»   » ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ ശശി കപൂറിന്റെ പ്രതികരണം?

ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ ശശി കപൂറിന്റെ പ്രതികരണം?

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളിലൊരാളായ ശശി കപൂര്‍ യാത്രയായി. ഒന്നിനൊന്ന് വ്യത്യ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞ നിന്നിരുന്ന 160 ഓളം ചിത്രങ്ങളില്‍ അിനയിച്ചിരുന്നു. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ച അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

ദിലീപിനെതിരെയുള്ള ഭീഷണിയൊന്നും വിലപ്പോവില്ല, ഇങ്ങനെ പറയാന്‍ ശക്തമായൊരു കാരണമുണ്ട്!

ബാലതാരമായാണ് ശശി കപൂര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. മൂന്നു ദശാബദത്തോളം ബോളിവുഡ് സിനിമയിലെ നായകനിരയില്‍ പ്രധാനികളിലൊരാളായി ശശി കപൂര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് അധികമര്‍ക്കും അറിയാത്ത ചില കാര്യങ്ങളിതാ.

ഹോളിഡേയ്‌സിലെ ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങ്

പ്രധാനമായും അവധിക്കാല സീസണുകളാണ് അദ്ദേഹം ഔട്ട്‌ഡോര്‍ ചിത്രീകരണത്തിനായി തിരഞ്ഞെടുക്കാറുള്ളത്. മക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിനോടൊപ്പം പുതിയ സ്ഥലങ്ങള്‍ പരിചയപ്പെടുത്താനും കഴിയുമെന്നായിരുന്നു ഇതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം.

നേരത്തെ എത്തിയാല്‍

ഷൂട്ടിങ്ങ് കഴിഞ്ഞ് അദ്ദേഹം നേരത്തെ വീട്ടിലെത്തുന്ന സമയത്ത് ഉച്ചഭക്ഷണത്തിനായി പുറത്ത് കൊണ്ടുപോവുമായിരുന്നുവെന്ന് മകന്‍ കുനാല്‍ കപൂര്‍ പറയുന്നു. അത്തരത്തിലുള്ള നിരവധി ഓര്‍മ്മകള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെന്നും കുനാല്‍ പറയുന്നു.

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍

ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചുവെന്നറിഞ്ഞപ്പോള്‍ പുഞ്ചിരിയിലൂടെയാണ് അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചതെന്നും കുനാല്‍ അനുസ്മരിക്കുന്നു. അമിതമായ വികാരപ്രകടനങ്ങള്‍ പ്രകടിപ്പിക്കുന്നതിനോട് അദ്ദേഹത്തിന് തീരെ താല്‍പര്യമില്ലെന്നും മകന്‍ പറയുന്നു.

മറ്റുള്ളവരെ സഹായിക്കുന്ന പ്രകൃതക്കാരനാണ്

ലോകം അറിയുന്ന താരമാണെങ്കില്‍ക്കൂടിയും മറ്റുള്ളവരെ സഹായിക്കുന്ന പ്രകൃതക്കാരനായിരുന്നു ശശി കപൂര്‍. ചേരി പ്രദേശങ്ങളില്‍ ജീവിക്കുന്നവരുടെ ദുരിത ജീവിതത്തെക്കുറിച്ച് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിക്കുകയും പുനരധിവസിപ്പിക്കാനുള്ള നടപടിയും സ്വീകരിച്ചിരുന്നു.

സിനിമയായിരുന്നു എല്ലാം

സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്നതിനിടയില്‍ മറ്റ് ബിസിനസ്സുകളിലേക്കൊന്നും അദ്ദേഹത്തിന്റെ ശ്രദ്ധ പോയിരുന്നില്ല. സിനിമയ്ക്ക് വേണ്ടിയായിരുന്നു അദ്ദേഹം തന്റെ ജീവിതം മാറ്റി വെച്ചത്.

ശബാന ആസ്മിയുടെ തുറന്നുപറച്ചില്‍

ശശി കപൂറിന്റെ കടുത്ത ആരാധികയാണ് താനെന്ന് ശബാന ആസ്മി അദ്ദേഹത്തോട് നേരിട്ട് തുറന്ന് പറഞ്ഞിരുന്നു. പോക്കറ്റ് മണിയായി കിട്ടുന്ന പൈസ് കൊണ്ട് അദ്ദേഹത്തിന്റെ ഫോട്ടോയുള്ള പോസ്റ്റ് കാര്‍ഡ് വാങ്ങിക്കുമായിരുന്നുവെന്നും ശബാന വ്യക്തമാക്കിയിരുന്നു.

English summary
Unknown Facts About The Veteran Actor Shashi Kapoor!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X