»   » കരണ്‍ ജോഹറിനെ കൊല്ലാന്‍ വരുന്നവനെ കാത്ത് ഷാരൂഖ് നിന്നു തോക്കുമായി...

കരണ്‍ ജോഹറിനെ കൊല്ലാന്‍ വരുന്നവനെ കാത്ത് ഷാരൂഖ് നിന്നു തോക്കുമായി...

Posted By: Pratheeksha
Subscribe to Filmibeat Malayalam

സംവിധായകന്‍ കരണ്‍ ജോഹറിന്റെ ജീവചരിത്രം ആന്‍ അണ്‍ സ്യൂട്ടബിള്‍ ബോയിയെ  കുറിച്ചുളള ചര്‍ച്ചകളിലാണിപ്പോള്‍ ബോളിവുഡ്. കരണിന്റെ ലൈംഗിക സ്വത്വത്തെ കുറിച്ചും നടി കജോളുമായുളള സൗഹൃദം തകര്‍ന്നതിനെ കുറിച്ചുമെല്ലാം പുസ്തകം പറയുന്നുണ്ട്.

താന്‍ ജീവിതത്തില്‍ നേരിട്ട ഒരു വധ ഭീഷണിയെ കുറിച്ചും കരണ്‍ പുസ്തകത്തില്‍ കുറിക്കുന്നു. കരണിന്റെ ആദ്യ സിനിമയുമായി ബന്ധപ്പെട്ടായിരുന്നു അത്. വിളിച്ചതോ അധോ ലോക നായകന്‍ അബു സലീം...

അമ്മയായിരുന്നു ആ കോള്‍ എടുത്തത്

തന്റെ ആദ്യ ചിത്രം കുച്ഛ് കുഛ് ഹോത്താ ഹെ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുണ്ടായിരുന്നപ്പോഴാണ് ആ ഫോണ്‍ കോള്‍ വന്നത് എന്നു കരണ്‍ പറയുന്നു താന്‍ തന്റെ മുത്തശ്ശിയെ അവരുടെ വീട്ടില്‍ കൊണ്ടു വിടാന്‍ പോയിരിക്കുകയായിരുന്നു. അമ്മയായിരുന്നു ഫോാണ്‍ എടുത്തത്

ചുവന്ന ടീ ഷര്‍ട്ടിട്ട നിങ്ങളുടെ മകനെ ഞാന്‍ കാണുന്നു

അധോലോക നായകന്‍ അബുസലീം ആയിരുന്നു അത്. മകന്റെ ചിത്രം വരുന്ന വെള്ളിയാഴ്ച്ച റിലീസ് ചെയ്യരുതെന്നും അത് അനുസരിക്കാത്ത പക്ഷം ചുവന്ന ടീ ഷര്‍ട്ടിട്ടു ഇപ്പോള്‍ പുറത്തിറങ്ങിയ നിങ്ങളുടെ മകനെ വക വരുത്തുമെന്നുമായിരുന്നു അബു സലീം പറഞ്ഞത്

പരിഭ്രാന്തയായ അമ്മ ഓടി താഴെയെത്തി

ഫോണ്‍ കോളിനു ശേഷം പരിഭ്രാന്തയായി തീര്‍ന്ന അമ്മ ഒന്‍പതാമത്തൈ നിലയില്‍ നിന്ന് ചാടിപിടിച്ച് താഴെയിറങ്ങുകയും കാറില്‍ കയറാന്‍ നിന്ന തന്നെ വലിച്ചിഴച്ച് വീട്ടിലേക്കു കൊണ്ടുവരുകയുമായിരുന്നെന്ന് കരണ്‍ പറയുന്നു.

സിനിമയുടെ ആദ്യപ്രദര്‍ശനം

പിന്നീട് ചിത്രത്തിലെ ഷാരൂഖ് അടക്കമുളള താരങ്ങളെയും നിര്‍മ്മാതാവിനെയും വിവരമറിയിച്ചു. അവരാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. പോലീസിന്റെ നിര്‍ദ്ദേശ പ്രകാരം ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം വ്യഴാഴ്ച്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

തന്നെ ഒരു മുറിയില്‍ അടച്ചിട്ടെന്നുകരണ്‍

ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ കഴിയാത്ത തരത്തില്‍ തന്റെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണെങ്കിലും തന്നെ ഒരു ചെറിയ മുറിയില്‍ അടച്ചിട്ടായിരുന്നു സിനിമ പ്രദര്‍ശിച്ചത് .

കോപാകുലനായ ഷാരൂഖ്

ഇതില്‍ കുപിതനായ ഷാരൂഖ് മുറിയില്‍ നിന്ന് തന്നെ വലിച്ചു പുറത്തിടുകയും തന്നെ കൊല്ലാന്‍ വരുന്നവനു നേരെ വെടിയുതിര്‍ക്കുമെന്ന് പറഞ്ഞ് തോക്കുമായി തന്റെ മുന്നില്‍ നില്‍ക്കുകയുമായിരുന്നു. ഒരു യഥാര്‍ത്ഥ സുഹൃത്തിനെ അന്നു ഷാരൂഖില്‍ കണ്ടെന്നും കരണ്‍ പറയുന്നു

കാരണം ഇനിയും വ്യക്തമല്ല

തന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അധോ ലോക സംഘത്തിന് എന്തായിരുന്നു പ്രശ്‌നമെന്ന് തനിക്കനിയും മനസ്സിലായില്ലെന്നും കരണ്‍ പുസ്തകത്തില്‍ കുറിക്കുന്നു.

English summary
Karan Johar revealed a very shocking thing in his biography about getting a call from the underworld and when Shahrukh Khan was ready to take a bullet for him.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam