»   » ഉഡ്താ പഞ്ചാബിന് എ സര്‍ട്ടിഫിക്കറ്റ്, 13 സീനുകള്‍ കട്ടു ചെയ്യും

ഉഡ്താ പഞ്ചാബിന് എ സര്‍ട്ടിഫിക്കറ്റ്, 13 സീനുകള്‍ കട്ടു ചെയ്യും

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിന് എ സര്‍ട്ടിഫിക്കറ്റ്. ചിത്രത്തിലെ 13 സീനുകള്‍ കട്ട് ചെയ്യാനും തീരുമാനമായി. ലഹരി മരുന്ന് കടത്ത് പ്രമേയമാക്കി ഒരുക്കിയ ഉഡ്താ പഞ്ചാബിന്റെ 89 സീനുകള്‍ കട്ട് ചെയ്യാന്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത് വിവാദമായിരുന്നു. തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചത്.

ഒമ്പത് അംഗങ്ങള്‍ സിനിമ കണ്ടെന്നും 13 സീനുകള്‍ നീക്കം ചെയ്ത് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബോര്‍ഡ് തീരുമാനം എടുത്തു. ബോര്‍ഡ് ചെയര്‍മാന്‍ പഹ ലജ് നിഹലാനി അറിയിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ പണി കഴിഞ്ഞുവെന്നും ഇനി നിര്‍മ്മാതാക്കള്‍ക്ക് കോടതിയെയൊ ട്രിബ്യൂണലിനെയൊ സമീപിക്കാമെന്നും ചെയര്‍മാന്‍ പറഞ്ഞു.

udtapunjab

ഷാഹിദ് കപൂര്‍, കരീന കപൂര്‍, ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിഷേക് ചൗബേ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉഡ്താ പഞ്ചാബ്. ജൂലൈ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്. ബാലജി മോഷന്‍ പികിച്ചേഴ്‌സ് ഫാന്റം ഫിലിംലിന്റെ ബാനറില്‍ ഷോഭാ കപൂര്‍ എക്താ കപൂര്‍, അനുരാഗ് കശ്യാപ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഉഡ്താബ് പഞ്ചാബിനൊപ്പം മറ്റൊരു ബോളിവുഡ് ചിത്രമായ ദൊ ലഫ്‌സോന്‍കി കഹാനിയ്ക്കും സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. ചിത്രത്തില്‍ കാജല്‍ അഗര്‍വാളും റണ്‍ദീപ് ഹൂഡയും തമ്മിലുള്ള ലിപ് ലോക് രംഗത്തിന്റെ ദൈര്‍ഘ്യം വെട്ടി കുറയ്ക്കാനാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. ജൂണ്‍ പത്തിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍നത്തിനെത്തി.

English summary
'Udta Punjab' Cleared With 13 Cuts Under 'A' Category.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam