ഞതോടെ തന്റെ കരിയിനെ ബാധിക്കുമെന്ന് കരുതി നടന്‍ ഭയന്നു.

പിന്നീട് ഇരുവരും വേര്‍പിരിയുകയായിരുന്നു. അതിന് ശേഷവും നടി അക്ഷയ് കുമാറിന് വേണ്ടി കാത്തിരുന്നു. എല്ലാം മറന്ന് തിരിച്ച് വരുമെന്ന് കരുതി മൂന്ന് വര്‍ഷം താന്‍ കാത്തിരുന്നുവെന്ന് നടി ഒരിക്കല്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

English summary
Twinkle Khanna Was NOT PLEASED When Someone COMPARED Her To Akshay Kumar's EX Raveena Tandon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam