»   » എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉഡ്ത പഞ്ചാബ് റിലീസിന് മുന്‍പ് ഇന്റര്‍നെറ്റില്‍

എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉഡ്ത പഞ്ചാബ് റിലീസിന് മുന്‍പ് ഇന്റര്‍നെറ്റില്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ഏറെ വിവാദങ്ങളുടെ അകമ്പടിയോടെ റിലീസിനൊരുങ്ങുന്ന ഉഡ്ത പഞ്ചാബ് എന്ന ബോളിവുഡ് സിനിമ ഇന്റര്‍നെറ്റില്‍. ടൊറന്റ് സൈറ്റിലെത്തിയ സിനിമ മണിക്കൂറുകള്‍ക്കം ഉഡ്ത പഞ്ചാബിന്റെ സാങ്കേതിക വിഭാഗം ഓണ്‍ലൈനില്‍നിന്നും നീക്കംചെയ്തു. സെന്‍സര്‍ കോപ്പിയാണ് ഇന്റര്‍നെറ്റിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

സെന്‍സര്‍ ബോര്‍ഡുമായി സിനിമയുടെ നിര്‍മാതാക്കള്‍ ഉടക്കിലായിരുന്നെന്നതിനാല്‍ സിനിമയുടെ പകര്‍പ്പ് ചോര്‍ത്തിയെന്നാണ് ലഭിക്കുന്ന സൂചന. സിനിമ നെറ്റിലെത്തിയതറിഞ്ഞ് ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് കോപ്പിറൈറ്റ് പരാതി പ്രകാരം പകര്‍പ്പ് നീക്കം ചെയ്‌തെന്ന മറുപടിയാണ് ലഭിച്ചത്.

udta-punjab

നിലവാരമുള്ള പ്രിന്റാണ് നെറ്റിലെത്തിയതെന്ന് സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യക്തമാക്കുന്നു. സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട ദൃശ്യങ്ങള്‍ ഉള്‍പ്പെടെ രണ്ടു മണിക്കൂറും 20 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. ഷാഹിദ് കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍, ദില്‍ജിത് ദോസന്ത് എന്നിവര്‍ പ്രധാന അഭിനേതാക്കളായെത്തുന്ന സിനിമയില്‍ മയക്കുമരുന്നിന് അടിമകളാകുന്ന പഞ്ചാബിലെ യുവാക്കളുടെ കഥയാണ് പറയുന്നത്.

സിനിമയിലെ 89 രംഗങ്ങള്‍ വെട്ടിമാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും 1 സീന്‍ മാത്രം കട്ട് ചെയ്യാനാണ് കോടതി നിര്‍ദ്ദേശിച്ചത്. ഇതിന് പിന്നാലെ സിനിമയ്‌ക്കെതിരെ ഒരു എന്‍ജിഒ കോടതിയെ സമീപിച്ചിട്ടുണ്ട്. സിനിമ മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നുകാട്ടിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

English summary
'Udta Punjab' full movie leaked online even before release

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam